Tag: National

എസ്പിയുടെ പാര്‍ട്ടി സമിതികളെല്ലാം പിരിച്ച് വിട്ട് അഖിലേഷ് യാദവ്

ദില്ലി: ലോക്സഭാ ഉപതിരഞ്ഞെടുപ്പിലെ ഞെട്ടിക്കുന്ന പരാജയത്തിന് പിന്നാലെ പാർട്ടിയുടെ എല്ലാ കമ്മിറ്റികളും അഖിലേഷ് യാദവ് പിരിച്ചുവിട്ടു. ദേശീയ, സംസ്ഥാന, ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റികൾ ആണ് പിരിച്ചുവിട്ടത്. ഇതിനുപുറമെ, യൂത്ത്-വനിത -വിംഗ് കമ്മിറ്റികളും പിരിച്ചുവിട്ടു. അതേസമയം അഖിലേഷ് യാദവിന് രണ്ട് പ്രധാന ശക്തികേന്ദ്രങ്ങൾ…

പരിസ്ഥിതി സംരക്ഷണനിയമ ലംഘനം ഇനി ക്രിമിനല്‍ക്കുറ്റമാകില്ല; പിഴ ചുമത്തൽ പരിഗണനയിൽ

ന്യൂഡല്‍ഹി: പരിസ്ഥിതി സംരക്ഷണ നിയമങ്ങളുടെ ലംഘനം ക്രിമിനൽ കുറ്റമായി മാറുന്ന രീതിയിൽ മാറ്റംവരുന്നു. ഇത്തരം കേസുകളിൽ ജയിൽവാസത്തിന് പകരം പിഴ ചുമത്താനാന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ ആലോചന. നിയമലംഘനം മൂലം പരിസ്ഥിതിക്ക് കേടുപാടുകൾ സംഭവിച്ചാൽ പരമാവധി 5 കോടി രൂപ പിഴയോ…

‘ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട മോദിക്കെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതം’

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഉയർന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയെ ചരിത്രപരമെന്ന് വിശേഷിപ്പിച്ച് ബി.ജെ.പിയുടെ നിർവാഹക സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അമിത്…

മമത ബാനർജിയുടെ വീട്ടിൽ സുരക്ഷ വീഴ്ച; ഒരാൾ വീട്ടിൽ അതിക്രമിച്ച് കയറി

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ വീടിൻ നേരെ സുരക്ഷാവീഴ്ച. ഒരാൾ മുഖ്യമന്ത്രിയുടെ വീട്ടിൽ അതിക്രമിച്ചുകയറി. ഇന്നലെ രാത്രി 1 മണിയോടെയാണ് സംഭവമുണ്ടായത്. മതിൽ ചാടിക്കടന്ന് വീടിനുള്ളിലേക്ക് കടക്കുകയായിരുന്നു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ ചോദ്യം ചെയ്തു വരികയാണ്.

ടീസ്ത സെതല്‍വാദും ശ്രീകുമാറും റിമാന്‍ഡില്‍; 14 ദിവസത്തേക്കാണ് റിമാൻഡ്

ന്യൂദല്‍ഹി: സാമൂഹിക പ്രവർത്തക ടീസ്ത സെതൽവാദ്, ഗുജറാത്ത് മുൻ ഡിജിപി ആർ ബി ശ്രീകുമാർ എന്നിവരെ റിമാൻഡ് ചെയ്തു. ഇവരെ മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയാണ് റിമാന്‍ഡില്‍ വിട്ടത്. ആറ് ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് ശനിയാഴ്ചയാണ് ഇവരെ മജിസ്ട്രേറ്റിന് മുന്നിൽ…

ചായയ്ക്ക് 70 രൂപ ബില്ല് നൽകി വിവാദത്തിലായി ശതാബ്ദി എക്‌സ്പ്രസ്

ഭോപ്പാൽ: ഒരു കപ്പ് ചായയുടെ വില സാധാരണ കടകളിൽ 10 മുതൽ 15 രൂപ വരെയാണ്. സ്റ്റാർ ഉയർന്ന കടകളിലാണെങ്കിൽ, വില ഇതിലും കൂടുതലായിരിക്കും. എന്നാൽ നിങ്ങൾ ശതാബ്ദി എക്സ്പ്രസിൽ നിന്ന് ചായ കുടിച്ചാൽ പൊളളും . ചായയുടെ ചൂട് കൊണ്ടല്ല.…

രാജ്യത്ത് 16,103 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

ന്യൂഡൽഹി: രാജ്യത്ത് 16103 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 31 മരണങ്ങളും റിപ്പോർട്ട് ചെയ്തു. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം 1,11,711 പേർക്കാണ് നിലവിൽ കോവിഡ്-19 ബാധിച്ചിരിക്കുന്നത്. ഇതുവരെ 5,25,199 പേരാണ് രാജ്യത്ത് കോവിഡ്-19…

ഒന്നിപ്പിക്കുന്ന വിഷയങ്ങളിൽ ജനശ്രദ്ധ വരണം;സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ വി രമണ

ന്യൂഡൽഹി: രാജ്യത്തെ ഒന്നിപ്പിക്കുന്നതിലാണ് ജനങ്ങളുടെ ശ്രദ്ധ വരേണ്ടതെന്നും അല്ലാതെ വിഭജിക്കുന്ന വിഷയങ്ങളിലല്ലെന്നും ചീഫ് ജസ്റ്റിസ് എൻ വി രമണ. സാൻഫ്രാൻസിസ്കോയിൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ അമേരിക്കൻസ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. “ഒരു കാര്യം അംഗീകാരിക്കുന്നത് സമൂഹത്തിന്റെ ഏകീകരണത്തെ ശക്തിപ്പെടുത്തും. ഇത്…

മഹാരാഷ്ട്രയില്‍ കരുത്തുകാട്ടി ഷിന്ദേ; സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ വിജയം

മുംബൈ: ശിവസേന വിമത നേതാവ് ഏക്നാഥ് ഷിൻഡെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള ആദ്യ നിയമസഭാ പരീക്ഷയില്‍ വിജയിച്ചു. സ്പീക്കർ തിരഞ്ഞെടുപ്പിൽ മത്സരിച്ച ബി.ജെ.പിയുടെ രാഹുൽ നർവേകർ വിജയിച്ചു. വിമത ശിവസേന എംഎൽഎമാരുടേതടക്കം 164 വോട്ടുകളാണ് നർവേകറിൻ ലഭിച്ചത്. മഹാ വികാസ് അഘാഡി…

കെട്ടിട കരാറുകാരനെ ആക്രമിച്ച കേസ്; നടൻ സന്താനം കോടതിയിൽ ഹാജരായി

ചെന്നൈ : കെട്ടിട കരാറുകാരനെ ആക്രമിച്ച കേസിൽ തമിഴ് നടൻ സന്താനം കോടതിയിൽ ഹാജരായി. പൂനമല്ലി ക്രിമിനൽ ആർബിട്രേഷൻ കോടതിയിലാണ് താരം ഹാജരായത്. കേസ് പരിഗണിച്ച കോടതി സന്താനത്തോട് 15നു വീണ്ടും ഹാജരാകാൻ ഉത്തരവിട്ടു. 2017ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുണ്ടത്തൂരിനടുത്ത്…