Tag: National

രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ദ്രൗപദി മുര്‍മുവിനെ ശിവസേന പിന്തുണയ്ക്കുമെന്ന് ഉദ്ധവ് താക്കറെ

ന്യൂഡല്‍ഹി: പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ നിർണ്ണായക തീരുമാനമെടുത്ത് ശിവസേന. എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി ദ്രൗപദി മുർമുവിനെ പിന്തുണയ്ക്കുമെന്ന് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന അറിയിച്ചു. ദ്രൗപദി മുർമുവിന് പിന്തുണ തേടി ശിവസേന എംപിമാർ ഉദ്ധവ് താക്കറെയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് താക്കറെ ഈ…

“ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് മുസ്ലീങ്ങള്‍”

ഹൈദരാബാദ്: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ ‘ജനസംഖ്യാ അസന്തുലിതാവസ്ഥ’ പരാമര്‍ശത്തെ വിമർശിച്ച് എഐഎംഐഎം തലവൻ അസദുദ്ദീൻ ഒവൈസി. രാജ്യത്ത് ഏറ്റവും കൂടുതൽ ഗർഭനിരോധന മാർഗങ്ങൾ ഉപയോഗിക്കുന്നത് മുസ്ലീങ്ങളാണെന്ന് അസദുദ്ദീൻ ഒവൈസി പറഞ്ഞു. ജനസംഖ്യാ നിയന്ത്രണത്തിന് രാജ്യത്ത് ഒരു നിയമത്തിന്‍റെയും ആവശ്യമില്ലെന്ന് അവരുടെ…

ടെക്നീഷ്യൻമാരുടെ ശമ്പളം ഉയർത്തുമെന്ന് അറിയിച്ച് ഇൻഡിഗോ

ദില്ലി: എയർക്രാഫ്റ്റ് മെയിന്‍റനൻസ് ടെക്നീഷ്യൻമാരുടെ ശമ്പളം വർധിപ്പിക്കുമെന്ന് ഇൻഡിഗോ അറിയിച്ചു. ജീവനക്കാരുടെ പ്രതിഷേധത്തെ തുടർന്നാണ് നടപടി. കോവിഡ് കാലത്ത് ഇൻഡിഗോ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ചിരുന്നു. ഇത് പുനഃസ്ഥാപിക്കാത്തതിലും ജീവനക്കാർക്ക് അതൃപ്തിയുണ്ട്. ഹൈദരാബാദിലെയും ഡൽഹിയിലെയും എയർലൈനിന്‍റെ നിരവധി എയർക്രാഫ്റ്റ് മെയിന്‍റനൻസ് ടെക്നീഷ്യൻമാർ അനാരോഗ്യം…

മുഖ്യമന്ത്രിക്കു മറുപടിയുമായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ

തിരുവനന്തപുരം: നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്ത് കേസിലെ സത്യാവസ്ഥ പുറത്തുവരുമെന്ന് ഉറപ്പുണ്ടെന്നും നടപടി എടുക്കേണ്ടി വരുമ്പോൾ കേന്ദ്ര സർക്കാർ നടപടിയെടുക്കുമെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരത്ത് സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. സ്വർണക്കടത്ത്…

നേതാക്കള്‍ തമ്മിൽ തര്‍ക്കം; സംയുക്ത കിസാന്‍ മോര്‍ച്ച പിളര്‍ന്നു

ന്യൂഡല്‍ഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ സംയുക്ത കിസാൻ മോർച്ച പിളർന്നു. സംയുക്ത കിസാന്‍ മോര്‍ച്ച നോണ്‍ പൊളിറ്റിക്കല്‍ എന്ന പേരിൽ പ്രവർത്തിക്കാൻ ഒരു വിഭാഗം കർഷക സംഘടനകൾ തീരുമാനിച്ചു. സംയുക്ത കിസാൻ മോർച്ചയിലെ ചില…

അന്താരാഷ്ട്ര വ്യാപാര ഇടപാടുകൾ രൂപയിലാക്കാൻ ഒരുങ്ങി ആർബിഐ

ദില്ലി: ഇറക്കുമതി, കയറ്റുമതി ഇടപാടുകൾ രൂപയിലേക്ക് ആക്കി മാറ്റാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഒരുങ്ങുന്നു. ഇനി മുതൽ അന്താരാഷ്ട്ര വ്യാപാര ഇടപാടുകൾക്ക് രൂപ ഉപയോഗിക്കാമെന്നാണ് റിസർവ് ബാങ്കിന്‍റെ പുതിയ നിലപാട്. യുക്രൈൻ അധിനിവേശത്തെ തുടർന്ന് ഉപരോധം നേരിടുന്ന റഷ്യയുമായുള്ള വ്യാപാരം…

വളാഞ്ചേരി വിനോദ് വധം; പ്രതികളെ കുറ്റവിമുക്തരാക്കിയതിനെതിരായ ഹര്‍ജി സ്വീകരിച്ചു 

ന്യൂഡല്‍ഹി: വളാഞ്ചേരിയിലെ ഗ്യാസ് ഏജൻസി ഉടമ വിനോദ് കുമാറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ ശിക്ഷ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി വിശദമായി കേൾക്കാൻ സുപ്രീം കോടതി തീരുമാനിച്ചു. വിനോദിന്‍റെ ഭാര്യ ജസീന്ത എന്ന ജ്യോതിയെയും സുഹൃത്ത് യൂസഫിനെയും…

വിദേശ യാത്ര; രാഹുൽ നിർണായക പാർട്ടി യോഗത്തില്‍ പങ്കെടുക്കില്ല

ന്യൂഡൽഹി: കോൺഗ്രസ്‌ നേതാവ് രാഹുൽ ഗാന്ധി വിദേശ സന്ദർശനത്തിനായി പുറപ്പെട്ടു. യൂറോപ്പിലേക്ക് സ്വകാര്യ സന്ദർശനത്തിനത്തിനു പോയ രാഹുൽ ഞായറാഴ്ച തിരിച്ചെത്തുമെന്നാണ് റിപ്പോർട്ട്. യാത്രയെ കുറിച്ച് പ്രതികരിക്കാൻ കോൺഗ്രസ്‌ വിസമ്മതിച്ചു. ഗോവയിലെ കോൺഗ്രസ്‌ എംഎൽഎമാർ ബിജെപിയിൽ ചേരാനുള്ള പ്രതിസന്ധിക്കിടെയാണു രാഹുലിന്‍റെ യൂറോപ്പിലേക്കുള്ള യാത്ര.…

ഗുജറാത്തിൽ കനത്ത മഴ; മരണം 7 ആയി

ഡൽഹി: ഗുജറാത്തിൽ കനത്ത മഴ തുടരുകയാണ്. മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ഗുജറാത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി. തുടർച്ചയായി പെയ്യുന്ന കനത്ത മഴയിൽ ഗുജറാത്തിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. ഡാമുകളും നദികളും കരകവിഞ്ഞൊഴുകുകയും റോഡുകളിലും വീടുകളിലും വെള്ളം കയറുകയും ചെയ്തു. അതേസമയം സംസ്ഥാനത്ത്…

‘വിദേശകാര്യമന്ത്രി വിദേശത്തു താമസിക്കുന്ന മന്ത്രിയല്ല’; വി മുരളീധരൻ

തിരുവനന്തപുരം: വിദേശകാര്യമന്ത്രി എസ് ജയശങ്കറിന്‍റെ സന്ദർശനം എന്തുകൊണ്ടാണ് മുഖ്യമന്ത്രിയെ അസ്വസ്ഥനാക്കുന്നതെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ജനങ്ങളുടെ ക്ഷേമം അന്വേഷിക്കാൻ കേന്ദ്രമന്ത്രിമാർക്ക് രാജ്യത്ത് എവിടെയും പോകാം. വിദേശത്ത് സ്ഥിരമായി താമസിക്കുന്ന മന്ത്രിയല്ല വിദേശകാര്യമന്ത്രിയെന്നും അത്തരമൊരു ധാരണ മുഖ്യമന്ത്രി മാറ്റണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴക്കൂട്ടം…