Tag: National

ഭൂപേന്ദ്ര പട്ടേൽ ഗുജറാത്ത് മുഖ്യമന്ത്രിയായി തുടരും

അഹമ്മദാബാദ്: ഭൂപേന്ദ്ര പട്ടേൽ ഗുജറാത്ത് മുഖ്യമന്ത്രിയായി തുടരും. ചരിത്ര ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ ബിജെപി സർക്കാർ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. 1.92 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഭൂപേന്ദ്ര പട്ടേൽ ഘാട്ലോഡിയ മണ്ഡലത്തിൽ നിന്ന് വിജയിച്ചത്. ഡിസംബർ 12 തിങ്കളാഴ്ച നടക്കുന്ന സത്യപ്രതിജ്ഞാ…

സ്വകാര്യ കമ്പനി നിര്‍മ്മിച്ച പിഎസ്എല്‍വി മോട്ടോറിന്റെ പരീക്ഷണം വിജയകരം

ചെന്നൈ: പൂനെ ആസ്ഥാനമായുള്ള ഇക്കണോമിക് എക്സ്പ്ലോസീവ്സ് പ്രൈവറ്റ് ലിമിറ്റഡ് നിർമ്മിച്ച പിഎസ്എൽവി എക്സ്എൽ വേരിയന്‍റിനുള്ള ബൂസ്റ്റർ മോട്ടോർ വിജയകരമായി പരീക്ഷിച്ചതായി ഐഎസ്ആർഒ. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിൽ നടത്തിയ പരീക്ഷണം തൃപ്തികരമാണെന്ന് ഐഎസ്ആർഒ ട്വീറ്റ് ചെയ്തു. എഞ്ചിൻ ഇന്നലെയാണ് പരീക്ഷിച്ചത്.…

ഗുജറാത്ത് തിരഞ്ഞെടുപ്പ്: ജനങ്ങൾക്ക് നന്ദി പറഞ്ഞ് മോദി

ന്യൂഡൽഹി: തിരഞ്ഞെടുപ്പിൽ ചരിത്രവിജയം നൽകിയ ഗുജറാത്തിലെ ജനങ്ങളോട് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ തിരഞ്ഞെടുപ്പ് ഫലം വൈകാരികമാണ്. വികസനത്തിന്‍റെ രാഷ്ട്രീയത്തെ ഗുജറാത്തിലെ ജനങ്ങൾ അനുഗ്രഹിക്കുകയും തുടരാൻ ആഗ്രഹിക്കുകയും ചെയ്തു. ഗുജറാത്തിലെ ജനങ്ങളുടെ ശക്തിക്ക് മുന്നിൽ ഞാൻ തലകുനിക്കുന്നു. കഠിനാധ്വാനം…

ഹിമാചല്‍ പ്രദേശില്‍ കോൺഗ്രസ് അധികാരത്തിലേക്ക്; നിറം മങ്ങി ബിജെപി

ഹിമാചൽ പ്രദേശ്: ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന ഹിമാചല്‍ പ്രദേശില്‍ 40 സീറ്റുകളുടെ പിൻബലത്തിൽ കോൺഗ്രസ് അധികാരത്തിലേക്ക്. 1985ന് ശേഷം ഒരു പാര്‍ട്ടിക്കും തുടര്‍ഭരണം ലഭിച്ചിട്ടില്ലാത്ത ഹിമാചലിൽ ബിജെപിയെ അട്ടിമറിച്ചാണ് കോൺഗ്രസിന്റെ വിജയം. സ്വന്തം സംസ്ഥാനത്ത് അധികാരം നഷ്ടപ്പെട്ടത്…

ഗുജറാത്തിൽ മോദി പ്രഭാവം; ചരിത്ര ഭൂരിപക്ഷത്തിൽ ബിജെപി

ഗുജറാത്ത്: ഗുജറാത്തിൽ റെക്കോർഡ് ജയത്തിൽ ബിജെപി. സംസ്ഥാനത്ത് ബിജെപി ഭരണം ഉറപ്പിച്ചു. തുടർച്ചയായ ഏഴാം തവണയാണ് എതിരില്ലാതെ ബിജെപി അധികാരത്തിൽ എത്തുന്നത്. തിരഞ്ഞെടുപ്പിൽ ബിജെപി 156 സീറ്റിലാണ് വിജയിച്ചത്. 92 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടിയിരുന്നത്. ഗുജറാത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കം…

6 ലക്ഷം ഇന്ത്യക്കാരുടെ സ്വകാര്യ വിവരങ്ങൾ വിറ്റതായി റിപ്പോർട്ട്; ഒരു ഡിജിറ്റൽ ഐഡന്റിറ്റിക്ക് 490 രൂപ

ബെംഗളൂരു: ആഗോളതലത്തിൽ ഏകദേശം 50 ലക്ഷത്തോളം വ്യക്തികളുടെ വിവരങ്ങൾ ബോട്ട് മാർക്കറ്റിൽ വിറ്റഴിച്ചതായി റിപ്പോർട്ട്. ഇതിൽ 60,0000 പേർ ഇന്ത്യക്കാരാണ്. ലോകത്തിലെ ഏറ്റവും വലിയ വി.പി.എൻ സേവന ദാതാക്കളിൽ ഒന്നായ നോർഡ് വിപിഎൻ ആണ് ഈ കണക്കുകൾ പുറത്ത് വിട്ടത്. ഹാക്കർമാർ…

മെയിന്‍പുരിയില്‍ ഡിപിംള്‍ യാദവ് വിജയത്തിലേക്ക്; മുലായത്തിന് പിന്മുറക്കാരി

ലഖ്‌നൗ: യുപിയിൽ മെയിൻപുരി ലോക്സഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ ഡിപിംള്‍ യാദവ് ജയത്തിലേക്ക്. 1,70,000ലധികം വോട്ടുകൾക്കാണ് ബി.ജെ.പി സ്ഥാനാർത്ഥി രഘുരാജ് സിങ് ശാക്യയ്ക്കെതിരെ ഡിംപിൾ മുന്നിട്ട് നിൽക്കുന്നത്. സമാജ് വാദി പാർട്ടി സ്ഥാപകൻ മുലായം സിംഗ് യാദവിന്‍റെ മരണത്തെ തുടർന്നാണ് ഇവിടെ…

വോട്ടിംഗ് യന്ത്രങ്ങളിൽ തിരിമറിയെന്ന് ആരോപണം; ആത്മഹത്യയ്ക്ക് ശ്രമിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി

അഹമ്മദാബാദ്: ഗുജറാത്തിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഗാന്ധിധാമിലെ കോൺഗ്രസ് സ്ഥാനാർത്ഥി വെൽജിഭായ് സോളങ്കിയാണ് വോട്ടെണ്ണൽ കേന്ദ്രത്തിൽ തൂങ്ങി മരിക്കാൻ ശ്രമിച്ചത്. വോട്ടിംഗ് യന്ത്രങ്ങളിൽ ബി.ജെ.പി തിരിമറി നടത്തിയെന്നാരോപിച്ചാണ് കോൺഗ്രസ് സ്ഥാനാർത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മെഷീനുകൾ ശരിയായി സീൽ…

ഹിമാചലിൽ കൂറുമാറ്റം തടയാൻ കോണ്‍ഗ്രസ്; എംഎല്‍എമാര്‍ രാജസ്ഥാനിലേക്ക്‌

ഷിംല: ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ പുരോഗമിക്കവെ, വിജയിച്ച സ്ഥാനാർത്ഥികൾ കൂറുമാറുന്നത് തടയാൻ കോൺഗ്രസ്. എംഎൽഎമാരെ രാജസ്ഥാനിലേക്ക് മാറ്റാനാണ് നീക്കം. ബി.ജെ.പിയുമായി കടുത്ത പോരാട്ടമുണ്ടാകുമെന്ന സൂചനകളുടെ പശ്ചാത്തലത്തിലാണ് കോൺഗ്രസിൻ്റെ നീക്കം. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ, മുതിർന്ന നേതാവ് ഭൂപീന്ദർ…

ലോകത്തെ ശക്തരായ 100 വനിതകളിൽ വീണ്ടും ഇടം നേടി നിര്‍മല സീതാരാമൻ

ഫോബ്സിന്‍റെ ഏറ്റവും ശക്തരായ 100 വനിതകളുടെ പട്ടികയിൽ തുടർച്ചയായ നാലാം തവണയും ധനമന്ത്രി നിർമ്മല സീതാരാമൻ ഇടംപിടിച്ചു. 36-ാം സ്ഥാനത്താണ് ഇത്തവണ ധനമന്ത്രിയുടെ സ്ഥാനം. 2021 ൽ നിർമ്മല സീതാരാമൻ പട്ടികയിൽ 37ാം സ്ഥാനത്തായിരുന്നു. ധനമന്ത്രി ഉൾപ്പെടെ ആറ് ഇന്ത്യക്കാരാണ് പട്ടികയിലുള്ളത്.…