Tag: National

‘ശ്രീലങ്കൻ പ്രസിഡന്റിന്റെ അവസ്ഥ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരിടേണ്ടിവരും’

കൊൽക്കത്ത: ശ്രീലങ്കൻ പ്രസിഡന്റിന്റെ അതേ ഗതി തന്നെയായിരിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഉണ്ടാവുകയെന്ന് തൃണമൂൽ കോൺഗ്രസ്‌ എംഎൽഎ ഇദ്രിസ് അലി. ഗോതബയ രാജപക്സെയുടെ രാജി ആവശ്യപ്പെട്ട് ഔദ്യോഗിക വസതിയിൽ ആളുകൾ തടിച്ചുകൂടിയതിനെ തുടർന്നാണ് അദ്ദേഹം രാജ്യം വിട്ടത്. കൊൽക്കത്തയിലെ സീൽദാ മെട്രോ…

‘വിലക്കയറ്റത്തിനെതിരെ ശിവന്റെ വേഷത്തില്‍ പ്രതിഷേധം’

ഗുവഹാത്തി: അവശ്യവസ്തുക്കളുടെ വിലക്കയറ്റത്തിനെതിരെ കേന്ദ്ര സർക്കാരിനെതിരെ അസമില്‍ പ്രതിഷേധിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബിരിഞ്ചി ബോറ എന്ന ചെറുപ്പക്കാരൻ ശിവന്‍റെ വേഷം ധരിച്ചാണ് പ്രതിഷേധിച്ചത്. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച നഗാവിലായിരുന്നു യുവാവ് പ്രതിഷേധിച്ചത്. പാര്‍വതിയുടെ വേഷമിട്ട സഹഅഭിനേത്രി…

കോണ്‍ഗ്രസ് നേതാവ് കുല്‍ദീപ് ബിഷ്‌ണോയി ബിജെപിയിലേക്ക്

ചണ്ഡീഗഢ്: കോൺഗ്രസ്‌ ക്യാമ്പിൽ ആശങ്ക പരത്തി മറ്റൊരു നേതാവ് കൂടി ബിജെപിയിലേക്ക് . മുതിർന്ന ഹരിയാന നേതാവ് കുൽദീപ് ബിഷ്ണോയ് ആണ് കോൺഗ്രസ്‌ വിട്ട് ബിജെപിയിൽ ചേർന്നിരിക്കുന്നത്. ബിഷ്‌ണോയി ആഭ്യന്തര മന്ത്രി അമിത് ഷായുമായും ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയുമായും…

അസാം വെള്ളപ്പൊക്കം; മരണം 200നോട് അടുക്കുന്നു

ഡൽഹി: കനത്ത മഴയെ തുടർന്ന് അസമിൽ വെള്ളക്കെട്ട് രൂക്ഷമാവുകയാണ്. പല ജില്ലകളിലും തുടരുന്ന വെള്ളക്കെട്ട് ആറ് ലക്ഷത്തിലധികം പേരെ ബാധിച്ചു. അസം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ശനിയാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം ആറ് ലക്ഷത്തിലധികം പേരെ വെള്ളപ്പൊക്കം ബാധിച്ചിട്ടുണ്ട്. പ്രളയത്തിൽ…

ശ്രീലങ്കയിലെ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രി

തിരുവനന്തപുരം: ശ്രീലങ്കയിലെ സ്ഥിതിഗതികൾ ഇന്ത്യ നിരീക്ഷിച്ചുവരികയാണെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ പറഞ്ഞു. ഇന്ത്യ എല്ലായ്പ്പോഴും ശ്രീലങ്കയെ സഹായിച്ചിട്ടുണ്ട്. അത് തുടരും. പ്രതിസന്ധി മറികടക്കാനുള്ള ശ്രമത്തിലാണ് ശ്രീലങ്ക. ഇന്ത്യയിലേക്ക് അഭയാർഥികളുടെ ഒഴുക്കുണ്ടാകുമോ എന്ന ആശങ്കയില്ലെന്നും ജയശങ്കർ പറഞ്ഞു. ബി.ജെ.പി പ്രവർത്തകരുമായി സംവദിക്കാൻ എത്തിയതായിരുന്നു…

രാജ്യത്ത് 18,257 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 18,257 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 3,662 പേർ ചികിത്സ തേടിയതോടെ ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 1,28,690 ആയി. ഇത് മൊത്തം കേസുകളുടെ 0.30 ശതമാനമാണ് ഇത്. 42 പേർക്ക് ജീവൻ നഷ്ടമായി. മരണസംഖ്യ 5,25,428…

നാടുവിട്ട് ചേക്കേറാന്‍ ആഗ്രഹിക്കുന്ന രാജ്യങ്ങളിൽ കാനഡ ഒന്നാമത്

നിങ്ങളുടെ സ്വന്തം രാജ്യം വിട്ട് മറ്റെവിടെയെങ്കിലും താമസിക്കാൻ നിങ്ങൾക്ക് അവസരം ലഭിക്കുകയാണെങ്കിൽ നിങ്ങൾ ഏത് രാജ്യം തിരഞ്ഞെടുക്കും? മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറാനും ഒരു പുതിയ ജീവിതം ആരംഭിക്കാനും നിരന്തരം വർദ്ധിച്ചുവരുന്ന അവസരങ്ങളുടെ പശ്ചാത്തലത്തിൽ മിക്ക ആളുകളും അഭിമുഖീകരിക്കുന്ന ഒരു ചോദ്യമാണിത്. യുകെ…

വായുമലിനീകരണം; ലഡാക്കിലെ മഞ്ഞുപാളികൾ ഉരുകുന്നു

ലഡാക്കിലെ ദ്രാസ് മേഖലയിലെ ഹിമാനികൾ വലിയ തോതിൽ ഉരുകിക്കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. എന്‍വയോണ്‍മെന്റല്‍ സയന്‍സ് ആന്‍ഡ് പൊല്യൂഷന്‍ റിസര്‍ച്ച് ജേണലിൽ പ്രസിദ്ധീകരിച്ച ഈ പഠനം കഴിഞ്ഞ 20 വർഷത്തിനിടയിലെ മാറ്റങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. പടിഞ്ഞാറൻ ഹിമാലയത്തിലെ ദ്രാസ് മേഖലയിലെ ഹിമാനികളുടെ വലുപ്പം 2000ൽ 176.77…

കോവിഡ് കാല അനുഭവങ്ങളുടെ പുസ്തകവുമായി വിശ്വനാഥൻ ആനന്ദ്

കോവിഡ് കാലത്തെ അനുഭവങ്ങൾ സമന്വയിപ്പിച്ച് വിശ്വനാഥൻ ആനന്ദിന്‍റെ പുസ്തകം. ടൂർണമെന്റിന് ഒരാഴ്ച മുമ്പ് എനിക്ക് ഒരു ‘പാനിക് അറ്റാക്ക്’ ഉണ്ടായി. ഞാൻ തയ്യാറാക്കിയതൊന്നും ഓർമ്മയില്ലാതെ, ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളെന്ന മാസ്ക് അണിയാൻ ഞാൻ ശ്രമിച്ചു. പക്ഷേ, എന്‍റെ ഉള്ളിൽ…

ശ്രീലങ്കയിലേതിന് സമാനമായ സാഹചര്യമാണ് രാജ്യത്തുള്ളതെന്ന് കോണ്‍ഗ്രസ്

ന്യൂ ഡൽഹി: ശ്രീലങ്കയിലേതിന് സമാനമായ സാഹചര്യമാണ് രാജ്യത്തുള്ളതെന്ന് കോൺഗ്രസ് നേതാവ് ഉദിത് രാജ്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ശ്രീലങ്ക ഏറെക്കാലമായി പ്രതിഷേധങ്ങൾക്ക് സാക്ഷ്യം വഹിക്കുകയാണ്. പ്രസിഡന്‍റ് ഗോതബയ രാജപക്സെയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധക്കാർ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസ് നേതാവ് ഇന്ത്യയെ…