Tag: Positive

പാവപ്പെട്ട കുട്ടികൾക്കായി സൈക്കിൾ വിതരണം നടത്തി നടൻ മമ്മൂട്ടി

കൊച്ചി: പുനലൂരിലെ നിർധനരായ കുട്ടികൾക്ക് യാത്ര സുഗമമാക്കാൻ സൈക്കിൾ നൽകി നടൻ മമ്മൂട്ടി. അദ്ദേഹത്തിന്‍റെ ജീവകാരുണ്യ സംരംഭമായ കെയർ ആൻഡ് ഷെയർ ഇന്‍റർനാഷണൽ ഫൗണ്ടേഷനാണ് സൈക്കിളുകൾ വിതരണം ചെയ്തത്. സംസ്ഥാനത്തുടനീളമുള്ള തീരപ്രദേശങ്ങളിലെയും ആദിവാസി ഊരുകളിലെയും തിരഞ്ഞെടുക്കപ്പെട്ട നിർധനരായ കുട്ടികൾക്കാണ് പദ്ധതിയുടെ പ്രയോജനം…

പ്രായം തളർത്താത്ത മോഹം; മോഹിനിമാരായി അരങ്ങേറ്റം കുറിക്കാൻ നാൽവർ സംഘം

കോട്ടയ്ക്കൽ: പ്രായം അൻപതുകളിലെത്തിയ നാലംഗ വനിതാകൂട്ടത്തിന് ഇന്ന് സ്വപ്ന സാക്ഷാത്ക്കാരത്തിന്റെ ദിവസം. കലാപഠനത്തിനും അവതരണത്തിനും പ്രായം തടസ്സമല്ലെന്ന് തെളിയിച്ച് ഇന്ന് രാത്രി 8.30ന് ഗുരുവായൂർ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ ഗിരിജ പാതേക്കര, ജയശ്രീ വിജയൻ, നന്ദിനി ജയകൃഷ്ണൻ, വൃന്ദ ഗോപൻ എന്നിവർ മോഹിനിയാട്ടത്തിൽ…

രമേശിൻ്റെ സത്യസന്ധതയിൽ സുരേഷിന് അടിച്ചത് ഒരു കോടി

കൊച്ചി: ഒറ്റരാത്രികൊണ്ട് പലരുടെയും ജീവിതം മാറ്റിമറിക്കാൻ കേരള ഭാഗ്യക്കുറിക്ക് കഴിഞ്ഞിട്ടുണ്ട്. ഒന്നിലധികം തവണ ഭാഗ്യവാൻമാരായവരും അപ്രതീക്ഷിതമായി ഭാ​ഗ്യം തുണച്ചവരും അക്കൂട്ടത്തിലുണ്ട്. വ്യാപാരികളുടെ സത്യസന്ധതയിൽ കോടീശ്വരൻമാരായവരും ഒട്ടും കുറവല്ല. അത്തരത്തിൽ രമേശിന്‍റെ സത്യസന്ധതയിൽ കോടീശ്വരനായി മാറിയിരിക്കുകയാണ് സുരേഷ്. സുരേഷ് എല്ലാ ആഴ്ചയും ലോട്ടറി…

നെഞ്ചിന് താഴെ തളര്‍ന്നിട്ട് 13 വര്‍ഷം; രാഗേഷ് സ്വയം കാറോടിച്ച് കശ്മീരിലേക്ക്

പൊയിനാച്ചി: എല്ലാം കൈവിട്ടുപോകുമെന്ന ഘട്ടത്തിൽ പ്രതീക്ഷകളിലൂടെ തളിര്‍ത്തതാണ് രാഗേഷിന്‍റെ ജീവിതം. സുഷുമ്നാ നാഡിക്ക് സംഭവിച്ച ക്ഷതം നെഞ്ചിന് താഴെ തളർത്തിയപ്പോൾ കിടപ്പിലാകുമെന്ന് കരുതിയ നിമിഷങ്ങൾ . ഇച്ഛാശക്തിയും ലക്ഷ്യവും ഒടുവിൽ ജീവിതത്തെ പുനരുജ്ജീവിപ്പിച്ചപ്പോൾ, ഒരു ആഗ്രഹം മനസ്സിൽ സൂക്ഷിച്ചു. കാറിൽ സ്വന്തമായി…

നൂറ്റിയൊന്നാമത്തെ വിവാഹ വീട്ടിലും സൗജന്യ വിരുന്നൊരുക്കി ഷമീറും കൂട്ടരും

മട്ടാഞ്ചേരി: സാമ്പത്തിക ഞെരുക്കം കാരണം പെൺമക്കളുടെ വിവാഹച്ചടങ്ങുകള്‍ നടത്താന്‍ കഴിയാതെ പാടുപെടുന്ന കുടുംബങ്ങൾക്ക് അത്താണിയാകുകയാണ് ഷമീറും കൂട്ടരും. ‘മഹാത്മാ സ്നേഹ അടുക്കള’ എന്നറിയപ്പെടുന്ന ഷമീറിന്‍റെ കൂട്ടായ്മ പാവപ്പെട്ട കുടുംബങ്ങളിൽ വിവാഹ വിരുന്നുകൾ ഏറ്റെടുത്ത് നടത്തും. തീര്‍ത്തും സൗജന്യമായാണ് ഇവര്‍ വിരുന്നിനുള്ള ഭക്ഷണമെത്തിക്കുന്നത്.…

200 വർഷം പഴക്കമുള്ള നെല്ലിമരം മുറിക്കാതെ പറിച്ചുനട്ട് നാട്ടുകാരും കുട്ടികളും

കോഴിക്കോട്: 200 വർഷം പഴക്കമുള്ള നെല്ലിമരം പറിച്ചു നടലിന്റെ പാതയിലാണ്. ദേശീയപാത വികസനത്തിന്‍റെ ഭാഗമായി കോഴിക്കോട് വടകര ചോമ്പാല സ്കൂളിന്‍റെ മുറ്റത്തെ നെല്ലിമരം വേരോടെ പിഴുതു മാറ്റി. ഒരു നാടും വിദ്യാർത്ഥികളും ഈ വൃക്ഷത്തിന്‍റെ പുനർജന്മത്തിനായി കാത്തിരിക്കുകയാണ്. കുട്ടികളുടെ കളിചിരികൾ കേട്ട്…

കാനഡയിലാദ്യമായെത്തുന്ന മലയാളികൾക്ക് സഹായവുമായി ‘ആഹാ കെയേഴ്‌സ്’ സ്റ്റാർട്ടപ്പ്

ടൊറന്റോ: പഠനത്തിനായി ആദ്യമായി കാനഡയിലെത്തുന്ന വിദ്യാർത്ഥികൾക്കും, സ്ഥിരതാമസത്തിനായെത്തുന്നവർക്കുമായി സഹായ ഹസ്തം നീട്ടുകയാണ് ‘ആഹാ കെയേഴ്‌സ്’ എന്ന സംരംഭം. ആഹാ റേഡിയോ, മൈ കാനഡ എന്നിവ ചേർന്നുള്ള സംയുക്ത സംരംഭമാണ് ആഹാ കെയേഴ്‌സ്. ടോറന്റോയിൽ മൈ കാനഡയും, ആഹാ റേഡിയോയും ഒന്നിച്ച് നേതൃത്വം…

തെരുവ് നായകൾക്ക് അഭയമേകി ഒരു അമ്മയും മകളും

കാസർകോട്: തെരുവ് നായ ഭീതിയിൽ കേരളം വിറക്കുമ്പോൾ, വർഷങ്ങളായി സ്വന്തം വീട്ടിൽ തെരുവ് നായകൾക്ക് അഭയമേകുന്ന ഒരമ്മയും മകളും ജനശ്രദ്ധ നേടുകയാണ്. കാസർകോട് പനത്തടി കോളിച്ചാൽ സ്വദേശി കമ്മാടത്തുവും, മകൾ കാർത്യായനിയുമാണ് വർഷങ്ങൾ ഏറെയായി നാട്ടുകാരുടെ എതിർപ്പിനെ കാര്യമാക്കാതെ തെരുവിൽ ഉപേക്ഷിക്കപ്പെട്ട…

രക്താര്‍ബുദ രോഗിക്കായി മൂലകോശം നല്‍കി മെഡിക്കല്‍ വിദ്യാര്‍ഥി മാതൃകയായി

ആരാണെന്നോ എവിടെയാണെന്നോ അറിയാത്ത ഒരാൾക്ക് തന്‍റെ ജീവൻ പകുത്ത് നൽകി സായി സച്ചിൻ . രക്താർബുദ രോഗിക്ക് മൂലകോശം ദാനം ചെയ്ത് 22-കാരനായ ഒരു മെഡിക്കൽ വിദ്യാർത്ഥി മാതൃകയായി. രണ്ട് വർഷം മുമ്പ് കോളേജിൽ നടന്ന ഒരു ക്യാമ്പിൽ പങ്കെടുത്തതാണ് വഴിത്തിരിവായത്.…

നന്മ വറ്റിയിട്ടില്ല; ഭൂകമ്പത്തിൽ പരിക്കേറ്റ സുഹൃത്തിനെ ചേർത്ത് പിടിച്ച് വിദ്യാർത്ഥി

ജീവിതയാത്രയിലെ തിരക്കുകളിലും മറ്റും പെട്ട് നിർത്താതെയുള്ള ഓട്ടത്തിലാണ് നാമോരുത്തരുടെയും ജീവിതം. ഇതിനിടയിലും പ്രിയപ്പെട്ടവർക്കായി അല്പ നേരം മാറ്റിവക്കുന്നതിനും, സന്തോഷം കണ്ടെത്തുന്നതിനുമായി നാം സമയം കണ്ടെത്തുകയും ചെയ്യുന്നു. കനിവ് വറ്റിയ ലോകമെന്ന് പഴിക്കപ്പെടുമ്പോഴും അത് തെറ്റാണെന്ന് തെളിയിക്കുന്ന പല സംഭവങ്ങളും നമുക്കിടയിൽ തന്നെ…