Tag: Pinarayi Vijayan

‘നാടിന്റെ സമാധാനം കാക്കാൻ എല്ലാം സഹിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്നു’

എ.കെ.ജി സെന്ററിന് നേരെ ബോംബേറ് നടത്തിയത് യു.ഡി.എഫാണെന്ന് സാമാന്യബുദ്ധിയുള്ളവർക്ക് അറിയാമെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. കോൺഗ്രസിൻ്റെ അക്രമ സംഭവങ്ങളും കോണ്‍ഗ്രസിനെക്കുറിച്ചുള്ള അടിസ്ഥാന അറിവും വിലയിരുത്തിയാൽ ആരാണ് അക്രമത്തിന് പിന്നിലെന്ന് വ്യക്തമാകുമെന്നും ജയരാജൻ പറഞ്ഞു. ലക്ഷക്കണക്കിന് പ്രവർത്തകരാണ് എകെജി സെന്ററിനെ ഹൃദയത്തിൽ…

സ്വർണക്കടത്ത് കേസ്; മുഖ്യമന്ത്രിയെ പിന്തുണച്ച് സിപിഐ

തിരുവനന്തപുരം: സ്വർണക്കടത്ത് ആരോപണത്തിൽ മുഖ്യമന്ത്രിയെ പിന്തുണച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. രണ്ട് വർഷമായി കേസിന് തെളിവോ തുമ്പോ ഇല്ലായിരുന്നെന്ന് കാനം പരിഹസിച്ചു. എല്ലാ ആരോപണങ്ങൾക്കും മുഖ്യമന്ത്രിക്ക് മറുപടി പറയാൻ കഴിയില്ലെന്നും കാനം പറഞ്ഞു.

വീണ വിജയന് പിന്തുണയുമായി മേയർ ആര്യ രാജേന്ദ്രൻ

തിരുവനന്തപുരം: പിണറായി വിജയന്റെ മകളായിപ്പോയി എന്ന ഒറ്റക്കാരണത്താലാണ് വീണ വേട്ടയാടപ്പെടുന്നതെന്ന് തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ. എന്നും അവരെ തളർത്താമെന്ന് വ്യാമോഹിക്കുന്നവർ തളർന്നു പോകുകയേ ഉള്ളൂവെന്നും ആര്യ പറഞ്ഞു. ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ആര്യ രാജേന്ദ്രന്റെ പ്രതികരണം. ഈ വേട്ട തുടങ്ങിയത് ഇന്നൊന്നുമല്ല.…

സുപ്രീംകോടതി വിധി മന്ത്രിസഭ ചോദിച്ചു വാങ്ങിയത്; വിമർശിച്ച് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: പരിസ്ഥിതി ലോല മേഖലയിൽ സർക്കാരിന് മൂന്ന് വീഴ്ചകൾ സംഭവിച്ചതായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പരിധി ഒരു കിലോമീറ്ററാക്കിയത് ആദ്യത്തെ തെറ്റാണ്. ജനവാസ പ്രദേശങ്ങൾ ഉൾപ്പെടുത്താനുള്ള തീരുമാനമാണ് രണ്ടാമത്തെ തെറ്റ്. പ്രാഥമിക വിജ്ഞാപനത്തിന്റെ കാലാവധി കഴിഞ്ഞിട്ടും 4 തവണയാണ് സമയം…

മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളമെന്ന് മാത്യു കുഴൽനാടൻ

മകൾ വീണാ വിജയനെതിരായ ആരോപണത്തിൽ മുഖ്യമന്ത്രിയുടെ പ്രസ്താവന ശുദ്ധ അസംബന്ധവും നുണയുമാണെന്ന് മാത്യു കുഴൽനാടൻ എം.എൽ.എ. ആരോപണങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അടിയന്തരപ്രമേയ ചർച്ചയുടെ വീഡിയോ ഫേസ്ബുക്കിൽ പങ്കുവെച്ചുകൊണ്ടാണ് മാത്യു കുഴൽനാടൻ ഈ ആവശ്യം ഉന്നയിച്ചത്.…

‘മുഖ്യമന്ത്രി ബഫർ സോൺ വിഷയത്തിൽ അടിയന്തരമായി ഇടപെടണം’; കർദ്ദിനാൾ ക്ലീമിസ് ബാവ

ബഫർ സോൺ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടിയന്തരമായി ഇടപെടണമെന്ന് മലങ്കര കത്തോലിക്കാസഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ക്ലീമിസ് ബാവ ആവശ്യപ്പെട്ടു. ബഫർ സോൺ പ്രഖ്യാപിച്ചതോടെ കേരളത്തിലെ മലയോര മേഖലകളിൽ താമസിക്കുന്ന കർഷകർ ആശങ്കയിലാണ്. കർഷകർ ഉന്നയിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ…

‘ഉദയ്പൂരിൽ നടന്നത് മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ക്രൂരകൃത്യം’

ഉദയ്പൂരിൽ നടന്നത് മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ക്രൂരകൃത്യമാണെന്ന് മുഖ്യമന്ത്രി. വർഗീയത മനുഷ്യരിൽ നിന്ന് നൻമയുടെ അവസാന കണികയും തുടച്ചുനീക്കുമെന്ന് ഈ സംഭവം ഓർമിപ്പിക്കുന്നുവെന്നും വർഗീയ തീവ്രവാദത്തിന്റെ വളർച്ചയാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നും പിണറായി വിജയൻ മുന്നറിയിപ്പ് നൽകി. ഇസ്ലാമിക…

ഗൂഢാലോചന കേസിൽ പി സി ജോര്‍ജിനെ ചോദ്യം ചെയ്യും

കൊച്ചി : സ്വപ്ന സുരേഷ് പ്രതിയായ ഗൂഢാലോചന കേസിൽ പിസി ജോർജിനെ ചോദ്യം ചെയ്യും. ജോർജിന് ഉടൻ നോട്ടീസ് നൽകുമെന്ന് പ്രത്യേക അന്വേഷണ സംഘം അറിയിച്ചു. കേസിലെ രണ്ടാം പ്രതിയാണ് പിസി ജോർജ്. മുഖ്യമന്ത്രിക്കെതിരായ ഗൂഡാലോചന കേസിലാണ് നടപടി. ഹാജരാകാനുള്ള നോട്ടീസ്…

അഡ്വക്കറ്റ് ജനറലിനു പുതിയ ഇന്നോവ; മന്ത്രിസഭയുടെ അനുമതി

തിരുവനന്തപുരം: ധനവകുപ്പിന്റെ എതിർപ്പ് അവഗണിച്ച് അഡ്വക്കറ്റ് ജനറലിന് പുതിയ ഇന്നോവ വാങ്ങാൻ മന്ത്രിസഭ അനുമതി നൽകി. ഇന്നോവ ക്രിസ്റ്റയുടെ 7 സീറ്റർ വാഹനം 16.18 ലക്ഷം രൂപ മുടക്കി വാങ്ങാനാണ് അനുമതി നൽകിയത്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പുതിയ വാഹനം വാങ്ങുന്നതിനെ…

മുഖ്യമന്ത്രി മറുപടി പറയാത്തത് സംശയാസ്പദം; സുരേന്ദ്രൻ

തിരുവനന്തപുരം: നിയമസഭയിൽ സ്വർണക്കടത്ത് സംബന്ധിച്ച ചർച്ചയ്ക്ക് മറുപടി പറയാതെ മുഖ്യമന്ത്രി ഒളിച്ചോടിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ദേശവിരുദ്ധ സ്വഭാവമുള്ള കേസിൽ ആരോപണവിധേയനായിട്ടും നിരവധി ചോദ്യങ്ങൾ ഉയരുകയും ചെയ്തിട്ടും മുഖ്യമന്ത്രി മറുപടി പറയാതിരുന്നത് സംശയാസ്പദമാണ്. സ്വപ്നയ്ക്ക് പിന്നിൽ സംഘപരിവാറിന്റെ ഗൂഡാലോചനയുണ്ടെന്ന്…