Tag: National

രാഷ്ട്രപതി തിരഞ്ഞെടുപ്പ്; അതീവ ജാഗ്രതയിൽ ബിജെപി

ന്യൂഡല്‍ഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പ് അടുത്തതോടെ ബിജെപി അതീവ ജാഗ്രതയിലാണ്. എല്ലാ പാർട്ടി എംപിമാരോടും ജൂലൈ 16ന് ഡൽഹിയിലെത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. വോട്ടെടുപ്പ് നടക്കുന്ന ജൂലൈ 18ന് എല്ലാവരും ഡൽഹിയിൽ ഉണ്ടെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം. 16ന് ഡൽഹിയിൽ എത്തുന്നവർക്ക് എങ്ങനെ വോട്ട് ചെയ്യണം എന്നതിനെക്കുറിച്ച്…

അമർനാഥ് മിന്നൽ പ്രളയം; 15,000 തീർത്ഥാടകരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി

അമർനാഥ്: വെള്ളപ്പൊക്കത്തെ തുടർന്ന് അമർനാഥ് തീർത്ഥാടനത്തിനെത്തിയ 15,000 പേരെ സുരക്ഷിത ക്യാമ്പുകളിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു. ഇതുവരെ 16 മരണങ്ങളാണ് പ്രളയത്തിൽ സ്ഥിരീകരിച്ചത്. 40 ഓളം പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. കരസേനയും ദുരന്ത നിവാരണ അതോറിറ്റിയും പോലീസും ചേർന്നാണ്…

അതിർത്തിയിൽ യുദ്ധവിമാനം പറത്തി വീണ്ടും ചൈനയുടെ പ്രകോപനം

ന്യൂദല്‍ഹി: ഇന്ത്യൻ അതിർത്തിയിൽ പ്രകോപനം സൃഷ്ടിക്കാൻ ചൈന ശ്രമം നടത്തിയതായി കേന്ദ്രസർക്കാർ. വ്യോമാതിർത്തി ലംഘിച്ച് കിഴക്കൻ ലഡാക്കിലെ ഇന്ത്യ-ചൈന അതിര്‍ത്തിയിലെ നിയന്ത്രണ രേഖയോട് ചേർന്ന് ചൈനീസ് യുദ്ധവിമാനം പറന്നതായും ഇന്ത്യന്‍ വ്യോമസേന സമയോചിതമായ മുന്‍കരുതല്‍ നടപടികൾ സ്വീകരിച്ചതായും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.…

മഹീന്ദ്രയുടെ വൈദ്യുത കാർ പദ്ധതി; 1925 കോടി രൂപയുടെ നിക്ഷേപം

മുംബൈ: ഇലക്ട്രിക് കാറുകൾ നിർമ്മിക്കുന്നതിനായി മഹീന്ദ്ര ആൻഡ് മഹീന്ദ്ര രൂപീകരിച്ച ‘ഇവി കോ’ കമ്പനിയിൽ ബ്രിട്ടീഷ് സർക്കാരിന്റെ നിക്ഷേപക സ്ഥാപനമായ ബ്രിട്ടീഷ് ഇന്‍റർനാഷണൽ ഇൻവെസ്റ്റ്മെന്റ് 1,925 കോടി രൂപ നിക്ഷേപിക്കും. പുതിയ കമ്പനിയുടെ മൂല്യം 70,070 കോടി മൂല്യം കണക്കാക്കുന്നതിനാൽ ബിഐഐക്ക്…

രാജ്യത്ത് പുതിയ കോവിഡ് കേസുകൾ 18,840; മരണം 43

ന്യൂഡൽഹി : കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 18840 പുതിയ കോവിഡ്-19 കേസുകൾ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. 16104 പേർ കോവിഡിൽ നിന്ന് മുക്തി നേടിട്ടുണ്ട്. ഇന്നലെ 43 രോഗികളാണ് വൈറസ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ മരണസംഖ്യ…

‘അഗതിമന്ദിരങ്ങളിലേക്കുള്ള കേന്ദ്രവിഹിതം ലഭിച്ചില്ല’

കോഴിക്കോട്: സംസ്ഥാനത്തെ അഭയ ഭവനുകളിലും ബാലഭവനുകളിലും പൊതുവിതരണ വകുപ്പ് സൗജന്യമായി നൽകുന്ന അരി, ഗോതമ്പ് തുടങ്ങിയവരുടെ വിതരണം നിലച്ചു. കേന്ദ്ര സർക്കാരിന്റെ വെൽഫെയർ ഇൻസ്റ്റിറ്റ്യൂഷൻ സ്കീമിന് കീഴിൽ വിതരണത്തിനാവശ്യമായ ഭക്ഷ്യവസ്തുക്കളുടെ സ്റ്റോക്ക് ഇല്ലെന്ന് കാണിച്ച് ജില്ലാ സപ്ലൈ ഓഫീസർമാർക്ക് പൊതുവിതരണ ഉപഭോക്തൃ…

ഛത്തീസ്ഗഡിലെ മലവെള്ളപ്പാച്ചിലില്‍പ്പെട്ട് മലയാളി ജവാന് മൃത്യു

റായ്പൂര്‍: ഛത്തീസ്ഗഡിലെ ഉരുൾപൊട്ടലിലെ മലവെള്ളപ്പാച്ചിലില്‍പ്പെട്ട് മലയാളി ജവാൻ മരണപ്പെട്ടു.സിആർപിഎഫ് കമാൻഡോയായ കൊല്ലം ശൂരനാട് സ്വദേശി സൂരജ് ആണ് മരിച്ചത്. നക്സൽ ബാധിത പ്രദേശത്ത് ഓപ്പറേഷൻ കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ. വെള്ളിയാഴ്ച രാവിലെ 7.30 ഓടെ തുമൽ വാഗു നദിയുടെ പോഷകനദിയായ…

‘തൊഴിലാളികളെ നിയമിക്കാനുള്ള ചുമതല തൊഴിലുടമയ്ക്ക്; യൂണിയനുകൾ ഇടപെടേണ്ട’

തൊഴിലാളികളെ നിയമിക്കാനുള്ള ഉത്തരവാദിത്തം തൊഴിലുടമയ്ക്കാണെന്നും തൊഴിലാളി യൂണിയനുകൾ ഇക്കാര്യത്തിൽ ഇടപെടേണ്ടതില്ലെന്നും തൊഴിൽ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. വലിയ നിർമ്മാണ സൈറ്റുകളിൽ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിൽ തൊഴിലാളി യൂണിയനുകൾ ഇടപെടുന്ന സാഹചര്യമുണ്ട്. തൊഴിലുടമകൾക്ക് സംരംഭത്തിൽ അനുയോജ്യരായ തൊഴിലാളികളെ നിയമിക്കാൻ അവകാശമുണ്ട്. ട്രേഡ്…

24 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ് തന്ത്രം

അഹമ്മദാബാദ്: ഗുജറാത്തിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങൾ കോൺഗ്രസ് നേതൃത്വം ആവിഷ്കരിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിൽ മികച്ച മുന്നേറ്റം നടത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ കോൺഗ്രസും നരേന്ദ്ര മോദിയും തമ്മിലാണ് പോരാട്ടമെന്ന പ്രചാരണം പാടില്ലെന്ന് പാർട്ടി നേതാക്കൾ പറയുന്നു. മോദിയെ മുഖ്യ എതിരാളിയായി ചിത്രീകരിക്കുന്നതിന് പകരം ഭരണകക്ഷിയായ…

അമര്‍നാഥ് ക്ഷേത്രത്തിന് സമീപം മേഘവിസ്ഫോടനം;നിരവധി പേരെ കാണാതായി

അമര്‍നാഥ്: ജമ്മു കശ്മീരിലെ അമർനാഥ് ക്ഷേത്രത്തിന് സമീപം മേഘവിസ്ഫോടനം. വൈകിട്ട് 5.30 ഓടെയുണ്ടായ ദുരന്തത്തിൽ നാല് പേർ കൊല്ലപ്പെട്ടതായാണ് പ്രാഥമിക വിവരം. പലരെയും കാണാനില്ല. മരണസംഖ്യ ഉയർന്നേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. മേഘവിസ്ഫോടനത്തെ തുടർന്ന് ക്ഷേത്രത്തിന് സമീപം തീർത്ഥാടകർക്കായി ഒരുക്കിയ കമ്മ്യൂണിറ്റി കിച്ചൺ സംവിധാനങ്ങളും…