Tag: Pinarayi Vijayan

കെ റെയിൽ; ഭൂമിയേറ്റെടുക്കല്‍ തുടങ്ങുമെന്ന് സർക്കാർ

തിരുവനന്തപുരം: കെ റെയിൽ പദ്ധതിക്കെതിരെ നിലനിൽക്കുന്ന പ്രശ്നങ്ങൾക്കിടെ സംസ്ഥാന സർക്കാർ നിലപാട് പ്രഖ്യാപിച്ചു. രണ്ടാം പിണറായി സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട് പ്രകാരം പദ്ധതിക്കായുള്ള സ്ഥലമെടുപ്പ് ആരംഭിക്കും. പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഡിപിആർ റെയിൽവേ…

കെഎസ്ആര്‍ടിസി പുനഃസംഘടിപ്പിക്കും; സര്‍ക്കാരിന്റെ പ്രോഗസ് റിപ്പോര്‍ട്ട്

കെഎസ്ആർടിസി പുനഃസംഘടിപ്പിക്കുമെന്ന് എൽഡിഎഫ് സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ടിൽ പറയുന്നു. കെഎസ്ആർടിസിയെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തമാക്കും. മിനിമം സബ്സിഡി അടിസ്ഥാനത്തിൽ ഇത് നടപ്പാക്കുമെന്നും സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ടിൽ പറയുന്നു. കെഎസ്ആർടിസിയുടെ ബാങ്ക് കൺസോർഷ്യത്തിന്റെ വായ്പകൾ സ്വയംപര്യാപ്തമാകുന്നതുവരെ സർക്കാർ തിരിച്ചടക്കും. സർക്കാരിന്റെ…

‘രാജ്യത്തെ വലതുപക്ഷ അജണ്ടക്ക് ബദലാണ് കേരളം’ ; മുഖ്യമന്ത്രി

തിരുവനന്തപുരം: തിരുവനന്തപുരം: കേരളത്തിന്റെ സമഗ്രവികസനം നടപ്പാക്കാനാണ് എൽഡിഎഫ് സർക്കാർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിരവധി പ്രതിബന്ധങ്ങളെ അതിജീവിച്ച് ഒരു പരിധി വരെ അത് നടപ്പാക്കാൻ സർക്കാരിനു കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ സമാപനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.…

മത്സ്യഫെഡ് അഴിമതി; സര്‍ക്കാരിന്റെ മൗനം ദുരൂഹമെന്ന് വി.ഡി സതീശൻ

മത്സ്യഫെഡ് അഴിമതിയിൽ സമഗ്രമായ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആവശ്യപ്പെട്ടു. രണ്ട് ജീവനക്കാരുടെ തലയിൽ കോടികളുടെ തട്ടിപ്പ് കെട്ടിവച്ച് കുറ്റവാളികളെ രക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. കൊല്ലത്ത് നടന്ന തട്ടിപ്പ് മാത്രമാണ് വെളിച്ചത്ത് വന്നിരിക്കുന്നത്. മറ്റ് ജില്ലകളിലും സമാനമായ തട്ടിപ്പ്…

സിൽവർലൈൻ പദ്ധതി; പ്രാരംഭ നടപടികളുമായി മുന്നോട്ട് പോകാൻ കേന്ദ്രം നിർദേശിച്ചെന്ന് മുഖ്യമന്ത്രി

സിൽവർലൈൻ പദ്ധതിയെ കേന്ദ്രസർക്കാർ പിന്തുണയ്ക്കുമെന്ന സൂചനയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രാരംഭ നടപടികളുമായി മുന്നോട്ട് പോകാൻ കേന്ദ്ര സർക്കാർ നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിൻറെ ഭാവിയിലേക്കുള്ള നേട്ടമാണ് ഈ പദ്ധതി. പദ്ധതിയുടെ പുതിയ രൂപകൽപ്പന റെയിൽവേയുടെ പരിഗണനയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.…

ലൈഫ് മിഷൻ താക്കോൽദാനം ഇന്ന്; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച വീടുകളുടെ താക്കോൽദാനം ഇന്ന് നടക്കും. തിരുവനന്തപുരം കഠിനംകുളത്ത് പുതുതായി നിർമ്മിച്ച 20,808 വീടുകളുടെ താക്കോൽ വിതരണത്തിൻറെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും.

മുഖ്യമന്ത്രിയുടെ പ്രസ്താവന സങ്കടമുണ്ടാക്കി: ഉമ തോമസ്

തൃക്കാക്കരയിൽ നടന്ന എൽ.ഡി.എഫ് കൺവെൻഷനിൽ മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയിൽ ദു:ഖമുണ്ടെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി ഉമാ തോമസ്. തൃക്കാക്കരയിലെ തെറ്റ് തിരുത്താനുള്ള ജനങ്ങളുടെ അവസരമാണിതെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. വോട്ടർമാർ മുഖ്യമന്ത്രിക്ക് മറുപടി നൽകുമെന്നും ഉമാ തോമസ് പറഞ്ഞു.

മുഖ്യമന്ത്രി അമേരിക്കയിൽ നിന്ന് മടങ്ങിയെത്തി

രണ്ടാഴ്ചയിലേറെ നീണ്ട ചികിത്സയ്ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിൽ നിന്ന് മടങ്ങിയെത്തി. യുഎസിൽ ചികിത്സയിൽ കഴിഞ്ഞ ശേഷം മറ്റ് ചില വിദേശ രാജ്യങ്ങളിലേക്ക് പോകേണ്ടിയിരുന്നെങ്കിലും തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് കണക്കിലെടുത്ത് മുഖ്യമന്ത്രി കേരളത്തിലേക്ക് മടങ്ങുകയായിരുന്നു.