Tag: National

ലാലുവിനെ ഡൽഹി എയിംസിലേക്ക് മാറ്റും

പട്ന: ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിനെ വിദഗ്ധ ചികിത്സയ്ക്കായി ഡൽഹി എയിംസിലേക്ക് കൊണ്ടുപോകും. വീഴ്ചയിൽ തോളെല്ലിന് ഒടിവുണ്ടായതിനെ തുടർന്ന് പട്നയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് ലാലു. മുഖ്യമന്ത്രി നിതീഷ് കുമാർ ലാലുവിനെ ആശുപത്രിയിൽ സന്ദർശിച്ചു. ലാലുവിന്‍റെ ചികിത്സാച്ചെലവ്…

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ പുനർ വിവാഹിതനാകുന്നു

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ നാളെ വീണ്ടും വിവാഹിതനാകുന്നു. 48 കാരിയായ മൻ ഗുർപ്രീത് കൗറിനെയാണ് വിവാഹം കഴിക്കുന്നത്. ചണ്ഡിഗഢിലെ അദ്ദേഹത്തിന്‍റെ വസതിയിൽ ലളിതമായ രീതിയിലായിരിക്കും ചടങ്ങുകൾ നടക്കുക. കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുക്കുക. ആം ആദ്മി പാർട്ടി…

കേന്ദ്രമന്ത്രി നഖ്‌വി എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർഥിയായേക്കും

ന്യൂഡൽഹി: കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്‌വി രാജിവെച്ചു. രാജ്യസഭാംഗം കൂടിയായ നഖ്‌വിയുടെ കാലാവധി നാളെ അവസാനിക്കാനിരിക്കെ കേന്ദ്രമന്ത്രി രാജിവെച്ചു. ഇതോടെ നഖ്‌വി എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ബിജെപി ദേശീയ അധ്യക്ഷൻ ജെപി…

ഗിന്നസ് റെക്കോർഡ് തിരുത്താന്‍ മഹ്ബൂബ്‌നഗര്‍

സീഡ് ബോളുകളുപയോഗിച്ച് നാടിനെ പച്ച പുതപ്പിക്കാന്‍ മഹ്ബൂബ്‌നഗര്‍ ഭരണകൂടം. കളിമണ്ണ് പോലുള്ള വസ്തുക്കളിൽ വിത്ത് വിതറിയ കൂടുതൽ വിത്ത് പന്തുകൾ ഈ വർഷം ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യം. ഈ വർഷം അവസാനത്തോടെ വനിതാ സ്വാശ്രയ സംഘങ്ങളുടെ സഹായത്തോടെ 2.5 കോടി വിത്ത് പന്തുകൾ…

നെയ്റോബി ഈച്ചകൾ പെറ്റ് പെരുകുന്നു; പരിഭ്രാന്തരായി പ്രദേശവാസികൾ

സിക്കിമിലെ നൂറുകണക്കിന് എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾക്ക് ഒരു പ്രത്യേക തരം ഈച്ചയുടെ ആക്രമണത്തെ തുടർന്ന് അണുബാധയുണ്ടായി. കിഴക്കൻ ആഫ്രിക്കയിൽ നിന്നുള്ള നെയ്റോബി ഈച്ചകൾ രോഗം പരത്തുന്നതായി കണ്ടെത്തി. വിദ്യാർത്ഥികൾ അവരുടെ ചർമ്മത്തിൽ പൊള്ളലിന് സമാനമായ അണുബാധയ്ക്ക് ചികിത്സയിലായിരുന്നു. സിക്കിമിലെ മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്…

സ്‌പൈസ് ജെറ്റിന് ഡി.ജി.സി.എയുടെ നോട്ടീസ് 

ന്യൂഡല്‍ഹി: കഴിഞ്ഞ 18 ദിവസത്തിനുള്ളിൽ എട്ട് സാങ്കേതിക തകരാറുകൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഡിജിസിഎ സ്പൈസ് ജെറ്റിന് കാരണം കാണിക്കൽ നോട്ടീസ് നൽകി. 1937ലെ എയർക്രാഫ്റ്റ് ആക്ട് അനുശാസിക്കുന്ന സുരക്ഷിതവും കാര്യക്ഷമവും ആശ്രയിക്കാവുന്നതുമായ സേവനങ്ങൾ നൽകുന്നതിൽ സ്പൈസ് ജെറ്റ് പരാജയപ്പെട്ടതായി ഡിജിസിഎ…

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ വിവാഹിതനാകുന്നു

ചണ്ഡീഗഢ്: പഞ്ചാബ് മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ ഭഗവന്ത് മൻ വിവാഹിതനാവുന്നു. ജൂലൈ ഏഴിനാണ് വിവാഹം. പഞ്ചാബ് സ്വദേശിനിയായ ഡോ.ഗുർപ്രീത് കൗറാണ് വധു. വിവാഹമോചനത്തിന് ആറ് വർഷം ശേഷമാണ് ഭഗവന്ത് മൻ വീണ്ടും വിവാഹിതനാകാൻ ഒരുങ്ങുന്നത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ…

കാളീദേവി പരാമര്‍ശത്തില്‍ മഹുവയ്ക്കെതിരേ കേസ്

കൊല്‍ക്കത്ത: കാളീദേവിയെ കുറിച്ച് നടത്തിയ പരാമർശത്തിൽ തൃണമൂൽ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്ക്കെതിരെ വിവിധ സംസ്ഥാനങ്ങളിൽ കേസ് രജിസ്റ്റർ ചെയ്തു. മഹുവയുടെ പരാമർശം മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് ആറ് സംസ്ഥാനങ്ങളിൽ കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിദ്വേഷ പ്രസംഗം നടത്തിയതിന് മഹുവയെ അറസ്റ്റ് ചെയ്യണമെന്ന്…

കൂടുതൽ ഗോതമ്പ് നൽകണം; കേന്ദ്രത്തോട് ഉത്തർപ്രദേശും ഗുജറാത്തും

ദില്ലി: കൂടുതൽ അളവിൽ ഗോതമ്പ് നൽകണമെന്ന് ഉത്തർപ്രദേശും ഗുജറാത്തും കേന്ദ്രത്തോട് ആവശ്യപ്പെട്ടു. 2013ലെ ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം 10 സംസ്ഥാനങ്ങളുടെ ഗോതമ്പ് വിഹിതം രണ്ട് മാസം മുമ്പ് കേന്ദ്ര സർക്കാർ വെട്ടിക്കുറച്ചിരുന്നു. മെയ് മാസത്തിൽ, സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്യുന്ന ഗോതമ്പിന്‍റെയും അരിയുടെയും…

തമിഴ്‌നാടിനെ രണ്ടാക്കി മുറിക്കുമോ? വിവാദത്തിന് തിരികൊളുത്തി ബിജെപി

ചെന്നൈ: അടുത്ത കാലം വരെ പല സംസ്ഥാനങ്ങളും അവയെ വിഭജിച്ച് പുതിയ സംസ്ഥാനങ്ങളുടെ രൂപീകരണത്തിന് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ആന്ധ്രാപ്രദേശിനെ വിഭജിച്ചാണ് തെലങ്കാന സംസ്ഥാനം രൂപീകരിച്ചത്. അടുത്തിടെയാണ് ജമ്മു കശ്മീരിനെ കശ്മീർ, ലഡാക്ക് എന്നീ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചത്. എന്നാൽ തമിഴ്നാട്ടിൽ…