Tag: National

മംഗലാപുരത്ത് മണ്ണിടിച്ചിലിൽ 3 മലയാളികൾ മരിച്ചു

മംഗലാപുരം: മംഗലാപുരം പാഞ്ചിക്കലിൽ മണ്ണിടിച്ചിലിൽ മൂന്ന് മലയാളികൾ മരിച്ചു. പാലക്കാട് സ്വദേശി ബിജു, ആലപ്പുഴ സ്വദേശി സന്തോഷ്, കോട്ടയം സ്വദേശി ബാബു എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പം ജോലി ചെയ്തിരുന്ന കണ്ണൂർ സ്വദേശി ജോണി ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്.…

ജെ.ഇ.ഇ. മെയിൻ രണ്ടാംസെഷനിലേക്ക് ജൂലായ് 9 വരെ അപേക്ഷിക്കാം

ജെഇഇ മെയിൻ പരീക്ഷയുടെ രണ്ടാം സെഷനിലേക്ക് ജൂലൈ 9 ശനിയാഴ്ച വരെ അപേക്ഷിക്കാം. പരീക്ഷാ ഫീസ് അടച്ച് രാത്രി 11.50 നകം രജിസ്റ്റർ ചെയ്യണമെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) ഉദ്യോഗാർത്ഥികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

സാമൂഹികമാധ്യമ കമ്പനികൾ ഇന്ത്യയിലെ നിയമം പാലിക്കണമെന്ന് ആവർത്തിച്ച് കേന്ദ്രം

ന്യൂഡൽഹി: ഉള്ളടക്കം നീക്കംചെയ്യുന്നതുമായി ബന്ധപ്പെട്ട് ട്വിറ്റർ കോടതിയെ സമീപിച്ചതിന് പിന്നാലെ, സോഷ്യൽ മീഡിയ കമ്പനികൾ ഇന്ത്യയിലെ നിയമം പാലിക്കണമെന്ന് കേന്ദ്ര സർക്കാർ ആവർത്തിച്ചു. ആഗോളതലത്തിൽ, സോഷ്യൽ മീഡിയയുടെ ഉത്തരവാദിത്തം ചർച്ച ചെയ്യപ്പെടുകയാണെന്ന് കേന്ദ്ര ഐടി വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.…

തുടർച്ചയായ സാങ്കേതിക തകരാറുകൾ; സ്പൈസ് ജെറ്റിന് കേന്ദ്രസർക്കാർ നോട്ടിസ്

ന്യൂഡൽഹി: സാങ്കേതിക തകരാർ കാരണം വിമാനങ്ങളുടെ അടിയന്തര ലാൻഡിംഗ് തുടരുന്ന സാഹചര്യത്തിൽ സ്പൈസ് ജെറ്റിന് കേന്ദ്രസർക്കാർ സുരക്ഷാ നോട്ടീസ് നൽകി. നിരവധി സാങ്കേതിക പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തതിനെത്തുടർന്നാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) സ്പൈസ് ജെറ്റിന് നോട്ടീസ് നൽകിയത്.…

സംവിധായിക ലീനക്കെതിരെ വധഭീഷണി; സംഘപരിവാർ നേതാവ് അറസ്റ്റില്‍

തമിഴ് ഡോക്യുമെന്‍ററി സംവിധായികയും നടിയുമായ ലീന മണിമേഖലയ്‌ക്കെതിരെ വധഭീഷണി മുഴക്കിയ വലതുപക്ഷ സംഘടനാ നേതാവ് അറസ്റ്റിൽ. സംഘപരിവാർ സംഘടനയായ ‘ശക്തിസേന ഹിന്ദു മക്കൾ ഇയക്കം’ പ്രസിഡന്‍റ് സരസ്വതിയാണ് അറസ്റ്റിലായത്. സിനിമാ പോസ്റ്ററിൽ കാളി ദേവിയെ അപമാനിച്ചുവെന്നാരോപിച്ച് ഇവർ വധഭീഷണി മുഴക്കിയിരുന്നു.

കോവിഡിന്റെ പുതിയ വകഭേദം ബിഎ.2.75 ഇന്ത്യയിൽ കണ്ടെത്തിയതായി ഡബ്ല്യുഎച്ച്ഒ

ജനീവ: കൊറോണ വൈറസിന്‍റെ ഒമിക്രോൺ വകഭേദത്തിന്‍റെ പുതിയ വകഭേദം ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തതായി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) അറിയിച്ചു. ബിഎ.2.75 എന്നാണ് ഈ വേരിയന്‍റിന്‍റെ പേര്. ഇത് നിരീക്ഷിച്ചുവരികയാണെന്നും സംഘടന അറിയിച്ചു. “കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ, ലോകമെമ്പാടുമുള്ള കോവിഡ് കേസുകളിൽ 30 ശതമാനം…

നടന്‍ ശ്രീജിത്ത് രവി പോക്‌സോ കേസില്‍ അറസ്റ്റില്‍

തൃശൂർ: നടന്‍ ശ്രീജിത്ത് രവിയെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തു. കുട്ടികള്‍ക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ കേസില്‍ തൃശ്ശൂര്‍ വെസ്റ്റ് പോലീസ് ആണ് നടനെ ഇന്ന് പുലര്‍ച്ചെ അറസ്റ്റ് ചെയ്തത്. രണ്ട് ദിവസം മുന്‍പ് നടന്ന സംഭവത്തിലാണ് പോലീസ് നടപടി.…

മഹാരാഷ്ട്ര മന്ത്രിസഭാ വികസനം അടുത്തയാഴ്ച നടക്കും

മഹാരാഷ്ട്ര മന്ത്രിസഭാ വിപുലീകരണം അടുത്തയാഴ്ച നടക്കും. മന്ത്രിസ്ഥാനം പങ്കിടുന്നത് സംബന്ധിച്ച അന്തിമ ധാരണ ബിജെപി ദേശീയ നേതൃത്വം അംഗീകരിച്ചിട്ടുണ്ട്. ബിജെപിക്ക് 28 മന്ത്രിസ്ഥാനങ്ങളും ഏക്നാഥ് ഷിൻഡെ പക്ഷത്തിന് 15 മന്ത്രിമാരും ലഭിക്കുമെന്നാണ് അന്തിമ ധാരണ. സുപ്രധാന വകുപ്പുകൾ ബി.ജെ.പിക്ക് നൽകാനാണ് തീരുമാനം.…

പി.ടി ഉഷ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടു

ഒളിമ്പ്യൻ പി ടി ഉഷയെ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തു. പി ടി ഉഷ എല്ലാ ഇന്ത്യക്കാർക്കും പ്രചോദനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ബഹുമാന്യയായ പി ടി ഉഷ ഓരോ ഇന്ത്യക്കാരനും പ്രചോദനമാണ്. കായിക രംഗത്തെ അവരുടെ സംഭാവനകൾ എല്ലാവർക്കും അറിവുള്ളതാണ്.…

രാജ്യത്തെ പുതിയ ഐടി നയങ്ങളും നിയമങ്ങളും അനുസരിക്കാമെന്ന് ട്വിറ്റർ

രാജ്യത്ത് അവതരിപ്പിച്ച പുതിയ ഐടി നയങ്ങളും നിയമങ്ങളും പാലിക്കാൻ തയ്യാറാണെന്ന് ട്വിറ്റർ ഇന്ത്യ അറിയിച്ചു. അന്ത്യശാസനവുമായി കേന്ദ്രസർക്കാർ കമ്പനിക്ക് നോട്ടീസ് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ട്വിറ്റർ നടപടി സ്വീകരിച്ചത്. ഐടി മന്ത്രാലയം ആവർത്തിച്ച് അഭ്യർത്ഥിച്ചിട്ടും ട്വിറ്റർ നടപടിയെടുക്കാത്തതിനെ തുടർന്നാണ് സർക്കാർ അന്ത്യശാസനം…