Tag: News of kerala

കോഴിക്കോട് ജില്ലയിലെ മലയോര മേഖലകളിൽ ഇന്ന് യു.ഡി.എഫ് ഹർത്താൽ

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ മലയോര മേഖലകളിൽ ഇന്ന് യു.ഡി.എഫ് ഹർത്താൽ ആചരിക്കും. സംരക്ഷിത വനമേഖലയുടെ ഒരു കിലോമീറ്റർ പരിസ്ഥിതി ലോലമാക്കിയ സുപ്രീം കോടതി വിധിയിൽ പ്രതിഷേധിച്ചാണ് യു.ഡി.എഫ് ഹർത്താൽ നടത്തുന്നത്. നരിപ്പറ്റ, വാണിമേൽ, കൂരാച്ചുണ്ട്, കാവിലുംപാറ, പനങ്ങാട്, ചക്കിട്ടപ്പാറ, മരുതോങ്കര എന്നീ…

സംസ്ഥാനത്ത് അടുത്ത 5 ദിവസത്തേക്ക് ജാഗ്രതാ നിർദേശം

തിരുവനന്തപുരം: അടുത്ത അഞ്ച് ദിവസത്തേക്ക് കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജൂണ് 21 വരെ മഴ തുടരും. ഇതിൻറെ ഭാഗമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജനങ്ങൾക്ക്…

തൃക്കാക്കര എം.എൽ.എയായി ഉമ തോമസ് സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം: തൃക്കാക്കര എം.എൽ.എയായി, പരേതനായ പി.ടി തോമസിന്റെ ഭാര്യ ഉമ തോമസ് ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു. സ്പീക്കർ എം.ബി രാജേഷിന്റെ ചേംബറിൽ വച്ചാണ് ഉമാ തോമസ് സത്യപ്രതിജ്ഞ ചെയ്തത്. സഭാ സമ്മേളനം അല്ലാത്ത സമയമായതിനാൽ ആണ് ചേംബറിൽ സത്യപ്രതിജ്ഞ ചെയ്തത്. പ്രതിപക്ഷ…

മുഖ്യമന്ത്രിക്കെതിരായ സ്വപ്നയുടെ രഹസ്യമൊഴി കേന്ദ്ര ഓഫീസിന് കൈമാറി

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരായ സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി കേന്ദ്ര ഓഫീസിന് കൈമാറി. പ്രസ്താവനയിൽ മുഖ്യമന്ത്രിക്കും, ഭാര്യയ്ക്കും, മക്കൾക്കും, കുടുംബാംഗങ്ങൾക്കും, മുൻ മന്ത്രിക്കുമെതിരെ ഗുരുതര ആരോപണങ്ങൾ ഉയർന്നതായാണ് സൂചന. ഈ സാഹചര്യം കണക്കിലെടുത്താണ് ഇഡി സ്വപ്നയുടെ മൊഴി കേന്ദ്ര ഡയറക്ടറേറ്റിന് കൈമാറിയത്.…

“പ്രതിപക്ഷ നേതാവിനെ വിരട്ടാന്‍ ഗുണ്ടകളെ വിട്ട ആദ്യ മുഖ്യമന്ത്രി”

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഒരു പ്രതിപക്ഷ നേതാവിന്റെ ഓഫീസിലേക്ക് ഗുണ്ടകളെ അയച്ച കേരളത്തിലെ ആദ്യ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് വി.ഡി സതീശൻ ആരോപിച്ചു. ഇത്തരത്തിൽ വിരട്ടാന്‍ നോക്കേണ്ട. മുഖ്യമന്ത്രിയേ മാത്രമെ വിരളൂ. ഞങ്ങള്‍…

‘ഷെയിം ഓണ്‍ യു ഇന്‍ഡിഗോ,; ഇന്‍ഡിഗോയ്‌ക്കെതിരെ പ്രതിഷേധം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിമാനത്തിനുള്ളിൽ പ്രതിഷേധിച്ചതിനെ തുടർന്ന് ഇൻഡിഗോയുടെ ഫെയ്സ്ബുക്ക് പേജിൽ പ്രതിഷേധം. ഒരു മുഖ്യമന്ത്രിക്ക് പോലും വിമാനത്തിനുള്ളിൽ സുരക്ഷയൊരുക്കാൻ കഴിയുന്നില്ലേ എന്ന രീതിയിലാണ് പ്രതിഷേധം. ഇൻഡിഗോയുടെ ഫെയ്സ്ബുക്ക് പേജിൽ കമന്റുകളിലൂടെ പ്രതിഷേധവുമായി നിരവധി പേരാണ്…

‘ട്രാൻസ്ജെൻഡറുകളായ 2 പേരെ അയച്ച് ചടങ്ങ് അലങ്കോലപ്പെടുത്തുകയായിരുന്നു’

കൊച്ചി: കൊച്ചിയിൽ മുഖ്യമന്ത്രിയുടെ പരിപാടിയുടെ വേദിയിൽ കറുത്ത വസ്ത്രം ധരിച്ച ട്രാൻസ്ജെൻഡർ സ്ത്രീകൾ എത്തിയെന്ന വാർത്തയും തുടർന്നുണ്ടായ പോലീസ് നടപടിയും ഏറെ ചർച്ചയായിരുന്നു. വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. ശുദ്ധാത്മാക്കളായ, ട്രാൻസ്ജെൻഡറുകളായ രണ്ട് പേരെ അയച്ച്…

മുഖ്യമന്ത്രിയുടെ സുരക്ഷ വർധിപ്പിച്ചതിനെ ന്യായീകരിച്ച് എ എ റഹീം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ വർധിപ്പിച്ചതിനെ ന്യായീകരിച്ച് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എഎ റഹീം എംപി. മുഖ്യമന്ത്രിയുടെ സുരക്ഷ അനിവാര്യമാണെന്നും ജനങ്ങൾ അത് ആഗ്രഹിക്കുന്നുവെന്നും എ.എ റഹീം പറഞ്ഞു. തീവ്രഹിന്ദുത്വ വാദികളുടെ വാദങ്ങൾ അതേപടി കോൺഗ്രസ് ഏറ്റെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.…

ഉമാ തോമസിനെ തേടി ആദ്യ നിവേദം;നടപടി ഉടൻ

കൊച്ചി: തൃക്കാക്കരയിൽ തിരഞ്ഞെടുക്കപ്പെട്ട എംഎൽഎ ഉമാ തോമസിന് ആദ്യ നിവേദനം ലഭിച്ചു. പ്രവാസികളുടെ നിവേദനമാണ് ഉമ തോമസിന് ലഭിച്ചത്. വിസാ സെന്ററിലെ അതിക്രമങ്ങൾക്കെതിരെ രൂപീകരിച്ച ആക്ഷൻ ഫോറം ഭാരവാഹികൾ എംഎൽഎ ഉമാ തോമസിന് നിവേദനമായി നൽകി. പ്രവാസികൾക്കെതിരെ കൊച്ചിൻ ഖത്തർ വിസ…

ഉപതിരഞ്ഞെടുപ്പിൽ ഇടതുമുന്നണി തോറ്റിട്ടില്ലെന്ന് കെ വി തോമസ്

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ഇടതുമുന്നണി തോറ്റിട്ടില്ലെന്ന് കെ വി തോമസ് വ്യക്തമാക്കി. എൽ.ഡി.എഫിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിന്റെ കോട്ടയായാണ് തൃക്കാക്കരയെ വിശേഷിപ്പിക്കുന്നതെന്നും ഈ കോട്ടയിൽ ഇടതുപക്ഷത്തിന് വോട്ട് വർദ്ധിച്ചത് വലിയ കാര്യമാണെന്നും തോമസ് കൂട്ടിച്ചേർത്തു. കെ വി…