Tag: Protest

അഗ്നിപഥിന് പിന്തണയുമായി സൈനിക മേധാവിമാർ; പ്രതിഷേധം കനക്കുന്നു

ന്യുഡൽഹി: അഗ്നിപഥ് റിക്രൂട്ട്‌മെന്റ് പദ്ധതിക്കെതിരെ രാജ്യം മുഴുവൻ പ്രതിഷേധം കനക്കുകയാണ്. എന്നാൽ തങ്ങളുടെ നിലപാടിൽ മാറ്റമില്ലെന്ന് സൈനിക മേധാവികൾ പറഞ്ഞു. മൂന്ന് സേനകളുടെയും മേധാവികൾ അഗ്നിപഥിനെ സ്വാഗതം ചെയ്തു. യുവാക്കൾക്ക് രാജ്യത്തെ സേവിക്കാൻ അഗ്നിപഥ് അവസരമൊരുക്കിയെന്ന് സൈനികമേധാവികൾ പറയുന്നു. സൈന്യത്തെ മെച്ചപ്പെടുത്തുകയും…

അഗ്നിപഥ് പ്രതിഷേധം; സെക്കന്ദരാബാദിൽ പൊലീസ് വെടിവെപ്പിൽ ഒരു മരണം

സെക്കന്ദരാബാദ് : അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധം ആളിക്കത്തുകയാണ്. തെലങ്കാനയിലെ സെക്കന്ദരാബാദിൽ റെയിൽവേ പോലീസ് പ്രതിഷേധക്കാർക്ക് നേരെ വെടിയുതിർത്തു. വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് പരിക്കേറ്റു. സംഭവത്തിൽ രണ്ട് പോലീസുകാർക്കും പരിക്കേറ്റു. തുടക്കത്തിൽ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ ലാത്തിച്ചാർജ് നടത്തിയെങ്കിലും…

അഗ്നിപഥ് റിക്രൂട്ട്മെന്റിനെ വിമർശിച്ച് രാഹുൽ ഗാന്ധി

ഡൽഹി: ഹ്രസ്വകാല കരാർ അടിസ്ഥാനത്തിൽ സൈന്യത്തിൽ ജോലി നൽകുന്ന അഗ്നിപഥ് പദ്ധതിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അഗ്നിപഥ് എന്ന പേരിൽ അഗ്നിപരീക്ഷ നടത്തരുതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. രാഹുൽ ഗാന്ധിയുടെ വാക്കുകൾ, “2 വർഷത്തേക്ക് റാങ്കില്ല, പെൻഷനില്ല,…

വിമാനത്തിൽ പ്രതിഷേധിച്ച സംഭവം; പ്രതികൾ ഇന്ന് ജാമ്യാപേക്ഷ നൽകും

തിരുവനന്തപുരം : വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച സംഭവത്തിൽ പ്രതികൾ ഇന്ന് തിരുവനന്തപുരം ജില്ലാ കോടതിയിൽ ജാമ്യാപേക്ഷ നൽകും. കേസ് ജില്ലാ കോടതിയിലേക്ക് മാറ്റിയതോടെ മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളി. കോടതി മാറ്റരുതെന്ന പ്രതിഭാഗത്തിന്റെ വാദം മജിസ്ട്രേറ്റ് കോടതി തള്ളി. കേസിലെ ഒന്നാം…

ആര്‍എസ്പി മാര്‍ച്ചില്‍ സംഘർഷം; എന്‍ കെ പ്രേമചന്ദ്രന് പരിക്ക്

കൊല്ലം: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കൊല്ലം കളക്ടറേറ്റിലേക്ക് ആർഎസ്പി നടത്തിയ മാർച്ചിനിടെ സംഘർഷം. എൻ കെ പ്രേമചന്ദ്രൻ എം പി അടക്കമുള്ളവർക്ക് പരിക്കേറ്റു. രണ്ട് തവണ കണ്ണീർ വാതകം പ്രയോഗിച്ചു. ആർ.എസ്.പി പ്രവർത്തകർ പൊലീസിന് നേരെ മുട്ട എറിഞ്ഞു. മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തിനിടെ…

ഇഡിക്കെതിരായ പ്രതിഷേധത്തിൽ പി ചിദംബരത്തിന് പോലീസ് മർദ്ദനമേറ്റു

ഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പി ചിദംബരത്തെ ഡൽഹി പോലീസ് മർദ്ദിച്ചു. ആക്രമണത്തിൽ ചിദംബരത്തിന്റെ വാരിയെല്ല് ഒടിഞ്ഞതായി കോൺഗ്രസ് ആരോപിച്ചു. നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിയെ ഇഡി ചോദ്യം ചെയ്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ്‌ നടത്തിയ പ്രതിഷേധത്തിനിടെയാണ് മർദ്ദനമേറ്റത്.…

മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം; തളിപ്പറമ്പിൽ ലാത്തിചാർജ്

കണ്ണൂർ: കരിമ്പത്തെ കില സെന്ററിൽ നടന്ന ഉദ്ഘാടനച്ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിപക്ഷ യുവജന സംഘടനകൾ പ്രതിഷേധിച്ചു. പ്രതിഷേധക്കാരെ നേരിട്ട പൊലീസ് ലാത്തിച്ചാർജ് നടത്തി. ഏതാനും പ്രവർത്തകർക്ക് പരിക്കേറ്റു. തളിപ്പറമ്പ്-ശ്രീകണ്ഠാപുരം സംസ്ഥാന പാതയിലാണ് സംഭവം. കിലയുടെ ഉദ്ഘാടന വേദിയിൽ നിന്ന് 200…

ബംഗാൾ സംഘർഷത്തിൽ കർശന നടപടിയെടുക്കുമെന്ന് മമത ബാനർജി

കൊൽക്കത്ത: കഴിഞ്ഞ ദിവസം ബംഗാളിലെ ഹൗറ പഞ്ച്ല ബസാറിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി മമതാ ബാനർജി. ചില രാഷ്ട്രീയ പാർട്ടികളാണ് അക്രമത്തിന് പിന്നിലെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രവാചകനെതിരെ വിവാദ പരാമർശം നടത്തിയ നൂപുർ ശർമയെ അറസ്റ്റ് ചെയ്യണമെന്ന്…

സമരം ശക്തമാക്കി കശ്മീരി പണ്ഡിറ്റുകൾ

കശ്മീർ : കശ്മീർ താഴ്‌വരയിൽ ജോലി ചെയ്യുന്ന കശ്മീരി പണ്ഡിറ്റുകളുടെ പ്രതിഷേധം ശക്തമാകുന്നു. തീവ്രവാദികളുടെ നിരന്തരമായ ആക്രമണങ്ങൾ കാരണം പണ്ഡിറ്റുകൾ ഈ പ്രദേശം വിട്ടുപോകാൻ നിർബന്ധിതരായി. എന്നാൽ, ഈ നീക്കം പരാജയപ്പെടുത്താൻ ഭരണകൂടം ശ്രമിച്ചതോടെയാണ് പ്രതിഷേധം ശക്തമായിരിക്കുന്നത്. താഴ്‌വരയിലെ അവരുടെ ട്രാൻസിറ്റ്…