Tag: National

എ.എസ് രാജന്‍ ദേശീയ പോലീസ് അക്കാദമി ഡയറക്ടര്‍ 

ചെന്നൈ: എ. സെർമരാജൻ (എ.എസ്.രാജൻ) നാഷണൽ പോലീസ് അക്കാദമിയുടെ പുതിയ ഡയറക്ടറായി നിയമിതനായി. തമിഴ്നാട് സ്വദേശിയായ രാജൻ 1987 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ്. നേരത്തെ ഇന്റലിജൻസ് ബ്യൂറോയുടെ (ഐബി) സ്പെഷ്യൽ ഡയറക്ടറായിരുന്നു. ബിഹാർ കേഡർ ഉദ്യോഗസ്ഥനായിരുന്ന രാജനെ 1999ലാണ് കേന്ദ്ര രഹസ്യാന്വേഷണ…

രാജ്യത്ത് ഭയപ്പെടേണ്ട കാര്യങ്ങളുണ്ടെന്ന് അമര്‍ത്യാ സെന്‍

ന്യൂഡല്‍ഹി: രാജ്യത്ത് ഭയപ്പെടേണ്ട കാര്യങ്ങളുണ്ടെന്ന് നൊബേൽ സമ്മാന ജേതാവ് അമർത്യാ സെൻ. രാജ്യത്ത് സംഭവിക്കുന്ന കാര്യങ്ങളില്‍ ആശങ്കയുണ്ടെന്നും ഐക്യത്തിനായി മനുഷ്യർ പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. മതത്തിന്റെയോ ജാതിയുടെയോ അടിസ്ഥാനത്തിൽ വിവേചനം പാടില്ലെന്നും സെൻ പറഞ്ഞു. “എനിക്ക് എന്തെങ്കിലും ഭയമുണ്ടോ എന്ന് ചോദിച്ചാൽ…

ഷിന്‍ഡെ അധികാരത്തിലേറിയതിന് പിന്നാലെ ശരദ് പവാറിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്

മുംബൈ: മഹാരാഷ്ട്രയിൽ ബി.ജെ.പിയും കേന്ദ്രവും പിടിമുറുക്കി. ശിവസേന വിമത നേതാവ് ഏക്നാഥ് ഷിൻഡെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ദിവസം ആദായനികുതി വകുപ്പിൽ നിന്ന് നോട്ടീസ് ലഭിച്ചതായി എൻസിപി അധ്യക്ഷൻ ശരദ് പവാർ അവകാശപ്പെട്ടു. ആദായനികുതി വകുപ്പിൽ നിന്ന് നോട്ടീസ് ലഭിച്ചതിന് പ്രണയലേഖനം…

കനയ്യ ലാൽ വധം: ഐജിയും പൊലീസ് സൂപ്രണ്ടും ഉൾപ്പെടെ 32 പൊലീസ് ഉദ്യോഗസ്ഥർക്ക് സ്ഥലമാറ്റം

ഉദയ്‌പുർ: രാജസ്ഥാനിലെ ഉദയ്പൂരിൽ കനയ്യ ലാലിനെ (48) സോഷ്യൽ മീഡിയ പോസ്റ്റിന്റെ പേരിൽ കൊലപ്പെടുത്തിയതിന് പിന്നിൽ പൊലീസിൻെറ ജാഗ്രതക്കുറവാണെന്ന് ആരോപണമുയർന്നതിനെ തുടർന്നാണ് 32 ഉന്നത പോലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയത്. ഐജിക്കും ഉദയ്പൂർ പോലീസ് സൂപ്രണ്ടിനുമെതിരെയാണ് നടപടി. കനയ്യ ലാലിനെ ഒരു…

വിമത എംഎല്‍എമാരെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ഉദ്ധവ് താക്കറെ വിഭാഗം

മുംബൈ: വിമത നീക്കത്തെ തുടർന്ന് അധികാരം നഷ്ടമായെങ്കിലും വിട്ടുകൊടുക്കാതെ ഉദ്ധവ് താക്കറെ വിഭാഗം. ഏക്നാഥ് ഷിൻഡെ ഉൾപ്പെടെയുള്ള വിമത എംഎൽഎമാരെ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഉദ്ധവ് താക്കറെ വിഭാഗം വീണ്ടും സുപ്രീം കോടതിയെ സമീപിച്ചു. പാർട്ടികളുടെ വിഭജനമോ ലയനമോ സംബന്ധിച്ച് ഗവർണർക്ക്…

അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ ജനറൽ സെക്രട്ടറി കുശാൽ ദാസ് രാജിവച്ചു

ന്യൂഡൽഹി: ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) ജനറൽ സെക്രട്ടറി കുശാൽ ദാസ് രാജിവെച്ചു. ആരോഗ്യപ്രശ്നമാണ് ഇതിന് കാരണമെന്നാണ് വിശദീകരണം. ഈ മാസം 20 മുതൽ കുശാൽ ദാസ് അവധിയിലായിരുന്നു. തുടർന്ന് സുപ്രീം കോടതി നിയോഗിച്ച മൂന്നംഗ ഭരണസമിതി ജനറൽ സെക്രട്ടറിയുടെ…

പട്ടികവിഭാഗക്കാർക്കെതിരായ അതിക്രമം: അന്വേഷണം വൈകിയാൽ നടപടി

ന്യൂഡൽഹി: പട്ടികജാതി പട്ടികവർഗക്കാർക്കെതിരായ കുറ്റകൃത്യങ്ങളിൽ സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കി ശിക്ഷാനടപടികൾ ഉറപ്പാക്കണമെന്ന് കേന്ദ്ര സർക്കാർ. പരാതികളിൽ ഉടൻ എഫ്ഐആർ രജിസ്റ്റർ ചെയ്യും. രജിസ്റ്റർ ചെയ്ത് രണ്ട് മാസത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്ന് ആഭ്യന്തര സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് കത്ത് നൽകി. എഫ്ഐആർ…

പ്രവാചകനെതിരായ വിവാദ പരാമർശം; നൂപുർ ശർമ രാജ്യത്തോട് മാപ്പ് പറയണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: പ്രവാചകനെതിരെ വിവാദ പരാമർശം നടത്തിയ ബിജെപി നേതാവ് നൂപുർ ശർമയ്ക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. തൻറെ പരാമർശത്തിൽ നൂപുർ ശർമ രാജ്യത്തോട് മാപ്പ് പറയണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു. നൂപുർ ശർമയുടെ പ്രസ്താവനയാണ് ഉദയ്പൂരിലെ കൊലപാതകത്തിന് കാരണമെന്നും സുപ്രീംകോടതി.…

പാചക വാതകത്തിൻ്റെ വില കുറഞ്ഞു; വാണിജ്യ സിലിണ്ടർ വിലയിൽ 188 രൂപയുടെ കുറവ്

ന്യുഡൽഹി: രാജ്യത്ത് പാചക വാതകത്തിൻറെ വില കുറച്ചു. വാണിജ്യാവശ്യങ്ങൾക്കായുള്ള പാചക വാതക സിലിണ്ടറിന്റെ വിലയാണ് കുറഞ്ഞത്. ഒരു സിലിണ്ടറിന് 188 രൂപയാണ് കുറച്ചത്. വാണിജ്യാവശ്യങ്ങൾക്കായുള്ള പാചക വാതക സിലിണ്ടറിൻറെ പുതിയ വില 2035 രൂപയാണ്. എന്നിരുന്നാലും, ഗാർഹിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന സിലിണ്ടറിൻറെ…

ബിജെപി ദേശീയ സമിതി യോഗം; ഹൈദരാബാദിൽ തുടക്കം

ഹൈദരാബാദ്: ബിജെപി ദേശീയ സമിതി യോഗം ഇന്ന് ഹൈദരാബാദിൽ ആരംഭിക്കും. ജനറൽ സെക്രട്ടറിമാരുടെ സമ്മേളനത്തോടെ ദേശീയ കമ്മിറ്റി യോഗം ആരംഭിക്കും. ആദ്യ ദിവസം ദേശീയ അധ്യക്ഷൻ ജെപി നദ്ദ റോഡ് ഷോ നടത്തും. അവസാന ദിവസം പ്രധാനമന്ത്രി പങ്കെടുക്കുന്ന റാലിയും ദേശീയ…