Tag: National

ലഡാക്ക് അതിര്‍ത്തിയില്‍ ചൈനയുടെ പ്രകോപനം; നടപടികൾ സ്വീകരിച്ചെന്ന് ഇന്ത്യ

ന്യൂഡല്‍ഹി: അതിർത്തിയിലെ ഇന്ത്യൻ പക്ഷത്തെ പ്രകോപിപ്പിക്കാനാണ് ചൈന ശ്രമിക്കുന്നതെന്ന് ഇന്ത്യാ ഗവണ്മെന്‍റ് ആരോപിച്ചു. ജൂൺ അവസാന വാരത്തിൽ കിഴക്കൻ ലഡാക്കിലെ ഇന്ത്യ-ചൈന അതിർത്തിയിൽ യഥാർത്ഥ നിയന്ത്രണ രേഖയ്ക്ക് (എൽഎസി) സമീപം ഒരു ചൈനീസ് വിമാനം പറന്നതായും ഇന്ത്യൻ വ്യോമസേന സമയോചിതമായ മുൻകരുതൽ…

അക്കൗണ്ടുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി വിവോ

ന്യൂഡല്‍ഹി: നികുതി വെട്ടിപ്പ് കേസിൽ മരവിപ്പിച്ച ബാങ്ക് അക്കൗണ്ടുകൾ പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സ്മാർട്ട്ഫോൺ നിർമാതാക്കളായ വിവോ സമർപ്പിച്ച ഹർജിയിൽ നിലപാട് അറിയിക്കാൻ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് ഡൽഹി ഹൈക്കോടതി നിർദേശം നൽകി. ജൂലൈ 13 ന് മുമ്പ് നിലപാട് അറിയിക്കാൻ ഡൽഹി…

നിയമസഭ തിരഞ്ഞെടുപ്പിനായി ‘വാർ റൂം’ തുറന്ന് കോൺഗ്രസ്

കർണാടക: അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കർണാടകയിൽ അധികാരം പിടിക്കാനുള്ള എല്ലാ തന്ത്രങ്ങളും കോൺഗ്രസ് ആവിഷ്കരിച്ചിട്ടുണ്ട്. ഏറ്റവുമൊടുവിൽ, തിരഞ്ഞെടുപ്പിനായി നേതൃത്വം ഒരു പ്രത്യേക വാർ റൂം സജ്ജീകരിച്ചിട്ടുണ്ട്. കമ്മ്യൂണിക്കേഷൻ വിഭാഗത്തിലേക്ക് പ്രത്യേക നേതാക്കളേയും നിയോഗിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ സുനിൽ കൊനുഗൊലുവിനാണ്…

ഇന്ത്യയിലെ പൊലീസുകാരില്‍ 10.5% മാത്രം സ്ത്രീകള്‍

രാജ്യത്തെ മൊത്തം പോലീസ് സേനയിൽ 10.5 ശതമാനം മാത്രമാണ് സ്ത്രീകളെന്ന് പഠനം പറയുന്നു. സായുധ സേനയിലെ മൊത്തം അംഗങ്ങളുടെ എണ്ണത്തിന്‍റെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും സ്ത്രീകളുടെ എണ്ണം ഏറ്റവും കുറവാണ്. മൂന്നിലൊന്ന് വനിതാ പോലീസ് സ്റ്റേഷനുകളിൽ മാത്രമാണ് സിസിടിവി ക്യാമറകളുള്ളതെന്ന്…

‘ജനപ്രിയ പൊലീസ് ഉദ്യോഗസ്ഥന്’ പൂട്ടിട്ട് സിബിഐ

ന്യൂഡൽഹി: നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് മുൻ മാനേജിംഗ് ഡയറക്ടറും (എൻഎസ്ഇ) മുൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ചിത്ര രാമകൃഷ്ണ, മുൻ ഓപ്പറേറ്റിംഗ് ഓഫീസർ രവി നാരായണൻ, മുൻ മുംബൈ പോലീസ് കമ്മീഷണർ സഞ്ജയ് പാണ്ഡെ എന്നിവർക്കെതിരെ സിബിഐ പുതിയ കേസ് രജിസ്റ്റർ…

‘ഇനി മകൾക്കൊപ്പം’; ജഗനെ വിട്ട് ശർമിളയ്‌ക്കൊപ്പം പോയി വിജയമ്മ

ഹൈദരാബാദ്: വൈഎസ്ആർ കോൺഗ്രസ് പാർട്ടി പ്രസിഡന്‍റും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗൻമോഹൻ റെഡ്ഡിയുടെ അമ്മയുമായ വിജയലക്ഷ്മി എന്ന വിജയമ്മ പാർട്ടിയുടെ പ്രാഥമിക അംഗത്വം രാജിവച്ചു. വിജയമ്മയുടെ മകൾ വൈ.എസ്.ശർമിള അയൽ സംസ്ഥാനമായ തെലങ്കാനയിൽ നയിക്കുന്ന രാഷ്ട്രീയ പ്രചാരണത്തിന്‍റെ ഭാഗമാകാനാണ് രാജിവയ്ക്കുന്നതെന്ന് വിജയമ്മ…

“തുറമുഖ കണക്റ്റിവിറ്റി പദ്ധതികൾ വേഗത്തിലാക്കണം”

ദില്ലി: പ്രധാന തുറമുഖങ്ങളുമായുള്ള റോഡ്, റെയിൽ കണക്റ്റിവിറ്റി പദ്ധതികൾ വേഗത്തിൽ നടപ്പാക്കാൻ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു. കണക്റ്റിവിറ്റി പദ്ധതികൾ നടപ്പാക്കുന്നതിൽ ആവർത്തിച്ചുള്ള കാലതാമസം കാരണം സമയബന്ധിതമായി പദ്ധതി പൂർത്തിയാക്കാൻ റെയിൽവേ മന്ത്രാലയത്തോടും റോഡ് ട്രാൻസ്പോർട്ട് ആൻഡ് ഹൈവേ മന്ത്രാലയത്തോടും (എംഒആർടിഎച്ച്) ആവശ്യപ്പെട്ടിട്ടുണ്ട്.…

ഉദ്ഘാടനം കഴിഞ്ഞതെ തകര്‍ന്ന് നര്‍മദ കനാൽ: പരിഹസിച്ച് പ്രതിപക്ഷം

ഗുജറാത്ത്: ഉദ്ഘാടനം ചെയ്ത് 24 മണിക്കൂറിനുള്ളിൽ നർമ്മദ കനാലിന്‍റെ ഒരു ഭാഗം തകർന്നു. കനാൽ തകർന്ന് കൃഷിയിടത്തിലേക്ക് വലിയ തോതിൽ വെള്ളം ഒഴുകുന്നതിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. കോൺഗ്രസും എഎപിയും ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ വീഡിയോ ഷെയർ ചെയ്യുകയും ഇതാണോ…

“‘അമ്പും വില്ലും’ വിട്ടുതരില്ല, തിരഞ്ഞെടുപ്പ് നടത്തൂ”

മുംബൈ: മഹാരാഷ്ട്രയിൽ തിരഞ്ഞെടുപ്പ് ആവശ്യപ്പെട്ട് മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. വിമതർക്ക് ശിവസേനയുടെ അമ്പും വില്ലും ചിഹ്നം നൽകില്ലെന്നും അദ്ദേഹം പറഞ്ഞു. ഏക്നാഥ് ഷിൻഡെ മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താക്കറെ. “ഇന്ന് തന്നെ നിയമസഭാ തിരഞ്ഞെടുപ്പ് നടത്താൻ…

ദലൈലാമ ആദരണീയനായ അതിഥി; ചൈനയ്ക്ക് മറുപടിയുമായി ഇന്ത്യ

ന്യൂഡൽഹി: ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമയ്ക്ക് ജന്മദിനാശംസകൾ നേർന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച ചൈനയ്ക്കെതിരെ ഇന്ത്യ. ടിബറ്റൻ ആത്മീയ നേതാവിനെ ആദരണീയനായ അതിഥിയായി പരിഗണിക്കുക എന്നത് കേന്ദ്ര സർക്കാരിന്റെ സ്ഥിരം നയമാണെന്നും പ്രധാനമന്ത്രിയുടെ ജന്മദിനാശംസകൾ ഇതിന്‍റെ ഭാഗമായി കാണണമെന്നും വിദേശകാര്യ…