Tag: Rajasthan

മോദിക്ക് വിദേശത്ത് വലിയ ബഹുമാനമാണ് ലഭിക്കുന്നത്: അശോക് ഗെഹ്ലോട്ട്

ബൻസ്വാര: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വിദേശത്ത് വലിയ ബഹുമാനമാണ് ലഭിക്കുന്നതെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ രാജസ്ഥാനിലെ ബൻസ്വാരയിൽ മൻഗഡ് ആദിവാസി സ്വാതന്ത്ര്യസമര സേനാനികളുടെ അനുസ്മരണച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഗെഹ്ലോട്ട്. മോദിയെയും ഗെഹ്ലോട്ടിനെയും കൂടാതെ മധ്യപ്രദേശ് മുഖ്യമന്ത്രി…

രാജസ്ഥാനിൽ റാലിയെ അഭിസംബോധന ചെയ്യാതെ പ്രധാനമന്ത്രി; ക്ഷമാപണം

ജയ്പുർ: രാത്രി 10 മണിയായെന്നു ചൂണ്ടിക്കാട്ടി രാജസ്ഥാനിൽ റാലിയെ അഭിസംബോധന ചെയ്യാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരക്കു മൂലം വൈകിയെത്തിയതോടെയാണ് രാജസ്ഥാനിലെ സിറോഹിയിൽ അബു റോഡ് മേഖലയിലെ റാലിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യാതെ മടങ്ങിയത്. രാത്രി പത്തിനു ശേഷം ഉച്ചഭാഷിണി ഉപയോഗത്തിനു…

ഗെലോഹ്ട്ടിനെതിരെ നടപടി ഉണ്ടാകുമോ? ഇന്ന് സോണിയക്ക് നിരീ​ക്ഷകർ റിപ്പോർട്ട് നൽകും

ന്യൂഡൽഹി: രാജസ്ഥാനിൽ മുഖ്യമന്ത്രിയുടെ ചർച്ച അശോക് ഗെഹ്ലോട്ട് അട്ടിമറിച്ച സംഭവത്തിൽ എഐസിസി നിരീക്ഷകർ ഇന്ന് സോണിയ ഗാന്ധിക്ക് വിശദമായ റിപ്പോർട്ട് സമർപ്പിക്കും. കഴിഞ്ഞ ദിവസം മല്ലികാർജുൻ ഖാർഗെ, അജയ് മാക്കൻ എന്നിവർ സോണിയയെ സന്ദർശിച്ച് സ്ഥിതിഗതികൾ വിശദമായി ധരിപ്പിച്ചിരുന്നു. ഗെഹ്ലോട്ടിന്‍റെ അറിവോടെയാണ്…

കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് ശശി തരൂർ

പട്ടാമ്പി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്നും പിന്തുണയുണ്ടെന്നും ശശി തരൂർ എംപി. വെള്ളിയാഴ്ച നാമനിർദ്ദേശ പത്രിക സമർപ്പിക്കുമെന്ന് തരൂർ പറഞ്ഞു. രണ്ട് പതിറ്റാണ്ടിന് ശേഷമാണ് കോണ്‍ഗ്രസിൽ സംഘടനാ തിരഞ്ഞെടുപ്പ് നടക്കുന്നത്. “രാജ്യത്തെ ഭൂരിപക്ഷം സംസ്ഥാനങ്ങളിൽനിന്നും പിന്തുണയുണ്ട്. കേരളത്തിൽനിന്നും പിന്തുണ ലഭിക്കുമെന്നാണു പ്രതീക്ഷ”…

നിയമസഭാ കക്ഷി യോഗം റദ്ദാക്കി, ഗെലോട്ടിനേയും സച്ചിൻ പൈലറ്റിനേയും ദില്ലിക്ക് വിളിപ്പിച്ചു

ജയ്പൂര്‍: രാജസ്ഥാനിലെ പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള നിർണായക നിയമസഭാ കക്ഷി യോഗം റദ്ദാക്കി. നിരീക്ഷകരെ ഹൈക്കമാൻഡ് തിരിച്ചുവിളിച്ചു. അശോക് ഗെഹ്ലോട്ടിനെയും സച്ചിൻ പൈലറ്റിനെയും ഡൽഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. കെസി വേണുഗോപാൽ അശോക് ഗെഹ്ലോട്ടുമായി സംസാരിച്ചു. കാര്യങ്ങൾ തന്‍റെ നിയന്ത്രണത്തിലല്ലെന്ന് ഗെഹ്ലോട്ട് കെസി വേണുഗോപാലിനോട്…

സച്ചിൻ പൈലറ്റ് രാജസ്ഥാൻ മുഖ്യമന്ത്രിയായേക്കും

ന്യൂഡൽഹി: സച്ചിൻ പൈലറ്റ് രാജസ്ഥാൻ മുഖ്യമന്ത്രിയായേക്കും. കോൺഗ്രസ്സ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന അശോക് ഗെഹ്ലോട്ട് സ്ഥാനം ഒഴിയുന്നതിന്റെ പിന്നാലെയാണ് നിയമനം. മുതിർന്ന നേതാവ് സിപി ജോഷിയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരരംഗത്തുണ്ടെങ്കിലും സച്ചിൻ പൈലറ്റിന് ഗാന്ധി കുടുംബത്തിന്‍റെ പിന്തുണയുണ്ട്. രാജസ്ഥാൻ മുഖ്യമന്ത്രിയുടെ കാര്യത്തിൽ…

രാജസ്ഥാൻ നിയമസഭയിലേക്ക് ബിജെപി എംഎൽഎ കൊണ്ടുവന്ന പശു ഓടിപ്പോയി

ജയ്പുർ: കന്നുകാലികൾക്കിടയിലെ ത്വക്ക് രോഗത്തെക്കുറിച്ച് സംസ്ഥാന സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താൻ ബിജെപി എംഎൽഎ പശുവുമായി രാജസ്ഥാൻ നിയമസഭയിലെത്തി. എന്നാൽ, എം.എൽ.എ നിയമസഭാ വളപ്പിൽ എത്തുന്നതിന് മുമ്പ് പശു ‘ഓടിപ്പോയി’. സുരേഷ് സിംഗ് റാവത്താണ് തിങ്കളാഴ്ച പശുവുമായി എത്തിയത്. നിയമസഭാ ഗേറ്റിന് പുറത്ത് റാവത്ത്…

മുഖ്യമന്ത്രി സ്ഥാനവും അധ്യക്ഷ പദവിയും വഹിക്കാന്‍ ഗെഹ്‌ലോട്ടിന് അനുമതി നല്‍കില്ലെന്ന് സൂചന

ന്യൂഡല്‍ഹി: മുഖ്യമന്ത്രി സ്ഥാനവും പാർട്ടി അധ്യക്ഷ സ്ഥാനവും ഒരേസമയം ഏറ്റെടുക്കാൻ അശോക് ഗെഹ്ലോട്ടിന് അനുമതി നിഷേധിച്ചതായി റിപ്പോർട്ട്. ഇതിന് പകരം പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കുമെന്നും ഹൈക്കമാൻഡ് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഗെഹ്ലോട്ട് എംഎൽഎമാരുടെ യോഗം അദ്ദേഹത്തിന്‍റെ വസതിയിൽ നടത്തിയിരുന്നു. പ്രസിഡന്‍റ് സ്ഥാനം…

മുഖ്യമന്ത്രി കസേരയൊഴിയാന്‍ തത്ക്കാലം തീരുമാനിച്ചിട്ടില്ല, രാജസ്ഥാനില്‍ സേവനം തുടരും: ഗെഹ്‌ലോട്ട്

ജയ്പൂര്‍: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാനുള്ള നീക്കങ്ങള്‍ക്കിടെ താന്‍ എവിടേയും പോകുന്നില്ലെന്ന് എം.എല്‍.എമാര്‍ക്ക് ഉറപ്പുനല്‍കി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. സംസ്ഥാനത്തെ എം.എല്‍.എമാരുമായി ഇന്നലെ രാത്രിയോടെ നടത്തിയ ചര്‍ച്ചയിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. പാര്‍ട്ടി അധ്യക്ഷനായി ഗെഹ്‌ലോട്ട് ഡല്‍ഹിയിലേക്ക് മാറിയാല്‍ മുഖ്യമന്ത്രി…

സച്ചിനെ വെട്ടാൻ ഗെഹ്ലോട്ട്?; ഇന്ന് രാത്രി 10ന് എംഎൽഎമാരുടെ യോഗം

ജയ്പുർ: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ തയ്യാറാണെന്ന റിപ്പോർട്ടുകൾക്കിടെ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ഇന്ന് രാത്രി 10 മണിക്ക് സംസ്ഥാനത്തെ കോണ്‍ഗ്രസ് എംഎൽഎമാരുടെ യോഗം വിളിച്ചിട്ടുണ്ട്. ഗെഹ്ലോട്ട് ബുധനാഴ്ച ന്യൂഡൽഹിയിലേക്ക് തിരിക്കും. അതേസമയം, യോഗത്തിന്‍റെ അജണ്ടയെക്കുറിച്ച് എം.എൽ.എമാരെ അറിയിച്ചിട്ടില്ല. പാർട്ടി…