Tag: NATO

റഷ്യക്ക് മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം വിമർശിച്ച് റനിൽ വിക്രമസിംഗെ

കൊളംബോ: റഷ്യ-ഉക്രൈൻ യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ അമേരിക്കയും യൂറോപ്യൻ യൂണിയനും നാറ്റോ അംഗരാജ്യങ്ങളും റഷ്യയ്ക്കെതിരെ ഏർപ്പെടുത്തിയ ഉപരോധത്തെ വിമർശിച്ച് ശ്രീലങ്കൻ പ്രധാനമന്ത്രിയും ആക്ടിംഗ് പ്രസിഡന്‍റുമായ റനിൽ വിക്രമസിംഗെ. പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യക്ക് മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം റഷ്യയെ ഒരിക്കലും മുട്ടുകുത്തിക്കാന്‍ സഹായിക്കില്ലെന്നും പകരം…

ഫിന്‍ലാന്‍ഡ്-സ്വീഡന്‍ നാറ്റോ പ്രവേശനത്തിന് അംഗീകാരം നല്‍കിയ ആദ്യ രാജ്യമായി കാനഡ

ഒട്ടാവ: കാനഡ ഫിൻലാൻഡിന്‍റെയും സ്വീഡന്‍റെയും നാറ്റോ പ്രവേശനത്തിന് അംഗീകാരം നൽകി. ഇതോടെ ഇരു രാജ്യങ്ങളുടെയും പ്രവേശനത്തിന് ഔദ്യോഗികമായി അനുമതി നൽകുന്ന ആദ്യ രാജ്യമായി കാനഡ മാറി. കാനഡയിലെ ഹൗസ് ഓഫ് കോമൺസിലെ അംഗങ്ങൾ ഇത് ഏകകണ്ഠമായി അംഗീകരിച്ചു. “സ്വീഡനും ഫിൻലാൻഡിനും നാറ്റോയുമായി…

‘യുക്രൈൻ പ്രതിസന്ധിയിൽ ആധിപത്യം സ്ഥാപിക്കാൻ നാറ്റോ ശ്രമിക്കുന്നു’

മോസ്‌കോ: നാറ്റോ സഖ്യത്തിന്റെ സാമ്രാജ്യത്വ സ്വപ്നങ്ങളെ വിമർശിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. യുക്രൈൻ പ്രതിസന്ധിയിൽ ആധിപത്യം സ്ഥാപിക്കാൻ നാറ്റോ ശ്രമിക്കുകയാണെന്നും പുടിൻ ആരോപിച്ചു. സ്പെയിനിലെ മാഡ്രിഡിൽ നടന്ന നാറ്റോ ഉച്ചകോടിക്കിടെയാണ് റഷ്യൻ പ്രസിഡന്റിന്റെ പ്രതികരണം. നാറ്റോ സഖ്യകക്ഷിയായ തുർക്കി ഫിൻലൻഡും…

യുക്രൈൻ-റഷ്യ യുദ്ധം; എന്ത് പ്രതിസന്ധി ഉണ്ടായാലും യുക്രൈനെ പിൻതുണക്കുമെന്ന് നാറ്റോ

ബെർലിൻ: യുക്രൈൻ-റഷ്യ യുദ്ധം വർഷങ്ങളോളം നീണ്ടുനിന്നേക്കാമെന്ന സൂചന നൽകി നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബെർഗ്. ഒരു ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ഇദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. യുദ്ധം അവസാനിക്കാൻ വർഷങ്ങളോളം കാത്തിരിക്കേണ്ടി വരുമെന്നും പ്രതിസന്ധി എന്തുതന്നെയായാലും യുക്രൈനെ പിന്തുണയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.…

നാറ്റോ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ജപ്പാൻ

സ്പെയിനിന്റെ തലസ്ഥാനമായ മാഡ്രിഡിൽ, ഈ മാസം നടക്കുന്ന നാറ്റോ ഉച്ചകോടിയിൽ ജപ്പാനും. ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ ഉച്ചകോടിയിൽ പങ്കെടുക്കും. നാറ്റോ ഉച്ചകോടിയിൽ പങ്കെടുക്കുന്ന ആദ്യ ജാപ്പനീസ് പ്രധാനമന്ത്രിയാകും കിഷിദ. ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന് ബുധനാഴ്ച പ്രധാനമന്ത്രി തന്നെ വ്യക്തമാക്കിയിരുന്നു. ഉച്ചകോടിയിൽ യൂറോപ്പിലെയും…

നാറ്റോ അംഗത്വത്തിലേക്ക് ഫിൻലൻഡ്? പിന്നാലെ സ്വീഡനും

നാറ്റോയിൽ ചേരാനുള്ള തീരുമാനം ഫിൻലൻഡ് വ്യാഴാഴ്ച പ്രഖ്യാപിച്ചേക്കും. സ്വീഡന്റെ പ്രഖ്യാപനം വരും ദിവസങ്ങളിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അപേക്ഷിച്ചാൽ ഇരു രാജ്യങ്ങൾക്കും ഉടൻ അംഗത്വം നൽകുമെന്നും നാറ്റോ സഖ്യം അറിയിച്ചു.