Tag: National

ഹോട്ടലുകളിലും റസ്റ്ററന്റുകളിലും സർവീസ് ചാർജ് ഈടാക്കുന്നതു വിലക്കി

ന്യൂഡൽഹി: ഹോട്ടലുകളിലും റെസ്റ്റോറന്‍റുകളിലും സർവീസ് ചാർജ് ഈടാക്കുന്നത് നിരോധിച്ച് ഉത്തരവിറക്കി. സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റിയാണ് ഉത്തരവിറക്കിയത്. മറ്റൊരു പേരിലും തുക പിരിക്കാൻ പാടില്ല. സർവീസ് ചാർജ് ഈടാക്കിയാൽ അത് നീക്കംചെയ്യാൻ ഉപഭോക്താവിന് ആവശ്യപ്പെടാമെന്നും ഉത്തരവിൽ പറയുന്നു. ബില്ലിൽ ചേർത്തുകൊണ്ടും സർവീസ്…

‘അഴിമതിയും അച്ചടക്കമില്ലായ്മയും വർദ്ധിച്ചാൽ താനൊരു ഏകാധിപതിയാകും’ 

ചെന്നൈ: അഴിമതിക്കും അച്ചടക്ക ലംഘനത്തിനുമെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ മുന്നറിയിപ്പ് നൽകി. അഴിമതിയും അച്ചടക്കമില്ലായ്മയും വർദ്ധിച്ചാൽ നടപടിയെടുക്കാൻ താൻ ഏകാധിപതിയാകുമെന്നും സ്റ്റാലിൻ പറഞ്ഞു. നാമക്കലിൽ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമത്തിന്…

വായ്പ നിരക്കുകൾ ഉയർത്തി പഞ്ചാബ് നാഷണൽ ബാങ്ക്

മുംബൈ: പഞ്ചാബ് നാഷണൽ ബാങ്ക് വായ്പാ നിരക്കുകൾ പരിഷ്കരിച്ചു. പുതുക്കിയ നിരക്കുകൾ ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വന്നു. അടിസ്ഥാന നിരക്ക് 25 ബേസിസ് പോയിന്‍റ് ഉയർത്തി. അടിസ്ഥാന വായ്പാ നിരക്ക് നിലവിലെ 8.50 ശതമാനത്തിൽ നിന്ന് 8.75 ശതമാനമായി ഉയർത്തി.…

മഹാവികാസ് അഘാഡി സഖ്യത്തിൽ നിന്ന് പിൻമാറില്ലെന്ന് കോൺഗ്രസ്

മുംബൈ : മഹാരാഷ്ട്രയിൽ മഹാവികാസ് അഘാഡി സഖ്യത്തിൽ നിന്ന് കോൺഗ്രസ് പിൻമാറുന്നുവെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. ഏക്നാഥ് ഷിൻഡെ സർക്കാർ വിശ്വാസവോട്ടെടുപ്പിൽ വിജയിച്ചതോടെ ശിവസേനയുടെ നേതൃത്വത്തിലുള്ള സഖ്യത്തിൽ നിന്ന് കോൺഗ്രസ് പിൻമാറിയേക്കുമെന്ന റിപ്പോർട്ടുകൾക്ക് ചൂടുപിടിച്ചിരുന്നു. ഇന്ന് നിയമസഭയിൽ നടന്ന വിശ്വാസ വോട്ടെടുപ്പിൽ ചില…

ആകാശ എയർ ക്രൂവിന്റെ യൂണിഫോം; “പരിസ്ഥിതി സൗഹൃദം, രസകരം

ഇന്ത്യയിലെ ഏറ്റവും പുതിയ എയർലൈനായ ആകാശ എയർ ക്രൂവിന്‍റെ യൂണിഫോം അവതരിപ്പിച്ചു. പരിസ്ഥിതി സൗഹൃദപരമായ യൂണിഫോം രൂപകൽപ്പന ചെയ്തിരിക്കുന്നത് ഡൽഹി ആസ്ഥാനമായുള്ള ഫാഷൻ ഡിസൈനർ രാജേഷ് പ്രതാപ് സിംഗാണ്. ഈ മാസം അവസാനത്തോടെ സർവീസ് ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് എയർലൈൻ. യൂണിഫോം സൗന്ദര്യത്തിലും…

സ്വാതന്ത്ര്യസമരസേനാനിയുടെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി അനുഗ്രഹം തേടി മോദി

അമരാവതി: രണ്ട് ദിവസത്തെ ആന്ധ്രാപ്രദേശ് സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാതന്ത്ര്യസമര സേനാനി പാസാല കൃഷ്ണമൂർത്തിയുടെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട സ്വാതന്ത്ര്യസമര സേനാനികളിൽ ഒരാളായിരുന്നു പാസാല കൃഷ്ണമൂർത്തി. മകൾ പാസാല കൃഷ്ണ ഭാരതി, സഹോദരി, മരുമകൾ എന്നിവരുമായും…

കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ കോഴിക്കോടെത്തി

കോഴിക്കോട് : കേന്ദ്ര വാർത്താ വിതരണ, യുവജനകാര്യ, കായിക മന്ത്രി അനുരാഗ് ഠാക്കൂർ കേരളത്തിലെത്തി. രാവിലെ കരിപ്പൂരിലെത്തിയ കേന്ദ്രമന്ത്രിക്ക് ബിജെപി നേതാക്കൾ ഗംഭീര സ്വീകരണമാണ് നൽകിയത്. ജന്മഭൂമിയുടെ കോഴിക്കോട് എഡിഷൻ അനുരാഗ് ഠാക്കൂർ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങളുടെ…

മോദിക്കെതിരെ ഹൈദരാബാദില്‍ ‘മണിഹൈസ്റ്റ്’ ഹോര്‍ഡിങ്ങുകള്‍

ഹൈദരാബാദ് : പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഹൈദരാബാദിൽ കൂറ്റൻ ഫ്ളക്സ് ബോർഡുകൾ സ്ഥാപിച്ചു. ബിജെപിയുടെ ദേശീയ എക്സിക്യൂട്ടീവ് യോഗത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹൈദരാബാദ് സന്ദർശനത്തിന് മുന്നോടിയായിട്ടായിരുന്നു , നഗരത്തിൽ മണിഹെയിസ്റ്റിന്‍റെ മാതൃകയിലുള്ള കൂറ്റൻ ഫ്ളക്സ് ബോർഡുകൾ ഉയർന്നത്. ശനിയാഴ്ചയാണ് മോദി…

സിബിഎസ്ഇ പത്താം ക്ലാസ് ഫലം ഇന്നില്ല

ന്യൂഡൽഹി: സിബിഎസ്ഇ പത്താം ക്ലാസ് ഫലപ്രഖ്യാപനം ഇന്ന് ഉണ്ടാവില്ല. ഫലം ഈ ആഴ്ച അവസാനമോ അടുത്തയാഴ്ചയോ പ്രസിദ്ധീകരിക്കുമെന്നാണ് പുതിയ വിവരം. സിബിഎസ്ഇ പത്താം ക്ലാസ് ഫലം ഇന്ന് പുറത്തുവരുമെന്നും പന്ത്രണ്ടാം ക്ലാസ് ഫലം ഈ മാസം 10 നു പുറത്തുവരുമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു.…

രാജ്യത്ത് പ്രതിവാര കൊവിഡ് കേസുകൾ ഒരുലക്ഷം കടന്നു: മരണസംഖ്യയില്‍ 50 ശതമാനം വര്‍ധനവ്

രാജ്യത്ത് പ്രതിവാര കൊവിഡ് കേസുകൾ ഒരുലക്ഷം കടന്നു. നാലു മാസത്തിന് ശേഷമാണ് ഒരുലക്ഷം കടക്കുന്നത്. മരണസംഖ്യയിൽ 50 ശതമാനം വർദ്ധനവാണുള്ളത്. രാജ്യത്തെ ഒരാഴ്ചത്തെ ആകെ മരണങ്ങളിൽ 44 ശതമാനം കേരളത്തിലാണ് രേഖപ്പെടുത്തിയത്.