Tag: National

ബി.ജെ.പി ദേശീയ എക്‌സിക്യൂട്ടീവ് യോഗം സമാപിച്ചു

ഹൈദരാബാദ്: വരും വർഷങ്ങളിൽ ഉത്തരേന്ത്യയ്ക്ക് പുറമെ ദക്ഷിണേന്ത്യയിലും അധികാരം നിലനിർത്തുമെന്ന് ബി.ജെ.പി വ്യക്തമാക്കി. 2024ൽ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ സാന്നിധ്യം ശക്തമാക്കുമെന്നും പ്രധാന പ്രതിപക്ഷ പാർട്ടിയായി മാറുമെന്നും ബിജെപി വ്യക്തമാക്കിയിട്ടുണ്ട്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുകയാണ് തങ്ങളുടെ…

രാഹുലിന്റെ പ്രസംഗം വളച്ചൊടിക്കല്‍: ചാനലിനും ബി.ജെ.പി. നേതാക്കൾക്കുമെതിരെ കേസ്

ന്യൂഡല്‍ഹി: വയനാട്ടിലെ എം.പി. ഓഫീസ് തകര്‍ത്തതുമായി ബന്ധപ്പെട്ട കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുടെ പ്രസ്താവനയെ ഉദയ്പൂരിലെ കൊലപാതകവുമായി ബന്ധപ്പെടുത്തി തെറ്റിദ്ധരിപ്പിക്കും വിധത്തില്‍ വളച്ചൊടിച്ച് പ്രചരിപ്പിച്ച സംഭവത്തില്‍ സ്വകാര്യ വാര്‍ത്താചാനലിനും ബി.ജെ.പി. നേതാക്കൾക്കുമെതിരെ കേസ്. കോണ്‍ഗ്രസിന്റെ പരാതിയിൽ ജയ്പൂരിൽ കേസ് രജിസ്റ്റർ ചെയ്തതായി പാർട്ടി…

കാശ്മീരില്‍ പൊലീസുകാരനെ ഭീകരവാദികള്‍ വെടിവെച്ചു

കശ്മീർ : കശ്മീരിൽ പോലീസുകാരനു നേരെ തീവ്രവാദി ആക്രമണം. അനന്ത് നാഗിലെ ബെവൂര ബിജ്‌ഭേരയിലാണ് ആക്രമണം നടന്നത്. വെടിവെപ്പിൽ പരിക്കേറ്റ പോലീസുകാരനായ ഫിര്‍ദോസ് അഹമ്മദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭീകരർക്കായി തിരച്ചിൽ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

സമൂഹമാധ്യമ വിചാരണ; രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി ജഡ്ജി

സമൂഹമാധ്യമ വിചാരണയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി ജസ്റ്റിസ് ജെ.ബി.പര്‍ദിവാല. വിധികളുടെ പേരിലുള്ള വ്യക്തിപരമായ ആക്രമണങ്ങൾ അപകടകരമായ സാഹചര്യമാണെന്ന് ജസ്റ്റിസ് പർദിവാല വിമർശിച്ചു. നൂപുർ ശർമ്മയ്ക്കെതിരായ ഹർജി പരിഗണിക്കുന്ന ബെഞ്ചിലെ അംഗമാണ് അദ്ദേഹം. നൂപുർ ശർമ രാജ്യത്തോട് മാപ്പ് പറയണമെന്ന കോടതി പരാമർശത്തെ…

ജമ്മുവിൽ പിടിയിലായ ലഷ്‌കർ ഭീകരൻ ബിജെപിയുടെ ഐ. ടി സെൽ മേധാവി

ശ്രീനഗര്‍: അമർനാഥ് തീർത്ഥാടകർക്ക് നേരെ ആക്രമണം നടത്താൻ പദ്ധതിയിട്ടതിന് അറസ്റ്റിലായ ലഷ്കർ-ഇ-തൊയ്ബ ഭീകരൻ ബിജെപിയുടെ ഐടി സെല്ലിൻറെ തലവൻ. ബിജെപിയുടെ സജീവ പ്രവര്‍ത്തകനും ന്യൂനപക്ഷ മോര്‍ച്ചയുടെ ജമ്മുവിലെ ഐടി സെല്‍ ചുമതലക്കാരനുമാണ് പിടിയിലായ താലിബ് ഹുസൈൻ ഷാ. പ്രദേശവാസികളുടെ സഹായത്തോടെയാണ് ജമ്മു…

യോഗി സർക്കാരിന്റെ 100 ദിനങ്ങൾ; ജൂലൈ 7 ന് പ്രധാനമന്ത്രി വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യും

ഉത്തർപ്രദേശ്: യുപി സർക്കാരിൻറെ രണ്ടാം ടേമിൻറെ 100 ദിവസം പൂർത്തിയാക്കുന്നതിൻറെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂലൈ ഏഴിന് വാരാണസി സന്ദർശിക്കും. സന്ദർശന വേളയിൽ 1200 കോടി രൂപയുടെ പദ്ധതികൾക്ക് തറക്കല്ലിടുകയും സംസ്ഥാനത്ത് 600 കോടി രൂപയുടെ 33 പദ്ധതികളുടെ ഉദ്ഘാടനവും…

വിശ്വാസവോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം; ഉന്നതതല യോഗം വിളിച്ച് ശരദ് പവാര്‍

മഹാരാഷ്ട്ര : വിശ്വാസവോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ മഹാരാഷ്ട്രയിൽ എൻസിപി അധ്യക്ഷൻ ശരദ് പവാർ ഉന്നതതല യോഗം വിളിച്ചു. നാളത്തെ വിശ്വാസ വോട്ടെടുപ്പിൽ സ്വീകരിക്കേണ്ട തന്ത്രങ്ങൾ വിപുലീകരിക്കാനാണ് യോഗം. അടുത്ത പ്രതിപക്ഷ നേതാവ് ആരാകണമെന്ന് തീരുമാനിക്കുന്നതും യോഗത്തിന്റെ അജണ്ടയിലുണ്ട്. ബിജെപിയുടെ രാഹുൽ…

കശ്മീരിൽ പാലം തകർന്ന് ആളുകൾ കുടുങ്ങി; ഒറ്റരാത്രിയിൽ പുനര്‍നിർമിച്ച് സൈന്യം

ശ്രീനഗർ: ജമ്മു കശ്മീരിൽ ഉണ്ടായ വൻ മണ്ണിടിച്ചിലിൽ അമർനാഥ് തീർത്ഥാടകരുടെ ഗതാഗതം തടസ്സപ്പെട്ടതിനെ തുടർന്ന് സൈന്യത്തിന്റെ ഇടപെടൽ. കശ്മീരിലെ ബൽതാലിൽ തകർന്ന പാലങ്ങൾ സൈന്യം ഒറ്റരാത്രികൊണ്ട് പുനർനിർമിച്ചു. വെള്ളിയാഴ്ചയും ശനിയാഴ്ചയും ബാൾട്ടാലിൽ രണ്ട് പാലങ്ങൾ ആണ് തകർന്നത്. ഇന്ത്യൻ സൈന്യത്തിന്റെ ചിന്നാർ…

നുപൂർ ശർമയെ വിമർശിച്ചു; ട്വിറ്ററിൽ സുപ്രീം കോടതി അഭിഭാഷകര്‍ക്കെതിരെ പ്രതിഷേധം

ന്യൂദല്‍ഹി: നൂപുർ ശർമയെ വിമർശിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിക്ക് പിന്നാലെ അഭിഭാഷകർക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തമാകുന്നു. ഉദയ്പൂർ കൊലപാതകത്തെ പ്രതികരിക്കാത്തതിരുന്ന സുപ്രീം കോടതി നൂപുർ ശർമ്മയ്ക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം . ‘ജസ്റ്റിസ് കാന്ത്’ എന്ന ഹാഷ് ടാഗോടെയാണ്…

വയനാടൻ രുചികൾ മിസ് ചെയ്യരുതെന്ന് ട്വിറ്ററിൽ കുറിച്ച് രാഹുൽ ഗാന്ധി

വയനാടൻ കുടം കുലുക്കി സർബത്തും പക്കവടയും ചട്ണിയും ഒരിക്കലും മിസ് ചെയ്യരുതെന്ന് രാഹുൽ ഗാന്ധി. കൊളിയാടിയിൽ ഫിറോസും കുടുംബവും നടത്തുന്ന എസ്എസ് കൂൾ ഹൗസിൽ നിന്ന് ഭക്ഷണം കഴിക്കുന്ന ചിത്രമാണ് രാഹുൽ ഗാന്ധി വയനാട് സന്ദർശനത്തിനിടെ പോസ്റ്റ് ചെയ്തത്. “കൊളിയാടിയിൽ ഫിറോസും…