Tag: Politics

രാഷ്ട്രപതി തിരഞ്ഞെടുപ്പ്; പ്രതിപക്ഷവുമായി ചര്‍ച്ചയ്ക്ക് ബിജെപി

ന്യൂഡല്‍ഹി: അടുത്ത പ്രസിഡന്റിനെ കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ച് ബിജെപി. പ്രതിപക്ഷവുമായി ചർച്ച നടത്താൻ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയെയും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിനെയും പാർട്ടി ചുമതലപ്പെടുത്തി. എൻഡിഎയിലെ ബിജെപി ഇതര പാർട്ടികൾ, യുപിഎ, മറ്റ് പ്രാദേശിക പാർട്ടികൾ, സ്വതന്ത്ര…

പവന്‍ കല്യാണ രാഷ്ട്രീയത്തിലേക്ക്; ബിജെപിയുമായി ചേർന്ന് പ്രവർത്തിച്ചേക്കും

ഹൈദരാബാദ്: തെലുങ്ക് നടൻ പവൻ കല്യാണ്‍ സിനിമയിൽ നിന്ന് ഇടവേള എടുക്കുന്നു. രാഷ്ട്രീയത്തിൽ സജീവമാകുമെന്നാണ് റിപ്പോർട്ടുകൾ. ആന്ധ്രാപ്രദേശിൽ ബിജെപിയുമായി ചേർന്ന് പ്രവർത്തിക്കാനാണ് ജനസേന നേതാവായ പവന്‍ കല്യാണിന്റെ തീരുമാനം.. ആന്ധ്രാപ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പ് നേരത്തെ നടക്കുമെന്നാണ് പവൻ കല്യാണ്‍ പറയുന്നത്. ഈ…

ക്രോസ് വോട്ടിംഗ്; ബിഷ്ണോയ് കോണ്‍ഗ്രസ് വിടുമെന്ന് സൂചന

ദില്ലി: രാജ്യസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോണ്‍ഗ്രസില്‍ കലാപം. ക്രോസ് വോട്ടിംഗിന്റെ പേരിൽ കുൽദീപ് ബിഷ്ണോയിക്കെതിരെ പാർട്ടി കർശന നടപടി സ്വീകരിച്ചിരുന്നു. ബിഷ്ണോയ് കോണ്‍ഗ്രസ് വിടുമെന്നാണ് സൂചന. മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറുമായി ഉടൻ കൂടിക്കാഴ്ച നടത്താനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം. ബിഷ്ണോയിയെ പാർട്ടി…

ബി.ജെ.പി ബംഗാൾ സംസ്ഥാന അധ്യക്ഷൻ സുകാന്ത മജുംദാർ അറസ്റ്റിൽ

കൊൽക്കത്ത: ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ സുകാന്ത മജുംദാർ പശ്ചിമബംഗാളിൽ അറസ്റ്റിൽ. പ്രവാചകനെ അവഹേളിച്ചതിന് ബിജെപി നേതാവ് നൂപുർ ശർമയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൗറയിൽ പ്രതിഷേധം തുടരുകയാണ്. മജുംദാറിനെ ഇവിടേക്കുള്ള യാത്രാമധ്യേയാണ് അറസ്റ്റ് ചെയ്തത്. ബംഗാളിന്റെ പല ഭാഗങ്ങളിലും ബി.ജെ.പിക്കെതിരെ പ്രതിഷേധമുയരുന്നുണ്ട്.…

മുഖ്യമന്ത്രിയുടെ സുരക്ഷ വർധിപ്പിച്ചതിനെ ന്യായീകരിച്ച് എ എ റഹീം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ വർധിപ്പിച്ചതിനെ ന്യായീകരിച്ച് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എഎ റഹീം എംപി. മുഖ്യമന്ത്രിയുടെ സുരക്ഷ അനിവാര്യമാണെന്നും ജനങ്ങൾ അത് ആഗ്രഹിക്കുന്നുവെന്നും എ.എ റഹീം പറഞ്ഞു. തീവ്രഹിന്ദുത്വ വാദികളുടെ വാദങ്ങൾ അതേപടി കോൺഗ്രസ് ഏറ്റെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.…

ബംഗാൾ സംഘർഷത്തിൽ കർശന നടപടിയെടുക്കുമെന്ന് മമത ബാനർജി

കൊൽക്കത്ത: കഴിഞ്ഞ ദിവസം ബംഗാളിലെ ഹൗറ പഞ്ച്ല ബസാറിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി മമതാ ബാനർജി. ചില രാഷ്ട്രീയ പാർട്ടികളാണ് അക്രമത്തിന് പിന്നിലെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രവാചകനെതിരെ വിവാദ പരാമർശം നടത്തിയ നൂപുർ ശർമയെ അറസ്റ്റ് ചെയ്യണമെന്ന്…

പ്രവാചക നിന്ദ; പ്രതിഷേധക്കാർക്കെതിരെ ബുള്‍ഡോസറുമായി യുപി ഉദ്യോഗസ്ഥര്‍

ലഖ്‌നൗ: ഉത്തർപ്രദേശിലെ കാണ്‍പൂരില്‍ പ്രവാചക നിന്ദയ്ക്കെതിരെ പ്രതിഷേധിച്ചവരുടെ സ്വത്ത് വകകൾ ബുൾഡോസർ ഉപയോഗിച്ച് തകർത്തു. കേസിൽ പ്രതികളായവരുടെ കടകളും മറ്റുമാണ് നശിപ്പിച്ചത്. കാണ്‍പൂരില്‍ ഇന്നലെയാണ് പ്രതിഷേധം നടന്നത്. പരേഡ് മാർക്കറ്റിലെ ഒരു വിഭാഗം ആളുകൾ കടകൾ അടപ്പിക്കുകയും മറ്റുള്ളവ അടച്ചുപൂട്ടാൻ ശ്രമിക്കുകയും…

രാജ്യസഭാ തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്ത് ബിജെപി

ന്യൂഡല്‍ഹി: രാജ്യസഭാ തിരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിലും ഹരിയാനയിലും ബിജെപി വൻ വിജയം നേടി. രണ്ട് സംസ്ഥാനത്തും ബിജെപി ഒരു സീറ്റിൽ കൂടുതൽ വിജയം നേടി. നാലു സംസ്ഥാനങ്ങളിലെ 16 സീറ്റുകളിൽ എട്ടെണ്ണം ബിജെപിയാണ് നേടിയത്. മഹാരാഷ്ട്രയിലും കർണാടകയിലും ബിജെപി മൂന്ന് സീറ്റുകൾ വീതം…

രാഷ്ട്രപതി തിരഞ്ഞെടുപ്പിനൊരുങ്ങി കോണ്‍ഗ്രസ്

ദില്ലി: അപ്രതീക്ഷിത നീക്കങ്ങൾക്ക് രാജ്യതലസ്ഥാനം സാക്ഷ്യം വഹിക്കുകയാണ്. രാഷ്ട്രപതി തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ശക്തി തെളിയിക്കാനുള്ള നീക്കത്തിലാണ് പ്രതിപക്ഷം. ഒരിക്കൽ കൂടി തന്റെ രാഷ്ട്രീയ ചാണക്യ തന്ത്രവുമായി രംഗത്തെത്തിയിരിക്കുകയാണ് സോണിയാ ഗാന്ധി. എല്ലാ അഭിപ്രായവ്യത്യാസങ്ങളും മറന്ന് സോണിയ ഗാന്ധി പ്രതിപക്ഷ നേതാക്കളെ സമീപിചിരിക്കുകയാണ്.…

സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങള്‍ ചെറുക്കാന്‍ സിപിഎം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെതിരെ രാഷ്ട്രീയ പ്രതിരോധത്തിനൊരുങ്ങി സിപിഎം. വിവാദത്തിൽ പ്രതിപക്ഷത്തിന്റെയും ബിജെപിയുടെയും പങ്ക് തുറന്നുകാട്ടാൻ രാഷ്ട്രീയ വിശദീകരണ യോഗം സംഘടിപ്പിക്കും. ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള നീക്കമാണ് ഇപ്പോഴത്തെ ആരോപണമെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റിന്റെ…