Tag: Pinarayi Vijayan

മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം; തളിപ്പറമ്പിൽ ലാത്തിചാർജ്

കണ്ണൂർ: കരിമ്പത്തെ കില സെന്ററിൽ നടന്ന ഉദ്ഘാടനച്ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിപക്ഷ യുവജന സംഘടനകൾ പ്രതിഷേധിച്ചു. പ്രതിഷേധക്കാരെ നേരിട്ട പൊലീസ് ലാത്തിച്ചാർജ് നടത്തി. ഏതാനും പ്രവർത്തകർക്ക് പരിക്കേറ്റു. തളിപ്പറമ്പ്-ശ്രീകണ്ഠാപുരം സംസ്ഥാന പാതയിലാണ് സംഭവം. കിലയുടെ ഉദ്ഘാടന വേദിയിൽ നിന്ന് 200…

‘കറുത്ത വസ്ത്രത്തിനും മാസ്‌കിനും വിലക്കില്ല’ ; മുഖ്യമന്ത്രി

കണ്ണൂര്‍: ആരുടെയും വഴി മുടക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കറുത്ത വസ്ത്രങ്ങൾക്കും മാസ്കുകൾക്കും നിരോധനമില്ല. നിങ്ങളുടെ പ്രിയപ്പെട്ട നിറത്തിൽ നിങ്ങൾക്ക് ഇഷ്ടമുള്ളത് ധരിക്കാം. ഒരു കൂട്ടം ആളുകൾ വഴി തടയുകയാണെന്ന വ്യാജപ്രചാരണം നടത്തുകയാണ്. സർക്കാരിനെ അപകീർത്തിപ്പെടുത്താൻ നുണപ്രചാരണം നടത്തുകയാണെന്നും അദ്ദേഹം…

ഗുരുതര ആരോപണം ഉണ്ടായിട്ടും ഇഡി മുഖ്യമന്ത്രിക്കെതിരെ കേസെടുത്തില്ല; വി ഡി സതീശൻ

തിരുവനന്തപുരം : മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉയർന്നിട്ടും ഇഡി കേസെടുത്തില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സിപിഎമ്മും ബിജെപിയും തമ്മിൽ ധാരണയുണ്ട്. സംഘപരിവാറിന് ഏറ്റവും പ്രിയങ്കരനായ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. താൽപര്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇഡി കേസ് രജിസ്റ്റർ ചെയ്യുന്നതെന്നും കേന്ദ്ര…

മുഖ്യമന്ത്രി രാജിവച്ച് അന്വേഷണം നേരിടണം; കറുപ്പണിഞ്ഞ് പി സി ജോർജ്

കോട്ടയം: മുഖ്യമന്ത്രിയുടെ മനസ്സ് എത്രമാത്രം ജനവിരുദ്ധമാണെന്നതിന്റെ തെളിവാണ് പിണറായി വിജയന്റെ യാത്രയെന്ന് ജനപക്ഷം പാർട്ടി നേതാവ് പി സി ജോർജ്. ആരോപണം ഉന്നയിക്കുന്നവർക്കെതിരെ നിസ്സാര ആരോപണങ്ങൾ അഴിച്ചുവിടാൻ ശ്രമിക്കാതെ മാന്യതയുണ്ടെങ്കിൽ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് അന്വേഷണം നേരിടണം. മുഖ്യമന്ത്രിയുടെ…

മുഖ്യമന്ത്രിയുടെ കണ്ണൂരിലെ പരിപാടിയിൽ കറുത്ത വസ്ത്രത്തിനും മാസ്‌കിനും വിലക്കില്ല

കണ്ണൂർ: കണ്ണൂരിൽ കറുപ്പിന് നിരോധനമില്ല. കറുത്ത വസ്ത്രങ്ങൾക്കും മാസ്കുകൾക്കും നിരോധനമില്ലെന്ന് പോലീസ് പറഞ്ഞു. കനത്ത സുരക്ഷയാണ് ഇന്നും മുഖ്യമന്ത്രിക്ക് ഒരുക്കുന്നത്. തളിപ്പറമ്പ് കീല കാമ്പസിലാണ് ഇന്ന് ഉദ്ഘാടനം. കണ്ണൂരിലെ പരിപാടികളിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി എത്തുമ്പോൾ പൊതുജനങ്ങളുടെ കറുത്ത മാസ്ക് നീക്കം ചെയ്യില്ലെന്നും,…

സ്വർണ്ണക്കടത്ത് വിവാദം, പ്രതിരോധം ശക്തമാക്കും; നാളെ ഇടത് മുന്നണി യോഗം

സ്വർണക്കടത്ത് വിവാദത്തിൽ പ്രതിരോധം ശക്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് എൽ.ഡി.എഫ്. പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്കെതിരെ ജനകീയ പ്രചാരണം നടത്താനാണ് നീക്കം. നാളെ ചേരുന്ന ഇടതുമുന്നണി യോഗത്തിൽ അന്തിമ തീരുമാനമുണ്ടാകും. സെക്രട്ടേറിയറ്റും സംസ്ഥാന കമ്മിറ്റിയും ചേരും. ഈ മാസം 24 മുതൽ 26 വരെ നേതൃയോഗങ്ങൾ നടക്കും.…

‘ട്രാൻസ്ജെൻഡറുകളായ 2 പേരെ അയച്ച് ചടങ്ങ് അലങ്കോലപ്പെടുത്തുകയായിരുന്നു’

കൊച്ചി: കൊച്ചിയിൽ മുഖ്യമന്ത്രിയുടെ പരിപാടിയുടെ വേദിയിൽ കറുത്ത വസ്ത്രം ധരിച്ച ട്രാൻസ്ജെൻഡർ സ്ത്രീകൾ എത്തിയെന്ന വാർത്തയും തുടർന്നുണ്ടായ പോലീസ് നടപടിയും ഏറെ ചർച്ചയായിരുന്നു. വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. ശുദ്ധാത്മാക്കളായ, ട്രാൻസ്ജെൻഡറുകളായ രണ്ട് പേരെ അയച്ച്…

മാധ്യമപ്രവർത്തകരുടെ മാസ്ക് അഴിപ്പിച്ച സംഭവം; പ്രതിഷേധിച്ച് പത്രപ്രവർത്തക യൂണിയൻ

മുഖ്യമന്ത്രിയുടെ പരിപാടിയിൽ മാധ്യമപ്രവർത്തകരുടെ മാസ്ക് അഴിപ്പിച്ച നടപടിയിൽ പ്രതിഷേധിച്ച് കേരള പത്രപ്രവർത്തക യൂണിയൻ. ഏത് തരം മാസ്ക് ധരിക്കണമെന്നത് വ്യക്തിപരമായ കാര്യമാണെന്ന് യൂണിയൻ പ്രതികരിച്ചു. മാസ്ക് നീക്കം ചെയ്തത് മാധ്യമസ്വാതന്ത്ര്യത്തിന്റെ നിഷേധമാണെന്നും നടപടിയെടുക്കണമെന്നും കേരള പത്രപ്രവർത്തക യൂണിയൻ ആവശ്യപ്പെട്ടു. “പ്രവർത്തിക്കുന്ന മാധ്യമ…

മുഖ്യമന്ത്രിയെ പുകഴ്ത്തി കോഴിക്കോട് രൂപത അധ്യക്ഷൻ

കോഴിക്കോട്: മുഖ്യമന്ത്രിയെ പുകഴ്ത്തി കോഴിക്കോട് രൂപതാധ്യക്ഷൻ വർഗീസ് ചക്കാലക്കൽ. തീയിൽ കുരുത്തത് വെയിലത്ത് വാടില്ല എന്നതിന്റെ, ഏറ്റവും നല്ല ഉദാഹരണമാണ് പിണറായി വിജയൻ എന്നും, മികച്ച വികസന കാഴ്ചപ്പാടാണ് മുഖ്യമന്ത്രിക്കുളളതെന്നും ഡോ.വർഗീസ് ചക്കാലക്കൽ പറഞ്ഞു. ആത്മനിയന്ത്രണവും പ്രവർത്തനശേഷിയുമുള്ള വ്യക്തിയാണ് മുഖ്യമന്ത്രിയെന്നും അദ്ദേഹം…

സുരക്ഷയ്ക്കിടയിലും കോഴിക്കോട്ട് മുഖ്യമന്ത്രിക്കുനേരെ കരിങ്കോടി

കോഴിക്കോട്: കനത്ത പൊലീസ് സന്നാഹവും സുരക്ഷയും നിലനിൽക്കെ, മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച്, പ്രതിപക്ഷ യുവജന സംഘടനകൾ. പൊലീസ് സംരക്ഷണയിലുള്ള കോഴിക്കോട് നഗരത്തിൽ കനത്ത സുരക്ഷയാണ് മുഖ്യമന്ത്രിക്കായി ഒരുക്കിയിരിക്കുന്നത്. കോഴിക്കോട് ജില്ലയിൽ പ്രവേശിച്ചയുടൻ പന്തീരാങ്കാവിൽ യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാണിച്ചു. ഇതിനുശേഷം…