Tag: Rain

അസാം വെള്ളപ്പൊക്കം; മരണം 200നോട് അടുക്കുന്നു

ഡൽഹി: കനത്ത മഴയെ തുടർന്ന് അസമിൽ വെള്ളക്കെട്ട് രൂക്ഷമാവുകയാണ്. പല ജില്ലകളിലും തുടരുന്ന വെള്ളക്കെട്ട് ആറ് ലക്ഷത്തിലധികം പേരെ ബാധിച്ചു. അസം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ശനിയാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം ആറ് ലക്ഷത്തിലധികം പേരെ വെള്ളപ്പൊക്കം ബാധിച്ചിട്ടുണ്ട്. പ്രളയത്തിൽ…

മൂന്നാറിൽ വീണ്ടും മണ്ണിടിച്ചിൽ; ​ഗതാ​ഗത തടസം

കൊച്ചി: മൂന്നാർ പോലീസ് സ്റ്റേഷനു സമീപം വീണ്ടും മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് ധനുഷ്കോടി ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. ഗതാഗതം പുനഃസ്ഥാപിക്കുന്നതിനുള്ള ജോലികൾ പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം ബൊട്ടാണിക്കൽ ഗാർഡനു സമീപവും ഉരുൾപൊട്ടലുണ്ടായി. ഒരാഴ്ചയ്ക്കിടെ ഇത് അഞ്ചാം തവണയാണ് പ്രദേശത്ത് മണ്ണിടിച്ചിൽ ഉണ്ടാകുന്നത്. തുടർച്ചയായ…

ശക്തമായ മഴയ്ക്ക് സാധ്യത; ഓറഞ്ച്, യെലോ അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ച മുതൽ ബുധൻ വരെ കേരള-ലക്ഷദ്വീപ്-കർണാടക…

സംസ്ഥാനത്ത് അധിക മഴ ഉണ്ടാകില്ല; ജൂലൈ 13 ന് ശേഷം മഴ ശക്തമാകും

തിരുവനന്തപുരം: ജൂലൈ 13ന് ശേഷം കേരളത്തിൽ മഴ സജീവമാകുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. ഇത്തവണ അധിക മഴയ്ക്ക് സാധ്യതയില്ല. കനത്ത മഴയുടെ പശ്ചാത്തലത്തിൽ സർക്കാർ പ്രത്യേക മുൻകരുതൽ നിർദ്ദേശങ്ങൾ സ്വീകരിച്ചു തുടങ്ങി. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വിവിധ കേന്ദ്രങ്ങളിൽ കൺട്രോൾ…

ദക്ഷിണ കന്നഡയിൽ കനത്ത മഴ; മംഗലാപുരം പഞ്ചിക്കല്ലില്‍ ഉരുള്‍പൊട്ടല്‍

മംഗലാപുരം: ദക്ഷിണ കന്നഡയിൽ കനത്ത മഴ തുടരുകയാണ്. മംഗലാപുരത്തെ പഞ്ചിക്കലിൽ മഴക്കെടുതിയിൽ കനത്ത നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പ്രദേശത്ത് ഉരുൾപൊട്ടലിൽ മൂന്ന് മലയാളികൾ മരിച്ചു. പാലക്കാട് സ്വദേശി ബിജു, ആലപ്പുഴ സ്വദേശി സന്തോഷ്, കോട്ടയം സ്വദേശി ബാബു എന്നിവരാണ് മരിച്ചത്. അതേസമയം…

കേരളത്തിൽ മൺസൂൺ കനക്കും; ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. അടുത്ത അഞ്ച് ദിവസത്തിനുള്ളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഒരു മാസത്തെ കാലതാമസത്തോടെയാണ് കേരളത്തിൽ മൺസൂൺ മഴ ആരംഭിച്ചത്. വരും ദിവസങ്ങളിൽ ആകാശം മേഘാവൃതമായിരിക്കും. വിവിധ…

മഴ കനക്കുന്നു; എല്ലാ ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. അടുത്ത രണ്ട് ദിവസത്തേക്ക് 12 ജില്ലകളിൽ മഴ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. തെക്കൻ ജാർഖണ്ഡിനു മുകളിലും സമീപപ്രദേശങ്ങളിലുമായി ചക്രവാതചുഴി നിലനില്‍ക്കുന്നതിനാല്‍ അടുത്ത അഞ്ച് ദിവസത്തേക്ക് കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ…

കേരളത്തില്‍ ജൂണ്‍ മാസത്തില്‍ മഴ തീരെ കുറവ്; 46 വര്‍ഷത്തിനിടെ ആദ്യത്തെ സംഭവം

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം എത്തിയിട്ടും ശക്തമായ മഴ ലഭിക്കുന്നില്ല. ജൂണിൽ, ശരാശരി മഴയുടെ പകുതിയിൽ താഴെ മാത്രമാണ് ലഭ്യമായത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ജൂണിൽ ഇത് 53% കുറവാണ്. സംസ്ഥാനത്ത് 62.19 സെൻറിമീറ്റർ മഴ ലഭിക്കേണ്ടതായിരുന്നു. എന്നാൽ ജൂണിൽ 29.19 സെൻറിമീറ്റർ…

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ; 11 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. 11 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇന്ന്…

ജൂലൈ 1 വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ജൂൺ 27 മുതൽ ജൂലൈ 1 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളിൽ ഈ ജില്ലകളിൽ 64.5…