Tag: RBI

ആഗോള വിപണിയിൽ വീണ്ടും മൂല്യം ഇടിഞ്ഞ് ഇന്ത്യന്‍ രൂപ

ന്യൂഡല്‍ഹി: ആഗോള സാമ്പത്തിക മാന്ദ്യത്തിന്‍റെ ഭീതിയിൽ ഡോളർ ഒഴികെയുള്ള കറൻസികളുടെ മൂല്യം ഇടിഞ്ഞു. വ്യാപാരത്തിന്റെ തുടക്കത്തിൽ ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം 81.88 എന്ന നിലയിലേക്ക് താഴ്ന്നു. വെള്ളിയാഴ്ച റിസർവ് ബാങ്ക് ഓഫ് ഇന്ത്യ യോഗം ചേരാനിരിക്കെ, അതുവരെ രൂപയുടെ മൂല്യം…

റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് വീണ്ടും ഉയര്‍ത്തിയേക്കും

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പലിശ നിരക്ക് വീണ്ടും വർദ്ധിപ്പിക്കാൻ ഒരുങ്ങുന്നു. ഓഗസ്റ്റ് ആദ്യവാരം നടക്കുന്ന മോണിറ്ററി പോളിസി റിവ്യൂവിൽ ഇതുസംബന്ധിച്ച തീരുമാനമുണ്ടാകും. ഇതോടെ രാജ്യത്ത് പലിശനിരക്ക് കുതിച്ചുയരുമെന്നാണ് റിപ്പോർട്ടുകൾ. റിപ്പോ നിരക്ക് 35 ബേസിസ് പോയിന്‍റ് വരെ വർദ്ധിപ്പിക്കാൻ…

കേരളത്തിലെ സഹകരണ സ്ഥാപനങ്ങളുടെ ബാങ്ക് പദവി നഷ്ടമാകും

കേരളത്തിലെ സഹകരണ സ്ഥാപനങ്ങളുടെ ബാങ്ക് പദവി നഷ്ടപ്പെടും. നിബന്ധനകൾ പാലിക്കാത്ത സഹകരണ സ്ഥാപനങ്ങള്‍ക്കാണ് ബാങ്ക് പദവി നഷ്ടമാകുക. സുതാര്യമല്ലാത്ത പണമിടപാടുകൾ നിയന്ത്രിക്കാനുള്ള റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ തീരുമാനത്തിന്‍റെ ഭാഗമായാണ് സഹകരണ സ്ഥാപനങ്ങളുടെ ബാങ്ക് പദവി എടുത്തുകളയുന്നത്. തങ്ങളുടെ ആസ്തികൾ ഗ്യാരണ്ടികളാക്കി…

ഓഗസ്റ്റിൽ ചേരാനിരുന്ന ആർബിഐയുടെ പണനയ യോഗം മാറ്റിവെച്ചു

ഡൽഹി: ഓഗസ്റ്റിൽ നടത്താനിരുന്ന ധനനയ യോഗം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) മാറ്റിവെച്ചു. ഭരണപരമായ ആവശ്യങ്ങൾ കണക്കിലെടുത്ത് റിസർവ് ബാങ്ക് എംപിസി യോഗം പുനഃക്രമീകരിച്ചു. ഇത് സംബന്ധിച്ച് റിസർവ് ബാങ്ക് ഇന്ന് പ്രസ്താവന പുറത്തിറക്കി. 2022 ഓഗസ്റ്റ് 2 മുതൽ…

പണപ്പെരുപ്പം ഇനിയും ഉയർന്നേക്കുമെന്ന് ആർബിഐ റിപ്പോർട്ട്

ന്യൂ ഡൽഹി: പണപ്പെരുപ്പം ഉയരാൻ സാധ്യതയുണ്ടെന്ന് ആർബിഐ റിപ്പോർട്ട്. പണപ്പെരുപ്പം ഉയരാൻ സാധ്യതയുണ്ടെന്ന് ആർബിഐ പ്രതിമാസ ബുള്ളറ്റിനിൽ പറയുന്നു. ഇന്ത്യയുടെ നിലവിലെ സാമ്പത്തിക സ്ഥിതിവിവരക്കണക്കുകളും ബുള്ളറ്റിനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജൂണിൽ രാജ്യത്തെ പണപ്പെരുപ്പം 7.01 ശതമാനമായിരുന്നു. തുടർച്ചയായ മൂന്നാം മാസവും പണപ്പെരുപ്പം 7…

ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ ആശങ്കക്കിടയിലും ഇന്ത്യൻ സമ്പദ്‍വ്യവസ്ഥ പൊരുതി; ആ​ർബിഐ

ന്യൂഡൽഹി: ആഗോള സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചുള്ള ആശങ്കകൾക്കിടയിലും ഇന്ത്യൻ സമ്പദ്‍വ്യവസ്ഥ അതിജീവിച്ചതായി റിസർവ് ബാങ്ക് അറിയിച്ചു. സാമ്പത്തിക മാന്ദ്യത്തിന്‍റെ ആശങ്കകൾക്കിടയിലും സമ്പദ്‍വ്യവസ്ഥ ശക്തമായ പ്രതിരോധം ഏർപ്പെടുത്തിയതായി റിസർവ് ബാങ്ക് പറഞ്ഞു. മൺസൂണിന്‍റെ തിരിച്ചുവരവ്, നിർമ്മാണ മേഖലയുടെ പുനരുജ്ജീവനം, പണപ്പെരുപ്പ ആശങ്കകളിലെ ഇടിവ് എന്നിവയെ…

അന്താരാഷ്ട്ര വ്യാപാര ഇടപാടുകൾ രൂപയിലാക്കാൻ ഒരുങ്ങി ആർബിഐ

ദില്ലി: ഇറക്കുമതി, കയറ്റുമതി ഇടപാടുകൾ രൂപയിലേക്ക് ആക്കി മാറ്റാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഒരുങ്ങുന്നു. ഇനി മുതൽ അന്താരാഷ്ട്ര വ്യാപാര ഇടപാടുകൾക്ക് രൂപ ഉപയോഗിക്കാമെന്നാണ് റിസർവ് ബാങ്കിന്‍റെ പുതിയ നിലപാട്. യുക്രൈൻ അധിനിവേശത്തെ തുടർന്ന് ഉപരോധം നേരിടുന്ന റഷ്യയുമായുള്ള വ്യാപാരം…

ആറ് ബാങ്കുകൾക്ക് പിഴ ചുമത്തി ആർബിഐ

മുംബൈ: കൊടാക് മഹീന്ദ്ര ബാങ്കിനും ഇന്റസ്ഇന്റ് ബാങ്കിനും വൻ തുക പിഴ ചുമത്തി. റിസർവ് ബാങ്ക് ഒരു കോടി രൂപ വീതം പിഴയീടാക്കാൻ ഉത്തരവിട്ടു. ഇതിന് പുറമെ നാല് സഹകരണ ബാങ്കുകൾക്കും ശിക്ഷ വിധിച്ചിട്ടുണ്ട്. കൊട്ടക് മഹീന്ദ്ര ബാങ്കും ഇന്റസ്ഇന്റ് ബാങ്കും…

ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ നൽകുന്നതിനുള്ള കാലാവധി നീട്ടി ആർബിഐ

മുംബൈ: ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ നൽകുന്നതിനുള്ള പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ നടപ്പാക്കുന്നതിനുള്ള സമയപരിധി ആർബിഐ നീട്ടി. പുതിയ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ നൽകുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങളുടെ ഭാഗമായുളള മൂന്ന് നിബന്ധനകൾ നടപ്പാക്കുന്നതിനുള്ള സമയപരിധിയാണ് നീട്ടിയത്. സമയപരിധി മൂന്ന് മാസത്തേക്ക് നീട്ടിയിട്ടുണ്ട്. ഒക്ടോബർ 1 ചൊവ്വാഴ്ച…

ക്രെഡിറ്റ് കാര്‍ഡ് വഴി ഇനി യുപിഐ ഇടപാട് നടത്താം

ക്രെഡിറ്റ് കാർഡുകൾ ഇനി യുപിഐ സംവിധാനത്തിലൂടെ ലിങ്ക് ചെയാം. റുപേ ക്രെഡിറ്റ് കാർഡുകളുടെ ലിങ്കിംഗോടെയാണ് ഇതിന് തുടക്കമിടുക. വിസ, മാസ്റ്റർകാർഡ് മുതലായവ വഴി ഈ സേവനം പ്രയോജനപ്പെടുത്താം. ഇതോടെ ക്രെഡിറ്റ് കാർഡുകൾ വഴി യുപിഐ ഇടപാടുകൾ നടത്താനുള്ള വഴി തെളിഞ്ഞു. റിസർവ്…