Tag: Qatar World Cup

ഫുട്ബോൾ സംബന്ധിച്ച പ്രസ്താവനയിൽ വിശദീകരണവുമായി സമസ്ത

കോഴിക്കോട്: ഫുട്ബോൾ ലഹരിയാകരുതെന്ന സമസ്തയുടെ പ്രസ്താവനയിൽ വിശദീകരണവുമായി എസ് വൈ എസ് സംസ്ഥാന സെക്രട്ടറി നാസർ ഫൈസി കൂടത്തായി. ഫുട്ബോൾ അമിത ലഹരിയാകുന്നതിനെ ആണ് എതിർക്കുന്നതെന്നും ഇസ്ലാമിക വിശ്വാസങ്ങൾക്ക് വിരുദ്ധമായ രീതിയിൽ നീങ്ങുന്നത് തടയാനുള്ള നിയന്ത്രണം മാത്രമാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.…

താരാരാധന നടത്താൻ അവകാശമുണ്ട്; തീരുമാനം വ്യക്തികളുടേത്, മതസംഘടനകളുടേതല്ലെന്ന് മന്ത്രി

കോഴിക്കോട്: ഫുട്ബോൾ ആരാധനയ്ക്കെതിരെ ബോധവൽക്കരണം നടത്താൻ സമസ്തയ്ക്ക് അവകാശമുള്ളതുപോലെ താരാരാധന നടത്താൻ ജനങ്ങൾക്കും അവകാശമുണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി. താര ആരാധന ഇസ്ലാം വിരുദ്ധമാണെന്ന സമസ്തയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആഴ്ചവട്ടം ഗവ. എച്ച്.എസ്.എസിന്റെ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.…

താരാരാധന ഇസ്‌ലാമിക വിരുദ്ധമെന്ന് സമസ്ത; ഏകദൈവ വിശ്വാസത്തെ കളങ്കപ്പെടുത്തും

മലപ്പുറം: ലോകകപ്പ് ആവേശത്തിനിടെ ഫുട്ബോൾ ലഹരിക്കെതിരെ സമസ്ത. താരാരാധന ഇസ്ലാം വിരുദ്ധമാണെന്ന് സമസ്ത. ഇത് ഏകദൈവ വിശ്വാസത്തെ കളങ്കപ്പെടുത്തുമെന്നാണ് വിശദീകരണം. കൂറ്റൻ കട്ടൗട്ടുകൾ ധൂർത്താണെന്നും പോർച്ചുഗൽ പോലുള്ള രാജ്യങ്ങളെ പിന്തുണയ്ക്കുന്നത് തെറ്റാണെന്നും സമസ്ത പറയുന്നു. ഇന്ന് ജുമുഅ പ്രഭാഷണത്തില്‍ വിശ്വാസികളെ ബോധവല്‍കരിക്കും.…

ഖത്തര്‍ ലോകകപ്പ്; 7.5 ബില്യണ്‍ ഡോളര്‍ വരുമാനം നേടി ഫിഫ

2018-22 കാലയളവില്‍ ഫിഫ നേടിയത് 7.5 ബില്യൺ ഡോളറിന്‍റെ വരുമാനം. ഖത്തർ ലോകകപ്പുമായി ബന്ധപ്പെട്ട 4 വർഷത്തെ വരുമാനമാണിത്. 2018ലെ റഷ്യൻ ലോകകപ്പ് സർക്കിളിൽ ഫിഫയുടെ വരുമാനം 6.4 ബില്യൺ ഡോളറായിരുന്നു. ഇത്തവണ വരുമാനത്തിൽ 1 ബില്യൺ ഡോളറിലധികം വർദ്ധനവുണ്ടായി. മികച്ച…

ലോകകപ്പ് പരിശീലന വേദികളിൽ മഴവിൽ നിറമുള്ള ചിഹ്നം ഉപയോഗിക്കാൻ യുഎസ്

വാഷിങ്ടൻ: ഫുട്ബോൾ ലോകകപ്പ് പരിശീലന വേദികളിൽ മഴവിൽ നിറമുള്ള ചിഹ്നം ഉപയോഗിക്കാൻ യുഎസ് സോക്കർ ഫെഡറേഷൻ തീരുമാനിച്ചു. ചുവന്ന വരകളും നീല എഴുത്തുമുള്ള ചിഹ്നം പതിവായി ഉപയോഗിക്കുന്ന യുഎസിന്‍റെ പരോക്ഷമായ പ്രതിഷേധമാണ് ഈ നീക്കം. എൽജിബിടിക്യു അംഗങ്ങളോടും പ്രവാസി തൊഴിലാളികളോടുമുള്ള ആതിഥേയ…

ഫിഫ ലോകകപ്പ്; ബ്രസീൽ 26 അംഗ ടീമിനെ പ്രഖ്യാപിച്ചു, റോബർട്ടോ ഫിർമിനോ പുറത്ത്

റിയോ ഡി ജനീറോ: ഫിഫ ലോകകപ്പിനുള്ള ബ്രസീലിന്‍റെ ടീമിനെ പ്രഖ്യാപിച്ചു. ബ്രസീൽ കോച്ച് ടിറ്റെ 26 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. സൂപ്പർ താരം നെയ്മർ ഉൾപ്പെടെ പ്രതീക്ഷിച്ച മിക്ക താരങ്ങളും ഉൾപ്പെട്ട ടീമിൽ ലിവർപൂൾ താരം റോബർട്ടോ ഫിർമിനോയുടെ അഭാവം ശ്രദ്ധേയമാണ്.…

ഇക്വഡോറിനെ ലോകകപ്പിൽ നിന്ന് അയോഗ്യരാക്കില്ല: ഫിഫ

ദോഹ: ഇക്വഡോറിനെ ലോകകപ്പിൽ നിന്ന് അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ചിലെ സമർപ്പിച്ച ഹർജി ലോക ഫുട്ബോൾ ഭരണസമിതി ഫിഫ തള്ളി. ഇതോടെ ഖത്തർ ലോകകപ്പിന്‍റെ ഉദ്ഘാടന മത്സരത്തെക്കുറിച്ചുള്ള ആശങ്കകൾക്ക് അയവ് വന്നിട്ടുണ്ട്. നവംബർ 20ന് ഇക്വഡോറും ആതിഥേയരായ ഖത്തറും തമ്മിലാണ് ലോകകപ്പിന്‍റെ ഉദ്ഘാടന…