Tag: Presidential Poll

‘കേരളത്തിൽനിന്ന് മുർമുവിനു ലഭിച്ച ഒരു വോട്ടിന് 139നേക്കാൾ മൂല്യം’

തിരുവനന്തപുരം: രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് എൻ.ഡി.എ സ്ഥാനാർത്ഥി ദ്രൗപദി മുർവിന് ലഭിച്ച ഒരു വോട്ടിന് ‘നൂറ്റിമുപ്പത്തൊൻപതിനേക്കാൾ മൂല്യമുണ്ടെന്ന്’ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇടത് വലത് മുന്നണികളുടെ നിഷേധാത്മക നിലപാടിനെതിരെയുള്ള ഏക പോസിറ്റീവ് വോട്ടാണ് ഇതെന്നും സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.…

മുർമുവിന് ക്രോസ് വോട്ടുമായി 17 പ്രതിപക്ഷ എംപിമാർ, 104 എംഎൽഎമാർ

ന്യൂഡൽഹി: ചരിത്രമെഴുതി ഇന്ത്യയുടെ 15-ാമത് രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ദ്രൗപദി മുർമുവിന് പ്രതിപക്ഷത്ത് നിന്ന് ക്രോസ് വോട്ട് ലഭിച്ചു. മുൻ ബിജെപി നേതാവ് യശ്വന്ത് സിൻഹ പ്രതിപക്ഷത്തിന്‍റെ പൊതു സ്ഥാനാർത്ഥിയായി മത്സരരംഗത്തുണ്ടായിരുന്നപ്പോൾ പ്രതിപക്ഷത്തെ 17 എംപിമാർ മുർമുവിന് അനുകൂലമായി ക്രോസ് വോട്ട് ചെയ്തിട്ടുണ്ട്.…

ദ്രൗപദി മുർമുവിനെ അഭിനന്ദിച്ച് മോദിയും നദ്ദയും

ന്യൂഡൽഹി: ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ദ്രൗപദി മുർമുവിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിംഗ് എന്നിവർ സന്ദർശിച്ചു. മുർമുവിന്‍റെ ഡൽഹിയിലെ വസതിയിലെത്തി തിരഞ്ഞെടുപ്പ് വിജയത്തിൽ അഭിനന്ദിച്ചു. പൂച്ചെണ്ട് സമ്മാനിച്ചാണ്…

ഇന്ത്യയുടെ 15-ാമത് രാഷ്ട്രപതി ആര്; ഫലം വൈകിട്ടോടെ

ന്യൂഡൽഹി: ഇന്ത്യയുടെ 15-ാമത് രാഷ്ട്രപതി ആരായിരിക്കുമെന്നറിയാനുള്ള വോട്ടെണ്ണൽ രാവിലെ 11 മണിക്ക് പാർലമെന്‍റ് മന്ദിരത്തിൽ ആരംഭിച്ചു. വൈകുന്നേരത്തോടെ ഫലം പ്രഖ്യാപിക്കും. ആദ്യം എം.എൽ.എമാരുടെയും പിന്നീട് എം.പിമാരുടെയും വോട്ടുകൾ വിഭജിക്കും. എം.എൽ.എമാർക്ക് പിങ്ക് ബാലറ്റും എം.പിമാർക്ക് പച്ച ബാലറ്റുമാണ് നൽകിയിരുന്നത്. ദ്രൗപദി മുർമു,…

രാഷ്ട്രപതി തിരഞ്ഞെടുപ്പ്; യശ്വന്ത് സിൻഹ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

ന്യൂഡൽഹി: പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർത്ഥി യശ്വന്ത് സിൻഹ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. എൻസിപി അധ്യക്ഷൻ ശരദ് പവാറിന്റെയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെയും സാന്നിധ്യത്തിലാണ് യശ്വന്ത് സിൻഹ നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. പ്രതിപക്ഷ ബെഞ്ചിലെ മറ്റ് പ്രമുഖ നേതാക്കളും നാമനിർദ്ദേശ പത്രികാ…

ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ പിന്തുണ ദ്രൗപദി മുർമുവിന്

അമരാവതി: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി ദ്രൗപദി മുർമുവിന് പിന്തുണ പ്രഖ്യാപിച്ചു. താൻ എന്നും ഗോത്ര വര്‍ഗ, ന്യൂനപക്ഷ വിഭാഗങ്ങൾക്കൊപ്പമാണെന്ന് ജഗൻ മോഹൻ പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള വാർത്താക്കുറിപ്പിൽ പറഞ്ഞു. മുൻകൂട്ടി നിശ്ചയിച്ച പരിപാടികൾ ഉള്ളതിനാൽ ദ്രൗപദി…

‘ദ്രൗപദി രാഷ്ട്രപതി സ്ഥാനാർഥിയായതിൽ ആഹ്ലാദമുണ്ട്’; പട്നായിക്

ന്യൂഡൽഹി: ഗോത്രവർഗ്ഗ നേതാവ് ദ്രൗപദി മുർമുവിനെ (64) എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിൽ ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക് സന്തോഷം പ്രകടിപ്പിച്ചു. സംസ്ഥാനത്തെ ജനങ്ങൾക്ക് അഭിമാന നിമിഷമാണിതെന്നും പട്നായിക് പറഞ്ഞു. ‘എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയായ ദ്രൗപദി മുർമുവിന് അഭിനന്ദനങ്ങൾ. പ്രധാനമന്ത്രി നരേന്ദ്ര…