Tag: National

പൊലീസ് ജാഗ്രത പാലിച്ചിരുന്നെങ്കില്‍ ശ്രദ്ധ ജീവിച്ചിരുന്നേനെ; ശ്രദ്ധ വാൽക്കറിൻ്റെ പിതാവ്

മുംബൈ: പൊലീസ് കൂടുതൽ ജാഗ്രത പാലിച്ചിരുന്നെങ്കിൽ മകൾ ഇന്ന് ജീവനോടെ ഉണ്ടാകുമായിരുന്നുവെന്ന് ഡൽഹിയിൽ കൊല്ലപ്പെട്ട 27കാരി ശ്രദ്ധ വാൽക്കറിന്‍റെ പിതാവ് വികാസ് വാല്‍ക്കര്‍ പറഞ്ഞു. ഒപ്പം താമസിച്ചിരുന്ന പുരുഷ സുഹൃത്ത് അഫ്താബ് അമീന്‍ പൂനവാല ഉപദ്രവിക്കുന്നെന്ന് ശ്രദ്ധ പൊലീസിൽ നൽകിയ പരാതിയെ…

മന്‍ഡൂസ് ചുഴലിക്കാറ്റ്; തമിഴ്‌നാട്ടിലെ 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്

ചെന്നൈ: മന്‍ഡൂസ് ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ പത്തിലധികം വിമാന സർവീസുകൾ റദ്ദാക്കിയതായി ചെന്നൈ വിമാനത്താവള അധികൃതർ അറിയിച്ചു. കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ നിന്നടക്കം 16 വിമാനങ്ങളാണ് വെള്ളിയാഴ്ച റദ്ദാക്കിയത്. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദമാണ് ശക്തിപ്രാപിച്ച് മൻഡൂസ് ചുഴലിക്കാറ്റായി മാറിയത്. ചുഴലിക്കാറ്റ്…

ഇന്ത്യ ലോക ശക്തിയായി മാറും, യുഎസിന്റെ വെറും സഖ്യകക്ഷിയല്ല: വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ

വാഷിംഗ്ടണ്‍: ഇന്ത്യയ്ക്ക് സ്വന്തമായി നയതന്ത്ര താൽപര്യങ്ങളുണ്ടെന്നും യുഎസിന്റെ വെറും സഖ്യകക്ഷിയാകില്ലെന്നും വൈറ്റ് ഹൗസ് ഏഷ്യ കോഓർഡിനേറ്റർ കുർട്ട് കാംബെൽ. ഇന്ത്യ സ്വന്തം നിലയ്ക്ക് തന്നെ വൻ ശക്തിയായി മാറും. കഴി‍ഞ്ഞ 20 വർഷമായി ഇന്ത്യയും യുഎസും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ…

പ്രതിഭയെ മുഖ്യമന്ത്രിയാക്കണം; ഭൂപേഷ് ബാഗലിന്റെ വാഹനം തടഞ്ഞ് പ്രവർത്തകർ

ഷിംല: ഹിമാചൽ പ്രദേശിൽ പ്രതിഭാ സിങ്ങിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് അനുയായികൾ രംഗത്ത്. പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നത് ചർച്ച ചെയ്യാൻ സംസ്ഥാനത്തെത്തിയ ചത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിന്റെ വാഹനം പ്രവർത്തകർ തടഞ്ഞു. ഇതോടെ ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നത് കൂടുതൽ സങ്കീർണമാകുകയാണ്. മുഖ്യമന്ത്രിയെ…

എകീകൃത സിവിൽ കോഡ് ബിൽ രാജ്യസഭയിൽ; എതിർപ്പുമായി പ്രതിപക്ഷം

ന്യൂഡല്‍ഹി: ഏകീകൃത സിവിൽ കോഡ് ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചു. സ്വകാര്യ ബില്ലായാണ് രാജ്യസഭയിൽ ഇത് അവതരിപ്പിച്ചത്. ബി.ജെ.പി എം.പിയായ കിരോദി ലാൽ മീണയാണ് ബിൽ അവതരിപ്പിച്ചത്. ബിൽ രാജ്യത്തിന് ഗുണകരമല്ലെന്ന് സി.പി.എം പ്രതികരിച്ചു. വർഗീയ ധ്രുവീകരണത്തിനുള്ള ബില്ലാണിതെന്നും സി.പി.എം വിമർശിച്ചു. ബിൽ…

കേരളത്തിന് പ്രളയസമയത്ത് ലഭിച്ച അരി സൗജന്യമല്ലെന്ന് കേന്ദ്രസർക്കാർ

ന്യൂഡൽഹി: പ്രളയകാലത്ത് കേരളത്തിന് അനുവദിച്ച ഭക്ഷ്യധാന്യങ്ങൾ സൗജന്യമല്ലെന്ന് കേന്ദ്ര സർക്കാർ. കേന്ദ്രം അനുവദിച്ച പണം വിനിയോഗിക്കാൻ കേരള സർക്കാർ തയ്യാറാവണം. ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടുവെന്നും കേന്ദ്ര ഭക്ഷ്യമന്ത്രി പീയുഷ് ഗോയൽ പാർലമെന്‍റിൽ പറഞ്ഞു. പ്രളയകാലത്ത് കേരളത്തിന് അനുവദിച്ച…

സോണിയ ഗാന്ധിക്ക് ജന്മദിനാശംസകൾ നേർന്ന് കോണ്‍ഗ്രസ് നേതാക്കളും പ്രധാനമന്ത്രി മോദിയും

ന്യൂ‍ഡൽഹി: മുൻ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് ജൻമദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വെള്ളിയാഴ്ച 76-ാം പിറന്നാൾ ആഘോഷിക്കുന്ന സോണിയാ ഗാന്ധിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. ‘സോണിയയുടെ ദീർഘായുസിനും ക്ഷേമത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു’, പ്രധാനമന്ത്രി ട്വിറ്ററിൽ…

ഹിമാചല്‍ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ എം.എല്‍.എമാരുടെ യോഗം ഇന്ന് ഷിംലയില്‍

ഷിംല: ഹിമാചൽ പ്രദേശിൽ നിന്നുള്ള കോൺഗ്രസ് എം.എൽ.എമാർ വെള്ളിയാഴ്ച ഷിംലയിൽ യോഗം ചേർന്ന് മുഖ്യമന്ത്രി ആരാകണമെന്ന് തീരുമാനിക്കും. വൈകിട്ട് മൂന്നിന് സംസ്ഥാന കോണ്‍ഗ്രസ് ആസ്ഥാനമായ രാജീവ് ഭവനിലാണ് കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം ചേരുന്നത്. ഹിമാചൽ പ്രദേശ് കോണ്‍ഗ്രസ് ചുമതലയുള്ള രാജീവ്…

റെയിൽവേ കാറ്ററിങ് സ്റ്റാൾ ഇനി പൊതുജനങ്ങൾക്കും; പാലക്കാട് ഡിവിഷനിലും ആരംഭിക്കും

കണ്ണൂര്‍: ചായ, കാപ്പി, വട, ബിസ്കറ്റ് ഇതൊക്കെ ട്രെയിൻ യാത്രക്കാർക്ക് മാത്രമല്ല പൊതുജനങ്ങൾക്കും കഴിക്കാം. കാറ്ററിംഗ് സ്റ്റാൾ റെയിൽവേ പ്ലാറ്റ്‌ഫോമിൽ നിന്ന് പുറത്തേക്ക് വരുന്നു. ഇവ സ്റ്റേഷൻ പരിസരത്ത് തുറക്കും. നിലവിൽ, പ്ലാറ്റ്‌ഫോം സ്റ്റാളുകൾ ട്രെയിൻ യാത്രക്കാർക്ക് മാത്രമുള്ളതാണ്. പാലക്കാട് ഡിവിഷനിലെ…

മാൻഡോസ് ചുഴലിക്കാറ്റ്: ചെന്നൈയിൽ കനത്ത മഴ, കേരളത്തിലും മുന്നറിയിപ്പ്

ചെന്നൈ: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട മാന്‍ഡോസ് ചുഴലിക്കാറ്റ് ഇന്ന് തീരം തൊടാൻ സാധ്യത. അർദ്ധരാത്രിയോടെ ശ്രീഹരിക്കോട്ടയ്ക്കും പുതുച്ചേരിക്കും ഇടയിൽ കരയില്‍ പ്രവേശിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ചെന്നൈയ്ക്കടുത്തുള്ള മഹാബലിപുരത്ത് ആയിരിക്കും കരതൊടുക. നിലവിൽ ചെന്നൈയിൽ നിന്ന് 400 കിലോമീറ്റർ അകലെയാണ്…