Tag: Nupur sharma

നൂപുര്‍ ശര്‍മയുടെ അറസ്റ്റ് താല്‍കാലികമായി തടഞ്ഞ് സുപ്രീം കോടതി 

ന്യൂഡല്‍ഹി: മതനിന്ദയുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിലാണ് ബിജെപി മുൻ വക്താവ് നൂപുർ ശർമക്കെതിരെ കേസെടുത്തിരിക്കുന്നത്. നൂപുർ ശർമയുടെ അറസ്റ്റ് സുപ്രീം കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു. അറസ്റ്റ് സ്റ്റേ ചെയ്യണമെന്നും രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ രജിസ്റ്റർ ചെയ്ത എഫ്ഐആറുകൾ ഒന്നായി…

നൂപുർ ശർമയുടെ വിഡിയോ പങ്കുവച്ചു; യുവാവിനെ ആക്രമിച്ച് മൂന്നംഗ സംഘം

പട്ന: മതനിന്ദ വിവാദത്തിൽ ഉൾപ്പെട്ട ബി.ജെ.പി നേതാവ് നൂപുർ ശർമ്മയുടെ പേരിൽ വീണ്ടും ആക്രമണം. നൂപുർ ശർമ്മയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ച യുവാവിനെ മൂന്നംഗ സംഘം കുത്തിപ്പരിക്കേൽപ്പിച്ചു. ബീഹാറിലെ സീതാമതി ജാഹിദ്പൂരിൽ തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. ആറ്…

നൂപുർ ശർമയ്‌ക്കെതിരായ വിമർശനം; സുപ്രീം കോടതിക്ക് തുറന്ന കത്ത്

ന്യൂഡൽഹി: ചാനൽ ചർച്ചയ്ക്കിടെ പ്രവാചകനെതിരായ പരാമർശത്തിന്‍റെ പേരിൽ മുൻ ബിജെപി വക്താവ് നൂപുർ ശർമ്മയ്ക്കെതിരെ സുപ്രീം കോടതി നടത്തിയ വിമർശനത്തെ അപലപിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ.വി.രമണയ്ക്ക് തുറന്ന കത്ത്. 15 മുൻ ജഡ്ജിമാരും 77 മുൻ ഉദ്യോഗസ്ഥരും 25…

സമൂഹമാധ്യമ വിചാരണ; രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി ജഡ്ജി

സമൂഹമാധ്യമ വിചാരണയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി ജസ്റ്റിസ് ജെ.ബി.പര്‍ദിവാല. വിധികളുടെ പേരിലുള്ള വ്യക്തിപരമായ ആക്രമണങ്ങൾ അപകടകരമായ സാഹചര്യമാണെന്ന് ജസ്റ്റിസ് പർദിവാല വിമർശിച്ചു. നൂപുർ ശർമ്മയ്ക്കെതിരായ ഹർജി പരിഗണിക്കുന്ന ബെഞ്ചിലെ അംഗമാണ് അദ്ദേഹം. നൂപുർ ശർമ രാജ്യത്തോട് മാപ്പ് പറയണമെന്ന കോടതി പരാമർശത്തെ…

നൂപൂർ ശർമ്മയ്ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു

ന്യൂഡൽഹി: ടെലിവിഷൻ ചർച്ചയിൽ പ്രവാചകനെതിരെ വിവാദപരാമർശം നടത്തിയ ബിജെപി മുൻ വക്താവ് നൂപുർ ശർമയ്ക്കെതിരെ, കൊൽക്കത്ത പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കൊൽക്കത്തയിലെ രണ്ട് പോലീസ് സ്റ്റേഷനുകളിൽ നൂപുർ ശർമയ്ക്കെതിരെ പരാതികൾ ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലിനായി നോട്ടീസ് അയച്ചത്.…

രാജ്യത്ത് ഭയപ്പെടേണ്ട കാര്യങ്ങളുണ്ടെന്ന് അമര്‍ത്യാ സെന്‍

ന്യൂഡല്‍ഹി: രാജ്യത്ത് ഭയപ്പെടേണ്ട കാര്യങ്ങളുണ്ടെന്ന് നൊബേൽ സമ്മാന ജേതാവ് അമർത്യാ സെൻ. രാജ്യത്ത് സംഭവിക്കുന്ന കാര്യങ്ങളില്‍ ആശങ്കയുണ്ടെന്നും ഐക്യത്തിനായി മനുഷ്യർ പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. മതത്തിന്റെയോ ജാതിയുടെയോ അടിസ്ഥാനത്തിൽ വിവേചനം പാടില്ലെന്നും സെൻ പറഞ്ഞു. “എനിക്ക് എന്തെങ്കിലും ഭയമുണ്ടോ എന്ന് ചോദിച്ചാൽ…

കനയ്യ ലാൽ വധം: ഐജിയും പൊലീസ് സൂപ്രണ്ടും ഉൾപ്പെടെ 32 പൊലീസ് ഉദ്യോഗസ്ഥർക്ക് സ്ഥലമാറ്റം

ഉദയ്‌പുർ: രാജസ്ഥാനിലെ ഉദയ്പൂരിൽ കനയ്യ ലാലിനെ (48) സോഷ്യൽ മീഡിയ പോസ്റ്റിന്റെ പേരിൽ കൊലപ്പെടുത്തിയതിന് പിന്നിൽ പൊലീസിൻെറ ജാഗ്രതക്കുറവാണെന്ന് ആരോപണമുയർന്നതിനെ തുടർന്നാണ് 32 ഉന്നത പോലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയത്. ഐജിക്കും ഉദയ്പൂർ പോലീസ് സൂപ്രണ്ടിനുമെതിരെയാണ് നടപടി. കനയ്യ ലാലിനെ ഒരു…

പ്രവാചകനെതിരായ വിവാദ പരാമർശം; നൂപുർ ശർമ രാജ്യത്തോട് മാപ്പ് പറയണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: പ്രവാചകനെതിരെ വിവാദ പരാമർശം നടത്തിയ ബിജെപി നേതാവ് നൂപുർ ശർമയ്ക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. തൻറെ പരാമർശത്തിൽ നൂപുർ ശർമ രാജ്യത്തോട് മാപ്പ് പറയണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു. നൂപുർ ശർമയുടെ പ്രസ്താവനയാണ് ഉദയ്പൂരിലെ കൊലപാതകത്തിന് കാരണമെന്നും സുപ്രീംകോടതി.…

പ്രയാഗ്‌രാജിലെ ബുള്‍ഡോസര്‍ ആക്രമണം; ഹർജി കേള്‍ക്കുന്നതില്‍ നിന്ന് പിന്മാറി ജഡ്ജി

അലഹാബാദ്: പ്രവാചക നിന്ദ നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ചതിന് പ്രയാഗ്‌രാജിലെ പ്രാദേശിക രാഷ്ട്രീയപ്രവര്‍ത്തകന്‍ ജാവേദ് അഹ്മദിന്റെ വീട് തകര്‍ത്ത സംഭവത്തില്‍ നല്‍കിയ ഹർജി കേള്‍ക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി. അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് സുനിത അഗര്‍വാളാണ് ഹർജി പരിഗണിക്കുന്നതിൽ നിന്ന് സ്വയം പിൻമാറിയത്.…

പ്രതിഷേധക്കാരെ തെരഞ്ഞുപിടിച്ചല്ല കെട്ടിടങ്ങള്‍ പൊളിച്ചത്; യു.പി സര്‍ക്കാര്‍ കോടതിയിൽ

ന്യൂദല്‍ഹി: പ്രവാചകൻ മുഹമ്മദ് നബിക്കെതിരായ ബിജെപി വക്താവ് നൂപുർ ശർമയുടെ വിദ്വേഷ പ്രസംഗത്തെ തുടർന്നുണ്ടായ ബുൾഡോസർ ആക്രമണം പ്രതിഷേധക്കാരെ കേന്ദ്രീകരിച്ചാണെന്ന ആരോപണം ഉത്തർപ്രദേശ് സർക്കാർ തള്ളി. ഇത് സംബന്ധിച്ച് സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലവും സമർപ്പിച്ചിട്ടുണ്ട്. പ്രവാചകനെതിരായ പരാമർശത്തിന്റെ പേരിൽ നൂപുർ…