Tag: Rishi Sunak

ഇന്ത്യൻ വിദ്യാർത്ഥികൾക്ക് തിരിച്ചടി; ബ്രിട്ടൻ വിദേശ വിദ്യാര്‍ഥികളുടെ എണ്ണം വെട്ടിക്കുറച്ചേക്കും

ലണ്ടന്‍: ഇന്ത്യൻ വംശജനായ ഋഷി സുനക് ബ്രിട്ടന്‍റെ പ്രധാനമന്ത്രിയായപ്പോൾ അഭിമാനപുളകിതരായ ഇന്ത്യൻ യുവാക്കൾക്ക് സുനക്കിന്‍റെ പുതിയ തീരുമാനങ്ങൾ തിരിച്ചടിയാകും. കുടിയേറ്റം കുറയ്ക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി വിദേശ വിദ്യാർത്ഥികളുടെ എണ്ണം കുറയ്ക്കാനുള്ള പ്രക്രിയയിലാണ് സുനക് എന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. നിലവാരം കുറഞ്ഞ…

യുക്രെയ്ൻ സന്ദർശിച്ച് ഋഷി സുനക്; പിന്തുണയറിയിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി

കീവ്: യുദ്ധമുഖത്ത് നിൽക്കുന്ന യുക്രെയ്ൻ സന്ദർശിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. പ്രധാനമന്ത്രിയായി അധികാരമേറ്റതിന് ശേഷം ആദ്യമായാണ് അദ്ദേഹം യുക്രെയ്ൻ സന്ദർശിക്കുന്നത്. വൊലോഡിമിർ സെലൻസ്‌കിയുമായി കൂടിക്കാഴ്ച നടത്തിയ സുനക്, യുക്രെയ്‌ന് എല്ലാ പിന്തുണയും നൽകുമെന്ന് അറിയിച്ചു. ”സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുക എന്നതിന്റെ…

ഇന്ത്യക്കാർക്ക് 3000 വിസ അനുവദിച്ച് ഋഷി സുനക്; തീരുമാനം മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം

ലണ്ടൻ: ഇന്ത്യയിൽ നിന്നുള്ള യുവ പ്രൊഫഷണലുകൾക്ക് ഓരോ വർഷവും യു.കെയിൽ ജോലി ചെയ്യുന്നതിനായി 3000 വിസകൾക്ക് അനുമതി നൽകി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ചൊവ്വാഴ്ച നടന്ന ജി20 ഉച്ചകോടിയുടെ പതിനേഴാമത് എഡിഷനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സുനക് കൂടിക്കാഴ്ച നടത്തി…

ഋഷി സുനക്കിന്‍റെ മന്ത്രിസഭയില്‍ നിന്നും ആദ്യ രാജി; ഗാവിൻ വില്യംസൺ രാജിവച്ചു

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കിന്‍റെ മന്ത്രിസഭയില്‍ നിന്നും ആദ്യ രാജി സംഭവിച്ചു. മുതിർന്ന മന്ത്രിയായ ഗാവിൻ വില്യംസൺ ആണ് ചൊവ്വാഴ്ച രാജി പ്രഖ്യാപിച്ചത്. സഹപ്രവർത്തകനോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണത്തിലാണ് അദ്ദേഹം രാജിവച്ചത്. ഗാവിൻ വില്യംസൺ ഒരു സഹപ്രവർത്തകനയച്ച ടെക്സ്റ്റ് സന്ദേശമാണ്…

ശിവപ്രതിഷ്ഠാൻ സംഘടനാ നേതാവിനെ വണങ്ങി സുധാ മൂർത്തി; വിവാദമാകുന്നു

മുംബൈ: എഴുത്തുകാരിയും ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിയുടെ ഭാര്യയും ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ ഭാര്യാമാതാവുമായ സുധ മൂർത്തി തീവ്രഹൈന്ദവ നിലപാടുള്ള ശിവ പ്രതിഷ്ഠാൻ സംഘടനയുടെ നേതാവ് സംഭാജി ഭിഡെയുടെ കാൽ തൊട്ട് വന്ദിച്ചതിൽ വിമർശനം ഉയരുന്നു. കാൽ തൊട്ട് വന്ദിക്കുന്ന…

ഋഷി-ലീസ് സംവാദത്തിനിടെ അവതാരക കുഴഞ്ഞുവീഴുന്നു

ബ്രിട്ടൻ: ബ്രിട്ടന്‍റെ പ്രധാനമന്ത്രി സ്ഥാനാർത്ഥികൾ തമ്മിലുള്ള ടെലിവിഷൻ ചർച്ച ഉപേക്ഷിച്ചു. അവതാരക കുഴഞ്ഞുവീണതിനെ തുടർന്നാണ് തീരുമാനം. പ്രധാനമന്ത്രി ബോറിസ് ജോൺസണ് പകരക്കാരനായി മത്സരിക്കുന്ന ഋഷി സുനക്കും ലിസ് ട്രസ്സും ‘ടോക്ക് ടിവി’ ചാനലിൽ ചർച്ച ചെയ്യുന്നതിനിടെയാണ് അവതാരക ബോധംകെട്ടുവീണത്. നികുതി, വർദ്ധിച്ചുവരുന്ന…

ബ്രിട്ടിഷ് പ്രധാനമന്ത്രിക്കസേര നേടാൻ ഋഷി സുനക്

ലണ്ടൻ: കൺസർവേറ്റീവ് പാർട്ടിയിൽ ബ്രിട്ടന്‍റെ പ്രധാനമന്ത്രി കസേരയിലേക്കായി നടക്കുന്ന മത്സരത്തിൽ ഇന്ത്യൻ വംശജനായ മുൻ ധനമന്ത്രി ഋഷി സുനക് കുതിക്കുന്നു. പാർട്ടി എംപിമാർക്കിടയിലെ അഞ്ചാം ഘട്ട വോട്ടെടുപ്പിൽ ഋഷി 137 വോട്ടുകൾക്ക് മുന്നിലാണ്. ലിസ് ട്രസ് 113 വോട്ടുകൾ നേടി രണ്ടാം…

ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തോടടുത്ത് ഋഷി സുനാക്

ലണ്ടന്‍: ഇന്ത്യൻ വംശജനായ ഋഷി സുനക് ബ്രിട്ടന്‍റെ പ്രധാനമന്ത്രിയാകാനുള്ള സാധ്യത വർദ്ധിപ്പിച്ചുകൊണ്ടിരിക്കുന്നു. കണ്‍സര്‍വേറ്റീവ് പാർട്ടി നേതാവും മുൻ ധനമന്ത്രിയുമായ ഋഷി സുനകിന് നാലാം ഘട്ട വോട്ടെടുപ്പിൽ 118 വോട്ടുകളാണ് ലഭിച്ചത്. നാലാം റൗണ്ടിൽ മൂന്നാം റൗണ്ടിനേക്കാൾ മൂന്ന് വോട്ടുകൾ അധികം ലഭിച്ചു.…

ബ്രിട്ടനില്‍ ഇന്ത്യന്‍ വംശജനായ ഋഷി സുനാക് മുന്നേറ്റം തുടരുന്നു

ലണ്ടന്‍: ഇന്ത്യൻ വംശജനായ ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള വോട്ടെടുപ്പിൽ മുന്നേറുന്നു. മൂന്നാം ഘട്ട വോട്ടെടുപ്പിൽ ഋഷി സുനക്കിന് 115 വോട്ടുകളാണ് ലഭിച്ചത്. കൺസർവേറ്റീവ് പാർട്ടി അംഗവും മുൻ ധനമന്ത്രിയുമാണ് ഋഷി സുനക്. ഓരോ റൗണ്ടിലും സ്ഥാനാർത്ഥികളുടെ വോട്ട് പിന്തുണ…

‘മാർഗരറ്റ് താച്ചറെപ്പോലെ സമ്പദ്‌വ്യവസ്ഥ മുന്നോട്ടുകൊണ്ടുപോകും’

ലണ്ടൻ: മുൻ പ്രധാനമന്ത്രി മാർഗരറ്റ് താച്ചറിനെപ്പോലെ ബ്രിട്ടീഷ് സമ്പദ്‌വ്യവസ്ഥയെ മുന്നോട്ട് കൊണ്ടുപോകുമെന്ന് പ്രധാനമന്ത്രി സ്ഥാനത്തേക്ക് പ്രചാരണം നടത്തുന്ന ഇന്ത്യൻ വംശജനായ ഋഷി സുനക്. പ്രചാരണത്തിന്‍റെ ഭാഗമായി ആദ്യമായി ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഋഷി സമ്പദ്‌വ്യവസ്ഥയുമായി ബന്ധപ്പെട്ട വാഗ്ദാനങ്ങൾ നൽകിയത്. മാർഗരറ്റ്…