Tag: Pension

പെൻഷൻ പ്രായപരിധി 58 ആക്കണം; ഹൈക്കോടതി ജീവനക്കാർ ഹർജി നൽകി

കൊച്ചി: ഹൈക്കോടതി ജീവനക്കാരുടെ പെൻഷൻ പ്രായം വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. ചില ജീവനക്കാർ നൽകിയ ഹർജി ജസ്റ്റിസ് അനു ശിവരാമന്റെ ബെഞ്ച് ഈ മാസം ആറിന് പരിഗണിക്കും. പെൻഷൻ പ്രായപരിധി 56 ൽ നിന്ന് 58 ആയി ഉയർത്തണമെന്ന് ആവശ്യപ്പെട്ട്…

മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനം; പരിധി വേണമെന്ന് ഹൈക്കോടതി

കൊച്ചി: മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകളുടെ എണ്ണത്തിന് പരിധി നിശ്ചയിക്കണമെന്ന് ഹൈക്കോടതി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്‍റേതാണ് നിരീക്ഷണം. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ചീഫ് വിപ്പ് എന്നിവരുടെ സ്റ്റാഫുകളുടെ നിയമനത്തിനും ഇത് ബാധകമാണ്. കണക്കില്ലാത്ത ആളുകളെ സ്റ്റാഫിൽ നിയമിക്കുന്നത് ശരിയല്ലെന്നും കോടതി…

ഹൈക്കോടതി ജീവനക്കാരുടെ വിരമിക്കൽ പ്രായം ഉയർത്തണം; ശുപാർശ ചെയ്ത് ചീഫ് ജസ്റ്റിസ്

കൊച്ചി: ഹൈക്കോടതി ജീവനക്കാരുടെ വിരമിക്കൽ പ്രായം വർദ്ധിപ്പിക്കാൻ ചീഫ് ജസ്റ്റിസ് സർക്കാരിനോട് ശുപാർശ ചെയ്തു. ജീവനക്കാരുടെ വിരമിക്കൽ പ്രായം 56 ൽ നിന്ന് 58 വയസ്സായി ഉയർത്തണമെന്നാണ് ശുപാർശ. ശുപാർശ ഹൈക്കോടതി രജിസ്ട്രാർ ജനറൽ ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക്…

പെൻഷൻ പ്രായം കൂട്ടിയ തീരുമാനം പിൻവലിച്ചു; ഉത്തരവിറങ്ങി

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം 60 ആക്കി വര്‍ധിപ്പിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ മരവിപ്പിച്ചതിന് പിന്നാലെ ഇതുമായി ബന്ധപ്പെട്ട ഉത്തരവിറങ്ങി. പെൻഷൻ പ്രായം ഉയർത്തിയതിനെതിരെ ഡിവൈഎഫ്ഐ ഉൾപ്പടെയുള്ള യുവജന സംഘടനകളും പ്രതിപക്ഷവും രംഗത്തെത്തിയതിന് പിന്നാലെയാണ് ഇത്തരത്തിൽ പെൻഷൻ പ്രായം ഉയർത്തില്ല…

പിഎഫ് പെൻഷൻ കേസ്; സുപ്രീം കോടതി ഇന്ന് വിധി പറയും

ന്യൂഡൽഹി: പിഎഫ് പെൻഷൻ കേസിൽ സുപ്രീം കോടതി ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക. ശമ്പളത്തിന് ആനുപാതികമായി പിഎഫ് പെൻഷൻ നൽകുന്നതുമായി ബന്ധപ്പെട്ട ഒരു കൂട്ടം ഹർജികളിലാണ് വിധി. ഉയർന്ന പെൻഷന് വഴിയൊരുക്കുന്ന…

പെൻഷൻ പ്രായം 60 ആക്കിയത് പാർട്ടി അറിയാതെയെന്ന് എം.വി ഗോവിന്ദൻ

തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആക്കിയത് പാർട്ടി അറിയാതെയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. പാർട്ടി ഇക്കാര്യം ചർച്ച ചെയ്തിട്ടില്ല. അതിനാലാണ് തീരുമാനം തൽക്കാലത്തേക്ക് മരവിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പാർട്ടിയുടെ ഒരു ഫോറത്തിലും ചർച്ച…

പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയ ഉത്തരവ്; പിണറായി വീണിടത്ത് കിടന്ന് ഉരുളുന്നുവെന്ന് പ്രതിപക്ഷ നേതാവ്

കോഴിക്കോട്: പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയ തീരുമാനവുമായി ബന്ധപ്പെട്ട് വീണിടത്ത് കിടന്ന് ഉരുളുകയാണ് മുഖ്യമന്ത്രിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മുഖ്യമന്ത്രിയോ മന്ത്രിമാരോ മന്ത്രിസഭയോ പാര്‍ട്ടിയോ അറിയാതെ എങ്ങനെയാണ് പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള ഉത്തരവിറങ്ങിയതെന്ന് അദ്ദേഹം ചോദിച്ചു. ആരും അറിയാതെയാണെങ്കില്‍ ഉത്തരവില്‍ ഒപ്പുവച്ച…

പെൻഷൻ പ്രായം 60 ആക്കാനുള്ള തീരുമാനം മരവിപ്പിച്ച് സർക്കാർ

തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 വയസ്സായി ഉയർത്താനുള്ള തീരുമാനം സർക്കാർ മരവിപ്പിച്ചു. മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. തൽക്കാലം തുടർനടപടികൾ വേണ്ടെന്നാണ് തീരുമാനം. സംസ്ഥാന സർക്കാരിന് കീഴിലുള്ള എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലെയും വിരമിക്കൽ പ്രായം 58 ൽ…

പെൻഷൻ പ്രായം കൂട്ടിയത് പിൻവലിക്കണം; വിയോജിപ്പ് പ്രകടിപ്പിച്ച് ഡിവൈഎഫ്ഐ

തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം വർധിപ്പിച്ചതിലുള്ള വിയോജിപ്പ് പ്രകടിപ്പിച്ച് ഡി.വൈ.എഫ്.ഐ. പെൻഷൻ പ്രായം 60 ആക്കി ഉയർത്തിയത് അംഗീകരിക്കാനാവില്ലെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് വ്യക്തമാക്കി. ഉത്തരവ് പിൻവലിക്കണമെന്നും സംഘടന സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. അതേസമയം, സർക്കാരിന് യുവാക്കളോട് വിവേചനമില്ലെന്നും അനുഭാവപൂർണമായ…

കിഫ്ബി, ക്ഷേമപെന്‍ഷന്‍ വായ്പകൾ സംസ്ഥാനത്തിന്റെ പരിധിയിലാക്കി; കേന്ദ്രത്തിനെതിരെ ധനവകുപ്പ്

കിഫ്ബി, ക്ഷേമപെൻഷൻ വായ്പകൾ സംസ്ഥാന സർക്കാരിന്റെ പരിധിയിൽ കൊണ്ടുവരാനുള്ള കേന്ദ്ര തീരുമാനത്തെ ധനവകുപ്പ് എതിർത്തു. കേന്ദ്രത്തിന്‍റെ നിലപാട് അന്യായവും യുക്തിരഹിതവുമാണ്. ഇത് സംസ്ഥാനത്തിന്‍റെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കുമെന്നാണ് ധനവകുപ്പിന്‍റെ ആരോപണം. തീരുമാനം തിരുത്തണമെന്ന് സംസ്ഥാനം വീണ്ടും കേന്ദ്രത്തോട് ആവശ്യപ്പെടും. കിഫ്ബിക്കും ക്ഷേമപെൻഷനുമായി…