Tag: National

ഗോവയില്‍ വിമതരെ വിടില്ലെന്ന് കോണ്‍ഗ്രസ്

പനാജി: ഗോവയിൽ വിമത മുന്നേറ്റം പരാജയപ്പെട്ടതിന് പിന്നാലെ ശക്തമായ നീക്കമാണ് കോൺഗ്രസ്‌ നടത്തുന്നത്. വിമതരെ അയോഗ്യരാക്കാനുള്ള നീക്കം പാർട്ടി ആരംഭിച്ചിട്ടുണ്ട്. ബി.ജെ.പി പരമാവധി ശ്രമിച്ചിട്ടും കോൺഗ്രസിന് പിളർപ്പുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. എന്നാൽ പ്രശ്നം ഇപ്പോഴും കോൺഗ്രസിനെ ചുറ്റിപ്പറ്റിയാണ്. ഇത് മറികടക്കാൻ അയോഗ്യതാ നീക്കം…

ജാർഘണ്ഡില്‍ വിമാനത്താവളം ഉള്‍പ്പടെ 16,800 കോടിയിലധികം രൂപയുടെ പദ്ധതി മോദി ഉദ്ഘാടനം ചെയ്തു

ദില്ലി: ജാർഖണ്ഡിലെ ദിയോഗറിൽ വിമാനത്താവളം ഉൾപ്പെടെ 16,800 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു. ബാബ ബൈദ്യനാഥിന്‍റെ അനുഗ്രഹാശിസ്സുകളോടെ 16,000 കോടിയിലധികം രൂപയുടെ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും ചെയ്തതായി പ്രധാനമന്ത്രി…

ടോള്‍ പ്ലാസ ജീവനക്കാരുമായി തര്‍ക്കത്തിലേര്‍പ്പെട്ട് ‘ദി ഗ്രേറ്റ് ഖാലി’

ചണ്ഡീഗഡ്: ഹിമാചൽ പ്രദേശിലെ സിർമൗറിലെ ഒരു ചെറിയ പട്ടണത്തിൽ നിന്ന് വന്ന ഗുസ്തിക്കാരനാണ് ദിലീപ് സിംഗ് റാണ എന്ന ‘ദി ഗ്രേറ്റ് ഖാലി’. ഡബ്ല്യുഡബ്ല്യുഇയിൽ പങ്കെടുത്ത ആദ്യ ഇന്ത്യക്കാരനാണ് ഖാലി. പഞ്ചാബിലെ ലുധിയാനയിലെ ഒരു ടോൾ പ്ലാസയിലെ ജീവനക്കാരുമായി ഖാലി തർക്കിക്കുന്ന…

രാഹുല്‍ ഗാന്ധി യൂറോപ്പിലേക്ക്; തിരഞ്ഞെടുപ്പ് യോ​ഗത്തിൽ പങ്കെടുത്തേക്കില്ല

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി യൂറോപ്പിലേക്ക് പുറപ്പെട്ടതായി റിപ്പോർട്ട്. വ്യാഴാഴ്ച നടക്കാനിരിക്കുന്ന കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ് സംബന്ധിച്ച യോഗത്തിന് മുന്നോടിയായാണ് രാഹുലിന്‍റെ സന്ദർശനം. കഴിഞ്ഞ കുറച്ച് വർഷങ്ങളായി നിരവധി പരാജയങ്ങൾക്കിടയിൽ രാഹുലിന്‍റെ യാത്രകളും ഗോവയിലെ കൂറുമാറ്റങ്ങൾ തടയാൻ പാർട്ടിക്ക് കഴിയാത്തതും വിമർശനങ്ങൾക്ക്…

ടോൾ പ്ലാസ ജീവനക്കാരുമായി കൊമ്പുകോർത്ത് ‘ദി ഗ്രേറ്റ് ഖാളി’

പഞ്ചാബ് : പഞ്ചാബിലെ ലുധിയാനയിലെ ടോൾ പ്ലാസയിലെ ജീവനക്കാരുമായി ദലിപ് സിംഗ് റാണ എന്ന ഗ്രേറ്റ് ഖാലി തർക്കിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ടോൾ പ്ലാസ ജീവനക്കാർ തന്നെയാണ് വീഡിയോ പകർത്തിയത്. പാനിപ്പത്-ജലന്ധർ ദേശീയപാതയിൽ വച്ചായിരുന്നു സംഭവം. ദലീപ് സിംഗ്…

പുതിയ പാര്‍ലമെന്റിലെ അശോക സ്തംഭ സിംഹങ്ങള്‍ക്ക് രൗദ്രത? വിവാദമാകുന്നു

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്ച അനാച്ഛാദനം ചെയ്ത പുതിയ പാർലമെന്‍റ് മന്ദിരത്തിലെ അശോക് സ്തംഭം വിവാദത്തിൽ. ദേശീയ ചിഹ്നമായ അശോക സ്തംഭം പാർലമെന്‍റ് മന്ദിരത്തിന് മുകളിലാണ് സ്ഥാപിച്ചിരിക്കുന്നത്. അതിൽ സിംഹങ്ങളുടെ പരിവർത്തനമാണ് ചർച്ചാ വിഷയമായി മാറിയിരിക്കുന്നത്. എക്‌സ്യൂട്ടീവിന്റെ തലവന്‍ എന്ന നിലയില്‍…

ശ്രീനഗറില്‍ ഭീകരാക്രമണം; ഒരു പോലീസുകാരന് വീരമൃത്യു 

ശ്രീനഗര്‍: ശ്രീനഗറിലെ പൊലീസ് ചെക്ക് പോസ്റ്റിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ ഒരു പോലീസുകാരന് വീരമൃത്യു. എഎസ്ഐ മുഷ്താഖ് അഹമ്മദാണ് വീരമൃത്യുവരിച്ചത്. ആക്രമണത്തിൽ രണ്ട് പോലീസുകാർക്ക് പരിക്കേറ്റു. ഇവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. ശ്രീനഗറിലെ ലാൽ ബസാറിൽ ചൊവ്വാഴ്ച രാത്രി 7.30 ഓടെയായിരുന്നു സംഭവം.…

ലഖ്‌നൗ ലുലു മാളിലേക്ക് സന്ദര്‍ശകരുടെ ഒഴുക്ക്

ലഖ്‌നൗ: ലഖ്നൗവിലെ ലുലു മാളിന്‍റെ ഉദ്ഘാടനത്തിന് ശേഷം യുപിയിൽ നിന്നുള്ളവർ ഷോപ്പിംഗ് ആഘോഷമാക്കുന്നു. ആദ്യ ദിവസം തന്നെ സന്ദർശകരുടെ വലിയ തിരക്ക് അനുഭവം പ്പെട്ടു. ഉത്തരേന്ത്യയിലെ ഏറ്റവും വലിയ മാൾ കാണാൻ യുപിക്ക് പുറത്ത് നിന്നും ആളുകൾ എത്തുന്നുണ്ട്. ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള ഓഫറുകള്‍…

തെലങ്കാനയില്‍ കോണ്‍ഗ്രസ് അധികാരം പിടിച്ചേക്കും’; സീറ്റുകളെണ്ണി രേവന്ത്

ഹൈദരാബാദ്: തെലങ്കാനയിലെ ജനങ്ങളുടെ മനോഭാവം കോൺഗ്രസിന് അനുകൂലമാണെന്നാണ് എല്ലാ സർവേ റിപ്പോർട്ടുകളും സൂചിപ്പിക്കുന്നതെന്ന് തെലങ്കാന കോൺഗ്രസ്‌ പ്രസിഡന്‍റ് എ രേവന്ത് റെഡ്ഡി പറഞ്ഞു. “ഒന്നോ രണ്ടോ സീറ്റുകളുടെ വ്യത്യാസം ഉണ്ടാകാം, പക്ഷേ എല്ലാ സർവേകളും, പ്രത്യേകിച്ച് പ്രശാന്ത് കിഷോറിന്‍റെ ഐ-പാക് നടത്തിയ…

ബിജെപിക്ക് തിരിച്ചടി; ഹിമാചൽ മുൻ സംസ്ഥാന അധ്യക്ഷൻ കോൺഗ്രസിൽ

ന്യൂഡൽഹി: ഹിമാചൽ പ്രദേശിൽ ബി.ജെ.പിക്ക് തിരിച്ചടിയായി മുൻ സംസ്ഥാന അധ്യക്ഷൻ കോൺഗ്രസിൽ ചേർന്നു. ഖിമി റാമാണ് ബി.ജെ.പി വിട്ട് കോൺഗ്രസിൽ ചേർന്നത്. നേരത്തെ മന്ത്രിയും ഡെപ്യൂട്ടി സ്പീക്കറുമായിരുന്നു അദ്ദേഹം. ഹിമാചലിന്‍റെ ചുമതലയുള്ള എ.ഐ.സി.സി അംഗം രാജീവ് ശുക്ലയാണ് ഖിമിയെ പാർട്ടിയിലേക്ക് സ്വാഗതം…