Tag: Qatar

ഫാൻസ്‌ ലിസ്റ്റിൽ തായ്‌വാനോ ചൈനീസോ? ലോകകപ്പ് സംഘാടകരുടെ നടപടിക്കെതിരെ തായ്‌വാന്‍

തായ്‌പേയ് സിറ്റി: വരാനിരിക്കുന്ന 2022 ഖത്തർ ഫുട്ബോൾ ലോകകപ്പിൽ തായ്‌വാനിലെ ആരാധകരെ ചൈനീസ് ആരാധകരായി പട്ടികപ്പെടുത്താനുള്ള ലോകകപ്പ് സംഘാടകരുടെ തീരുമാനത്തെ തായ്‌വാന്‍ അപലപിച്ചു. ഖത്തറിന്റെ തീരുമാനത്തെ തായ്‌വാന്‍ തള്ളി. തായ്‌വാന്റെ മേൽ ആധിപത്യം സ്ഥാപിക്കാനുള്ള ചൈനയുടെ ശ്രമങ്ങൾക്കുള്ള അംഗീകാരമായാണ് ഖത്തറിന്റെ തീരുമാനമെന്ന്…

പേ ആന്‍ഡ് റൈഡ് സംവിധാനവുമായി ഖത്തര്‍

ഫിഫ ലോകകപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ പുതിയ സംവിധാനവുമായി ഖത്തർ. സ്വകാര്യ വാഹനങ്ങൾ മെട്രോ സ്റ്റേഷനുകൾക്ക് സമീപം പാർക്ക് ചെയ്യുകയും പൊതുഗതാഗത സംവിധാനം ഉപയോഗിക്കുകയും ചെയ്യുന്നതാണ് രീതി. പൊതുഗതാഗതം പരമാവധി പ്രയോജനപ്പെടുത്തി തിരക്ക് കുറയ്ക്കുകയാണ് ലക്ഷ്യമെന്ന് ഖത്തർ റെയിൽ പറഞ്ഞു.…

ബിജെപിയുടെ വിവാദ പരാമർശങ്ങൾ ; അപലപിച്ച് ഖത്തർ മന്ത്രിസഭ

ദോഹ: പ്രവാചകനെതിരായ പരാമർശത്തിൽ ഇന്ത്യയിലെ ബിജെപി വക്താക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി ഖത്തർ മന്ത്രിസഭ. ജനങ്ങളെ ഒന്നിപ്പിക്കുന്നതിലും രാജ്യങ്ങൾ തമ്മിലുള്ള സൗഹൃദവും സഹകരണവും ശക്തിപ്പെടുത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ ഖത്തർ ആഹ്വാനം ചെയ്തു. ഇസ്ലാമിന്റെ യാഥാർത്ഥ്യത്തെയും അചഞ്ചലതയെയും അവഗണിക്കുന്ന നിരുത്തരവാദപരമായ പരാമർശങ്ങൾ തള്ളിക്കളയുന്നതായി പ്രധാനമന്ത്രി…

ഖത്തർ കാലാവസ്ഥ ; രാജ്യത്ത് വടക്ക് പടിഞ്ഞാറന്‍ കാറ്റിന് സാധ്യത

ദോഹ: വരുന്ന വെള്ളിയാഴ്ച (ജൂൺ 10) മുതൽ രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്തയാഴ്ച ആദ്യം മുതൽ കാറ്റ് 38 നോട്ടിക്കൽ മൈൽ വരെ വീശുന്നത് തുടരും. തുറസ്സായ പ്രദേശങ്ങളിൽ…

ഖത്തറിൽ കോവിഡ് കൂടുന്നു; നിലവിൽ 1,863 പേർക്ക് കോവിഡ്

ദോഹ: ഖത്തറിൽ കോവിഡ്-19 പോസിറ്റീവ് കേസുകളിൽ ഗണ്യമായ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. നിലവിൽ 1,863 പേർ പോസിറ്റീവ് ആണ്. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ വാരാന്ത്യ റിപ്പോർട്ടിലാണ് കണക്കുകൾ വിശദീകരിച്ചിരിക്കുന്നത്. മെയ് 30 മുതൽ ജൂണ് 5 വരെയുള്ള കണക്കാണിത്. പ്രതിദിനം ശരാശരി 223 പേർക്കും…

‘നാഗ്പൂരില്‍ നിന്ന് പറന്ന് ലോകം കാണൂ’; ഖത്തര്‍ എയര്‍വേസിന്റെ പരസ്യം

ദോഹ: പ്രവാചക നിന്ദ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ ഖത്തറിനെതിരെ ബഹിഷ്കരണ കാമ്പയിൻ സോഷ്യൽ മീഡിയയിൽ സജീവമായ സാഹചര്യത്തിൽ ശ്രദ്ധേയമായി ഖത്തർ എയർവേയ്സിൻറെ പരസ്യം. ഖത്തർ എയർവേയ്സിൻറെ വെബ്സൈറ്റിലാണ് ‘നാഗ്പൂരിൽ നിന്ന് പറന്ന് ലോകത്തെ കാണുക’ എന്ന അടിക്കുറിപ്പോടെ പരസ്യം പോസ്റ്റ് ചെയ്തിരിക്കുന്നത്. വെബ്സൈറ്റിൻറെ…

ഇന്ത്യയുമായി ഇടഞ്ഞ് ഖത്തറും കുവൈത്തും

ദില്ലി: ബിജെപി വക്താക്കളായ നൂപുർ ശർമ, നവീൻ കുമാർ ജിൻഡാൽ എന്നിവരുടെ വിവാദ പരാമർശത്തിൽ ഖത്തറും കുവൈറ്റും ഇന്ത്യൻ സ്ഥാനപതിയെ വിളിച്ചുവരുത്തി. വിവാദ പരാമർശങ്ങളുടെ പേരിൽ ശർമയെ ബിജെപി പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും ജിൻഡാലിനെ പുറത്താക്കുകയും ചെയ്തതിന് പിന്നാലെയാണ് പുതിയ…

ആരാധനാലയങ്ങൾക്ക് സമീപം പരസ്യം പാടില്ല ; ഖത്തർ മന്ത്രാലയം

ദോഹ: ദോഹ: പരസ്യം നൽകുന്നതിനുള്ള ചട്ടങ്ങൾ പരിഷ്കരിച്ച് ദോഹ മുനിസിപ്പാലിറ്റി മന്ത്രാലയം. ഖത്തറിൽ ആരാധനാലയങ്ങൾക്കും പൈതൃക സ്ഥലങ്ങൾക്കും സമീപം പരസ്യങ്ങൾ പാടിലെന്നു നിർദേശമായി. പുതുക്കിയ നിയമങ്ങളും നടപടിക്രമങ്ങളും മന്ത്രാലയത്തിന്റെ അഡ്​വർടൈസ്‌മെന്റ് ഗൈഡിന്റെ രണ്ടാം പതിപ്പിൽ വിശദീകരിച്ചിട്ടുണ്ട്. ഖത്തർ നാഷണൽ വിഷൻ ഡോക്യുമെന്റ്…