Tag: National

മണിപ്പൂർ മണ്ണിടിച്ചിൽ; 81 പേർ മരിച്ചു, 55 പേർക്കായി തിരച്ചിൽ

ഇംഫാൽ: മണിപ്പൂരിലെ നോനെ ജില്ലയിലുള്ള തുപുലിൽ റെയിൽവേ ട്രാക്ക് നിർമ്മാണ സ്ഥലത്ത് കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ 81 പേർ മരിച്ചതായി മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് പറഞ്ഞു. 55 പേരെ ഇനിയും കണ്ടെത്താനുണ്ട്. രക്ഷാപ്രവർത്തനം പൂർത്തിയാക്കാൻ മൂന്ന് ദിവസമെടുക്കുമെന്നും…

രാഷ്ട്രപതി തിരഞ്ഞെടുപ്പ്; പ്രതിപക്ഷ വിജയസാധ്യതയില്‍ സംശയം പ്രകടിപ്പിച്ച് മമത

കൊല്‍ക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ സ്ഥാനാർത്ഥി വിജയിക്കാനുള്ള സാധ്യതയിൽ സംശയം പ്രകടിപ്പിച്ചു. ബി.ജെ.പിക്ക് വിജയിക്കാൻ മതിയായ അംഗബലമുണ്ടെന്നും ദ്രൗപദി മുർമു മികച്ച സ്ഥാനാർത്ഥിയാണെന്നും മമത ബാനർജി പറഞ്ഞു. കൊൽക്കത്തയിലെ ഇസ്കോണിൽ രഥയാത്ര ഉദ്ഘാടനം ചെയ്ത്…

പ്രത്യേക ‘ഭൂമി ബാങ്കുകൾ’ വരുന്നു; വനഭൂമി ഒഴിവാക്കലിന് പകരം വച്ചുപിടിപ്പിക്കൽ

സംരക്ഷിത പദവിയിൽ നിന്നു വനഭൂമി ഒഴിവാക്കുന്നതിനു പകരമായി വനം വച്ചുപിടിപ്പിക്കൽ നടത്താൻ പ്രത്യേക ‘ഭൂമിബാങ്കുകൾ’ നിലവിൽ വരും. സംസ്ഥാന സർക്കാരുകൾക്ക് വനം വകുപ്പിന്റെ നിയന്ത്രണത്തിൽ ഇത്തരമൊരു ലാൻഡ് ബാങ്ക് നിശ്ചയിക്കാമെന്ന് വ്യക്തമാക്കി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുതിയ വനസംരക്ഷണ ചട്ടങ്ങൾ…

‘മിഷന്‍ ദക്ഷിണേന്ത്യ 2024’; ദക്ഷിണേന്ത്യയും പിടിച്ചെടുക്കാൻ ബി.ജെ.പി.

ഹൈദരാബാദ്: മഹാരാഷ്ട്രയിലെ വിജയ തന്ത്രങ്ങളുടെ ബലത്തിൽ തെലങ്കാനയിലൂടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ പിടിച്ചെടുക്കാൻ ബി.ജെ.പി. അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും മേഖലയിലെ 129 ലോക്സഭാ സീറ്റുകളിലും കാലുറപ്പിക്കാനുള്ള പ്രവര്‍ത്തനപരിപാടികള്‍ക്ക് ശനിയാഴ്ച ഹൈദരാബാദിൽ ആരംഭിക്കുന്ന ദേശീയ നിർവാഹക സമിതി യോഗം രൂപം നല്‍കും. ‘മിഷന്‍ ദക്ഷിണേന്ത്യ…

ഉദയ്പൂര്‍ കൊലപാതകികള്‍ക്ക് ബി.ജെ.പി ബന്ധമെന്ന് റിപ്പോർട്ട്

ഉദയ്പൂര്‍: ഉദയ്പൂർ വധക്കേസിലെ പ്രതികളിലൊരാളായ റിയാസ് അട്ടാരിക്ക് ബിജെപിയുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന കൂടുതൽ റിപ്പോർട്ടുകൾ പുറത്തുവന്നു. ഇന്ത്യാ ടുഡേയാണ് വാർത്ത പുറത്തുവിട്ടത്. കൊലപാതകത്തിന് വളരെ മുമ്പുതന്നെ ഇരുവരും ബി.ജെ.പിയിൽ പ്രവർത്തിച്ചിരുന്നതായി റിപ്പോർട്ടിൽ പറയുന്നു. കനയ്യലാലിനെ വധിച്ച വീഡിയോയിൽ പ്രവാചകന്റെ നിന്ദയ്ക്കുള്ള ശിക്ഷയാണിതെന്ന്…

മെഡിസെപ് ഇൻഷുറൻസ്: ആശുപത്രികളുടെ പട്ടിക തയ്യാറായി

തിരുവനന്തപുരം: മെഡിസെപ് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിലെ ആശുപത്രികളുടെ പട്ടിക പുറത്തുവിട്ടു. 200 ലധികം ആശുപത്രികളെ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ ആശുപത്രികളെ ഉൾപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഡിജിറ്റൽ ഇൻഷുറൻസ് കാർഡുകൾ ഇന്ന് മുതൽ മെഡിസെപ്പിൻറെ പോർട്ടലിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.

രാഹുൽ ഗാന്ധിയ്ക്ക് മറുപടി നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ്

തിരുവനന്തപുരം: ബഫർസോൺ വിഷയത്തിൽ രാഹുൽ ഗാന്ധിയുടെ വിമർശനത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കത്തിന് മറുപടി നൽകിയില്ലെന്ന രാഹുലിൻറെ വാദം തെറ്റാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. രാഹുലിന് നൽകിയ കത്ത് മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ടു. 2022 ജൂണ് എട്ടിന് ബഫർസോൺ വിഷയത്തിൽ…

ഇന്ത്യ വികസിപ്പിച്ച ആളില്ലാ വിമാനം; ആദ്യ പറക്കൽ വിജയം

ബംഗളൂരു: ഇന്ത്യ വികസിപ്പിച്ചെടുത്ത ആളില്ലാ വിമാനത്തിന്റെ ആദ്യ പറക്കൽ വിജയം. കർണാടകയിലെ ചിത്രദുർഗയിലെ എയ്റോനോട്ടിക്കൽ ടെസ്റ്റ് റേഞ്ചിലാണ് ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) ആദ്യ വിമാന പറക്കൽ വിജയകരമായി പൂർത്തിയാക്കിയത്. കർണാടകയിലെ ചിത്രദുർഗയിലെ എയ്റോനോട്ടിക്കൽ ടെസ്റ്റ് റേഞ്ചിൽ നിന്നുള്ള…

‘കോണ്‍ഗ്രസ് ഭരിച്ച സമയം രഥയാത്രയില്‍ കലാപമുണ്ടാകുമെന്ന് ജനങ്ങള്‍ ഭയന്നിരുന്നു’

ഗാന്ധിനഗര്‍: രഥയാത്രാ ആഘോഷങ്ങൾ പുരോഗമിക്കുന്നതിനിടെ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി രംഗത്തെത്തി. ഗുജറാത്തിലെ കോൺഗ്രസ് ഭരണകാലത്ത് രഥയാത്ര നടത്തുമ്പോള്‍ കലാപമുണ്ടാകുമെന്ന് ജനങ്ങൾ ഭയപ്പെട്ടിരുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. കോൺഗ്രസ് ഭരണകാലത്ത് രഥയാത്ര നടക്കുമ്പോൾ കലാപമുണ്ടാകുമെന്ന് ജനങ്ങൾ ഭയപ്പെട്ടിരുന്നു. ആ…

ആളില്ലാ യുദ്ധവിമാനം പറത്തൽ വിജയകരം; ഡി ആര്‍.ഡി.ഒ.

ബെംഗളുരു: ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) ഇന്ത്യൻ നിർമ്മിത ആളില്ലാ യുദ്ധവിമാനം വിജയകരമായി പറത്തി. ഓട്ടോണമസ് ഫ്ലൈയിംഗ് വിംഗ് ടെക്നോളജി ഡെമോൺസ്ട്രേറ്റർ വെള്ളിയാഴ്ച കർണാടകയിലെ ചിത്രദുർഗയിലെ എയ്റോനോട്ടിക്കൽ ടെസ്റ്റ് റേഞ്ചിൽ ആദ്യമായി പറന്നുയർന്നു. വിമാനത്തിന്റെ ടേക്ക് ഓഫ്, നാവിഗേഷൻ,…