Tag: National

എന്‍ഐഎയെ വിമർശിച്ച് സുപ്രീം കോടതി

ന്യൂഡൽഹി: കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഐഎയ്ക്കെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി. “പത്രം വായിക്കുന്നുവെന്നതു കൊണ്ടു മാത്രം ഒരാളോടു നിങ്ങള്‍ക്കു പ്രശ്‌നമാണെന്ന നിലയിലാണ് കാര്യങ്ങളുടെ പോക്ക്” എന്നാണ് സുപ്രീം കോടതി വിമർശിച്ചത്. യു.എ.പി.എ കേസിലെ പ്രതിക്ക് ജാമ്യം അനുവദിക്കാനുള്ള തീരുമാനത്തെ ചോദ്യം ചെയ്ത്…

16-കാരിയുടെ അണ്ഡം വില്‍പന; തമിഴ്‌നാട്ടില്‍ നാല് ആശുപത്രികള്‍ അടച്ചുപൂട്ടി

ചെന്നൈ: 16 വയസുകാരിയുടെ അണ്ഡം വിറ്റുവെന്നാരോപിച്ച് തമിഴ്നാട്ടിലെ നാല് ആശുപത്രികൾ അടച്ചുപൂട്ടാൻ ആരോഗ്യവകുപ്പ് ഉത്തരവിട്ടു. പെൺകുട്ടിയുടെ അമ്മ വിവിധ ആശുപത്രികളിൽ പോയി എട്ട് തവണ അണ്ഡം വിൽക്കാൻ നിർബന്ധിച്ച സംഭവത്തിലാണ് നടപടി. “21-നും 35-നും ഇടയിൽ പ്രായമുള്ള പ്രായപൂർത്തിയായ വിവാഹിതരായ സ്ത്രീകൾക്ക്…

തെലങ്കാനയിൽ ടൈഫോയ്ഡ് കേസുകൾ ഉയരുന്നു;കാരണം പാനിപൂരി

ഹൈദരാബാദ്: തെലങ്കാനയിൽ തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെടുന്ന ടൈഫോയ്ഡ് കേസുകൾക്ക് പിന്നിൽ വൃത്തിഹീനമായ സാഹചര്യത്തിലുണ്ടാക്കുന്ന പാനിപൂരിയാണെന്ന് ആരോ​ഗ്യപ്രവർത്തകർ. ടൈഫോയിഡിനെ പാനിപുരി രോഗം എന്ന് വിളിക്കേണ്ട അവസ്ഥയാണെന്നും വൃത്തിഹീനമായ സാഹചര്യങ്ങളിൽ നിർമ്മിക്കുന്ന ഇത്തരം ഭക്ഷണങ്ങൾ കഴിവതും ഒഴിവാക്കണമെന്നും തെലങ്കാന പൊതുജനാരോഗ്യ വകുപ്പ് ഡയറക്ടർ ഡോ…

യുപിയിലെ ലുലു മാളിനെതിരെ വിദ്വേഷ പ്രചരണവുമായി ഹിന്ദുത്വ വാദികള്‍

ലഖ്നൗ: യു.പിയിൽ പുതുതായി തുറന്ന ലുലു മാളിനെതിരെ സംഘ്പരിവാർ പ്രൊഫൈലുകൾ വിദ്വേഷ പ്രചരണം നടത്തുന്നു. ‘മാളിലേത്’ എന്ന പേരിൽ മുസ്ലിം വിശ്വാസികൾ നമസ്കരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. മാളിൽ നമസ്കാരം നടത്തിയെന്നും മാൾ ബഹിഷ്കരിക്കണമെന്നും ഹിന്ദു മഹാസഭ ആവശ്യപ്പെട്ടു. മാൾ…

തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തമിഴ്നാട്: തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജൂലൈ 12ന് രോഗം സ്ഥിരീകരിച്ച സ്റ്റാലിനെ അൽവാർപേട്ടിലെ കാവേരി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. മുഖ്യമന്ത്രിയെ നിരീക്ഷണത്തിനും കൂടുതൽ പരിശോധനയ്ക്കുമാണ് പ്രവേശിപ്പിച്ചതെന്ന് കാവേരി ആശുപത്രി വാർത്താക്കുറിപ്പിൽ അറിയിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സർക്കാർ പങ്കുവച്ച…

ഇന്ത്യയിൽ കാർഷിക പാർക്കുകൾ സ്ഥാപിക്കാൻ യുഎഇയുടെ 2 ബില്യൺ ഡോളർ നിക്ഷേപം

ന്യൂഡൽഹി: ഇന്ത്യയിൽ കാർഷിക പാർക്കുകൾ സ്ഥാപിക്കുന്നതിന് യു.എ.ഇയുടെ 2 ബില്യൺ ഡോളറിന്‍റെ പദ്ധതി വരുന്നു. ഇസ്രായേലുമായും അമേരിക്കയുമായും സഹകരിച്ചായിരിക്കും ഇത് നടപ്പാക്കുക. ഇന്ന് നടക്കുന്ന ‘ഐ 2 യു 2’ ഉച്ചകോടിയിൽ പദ്ധതി സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകും. മധ്യപൂർവ ദേശത്തെ ‘ക്വാഡ്’…

മഹാരാഷ്ട്രയിൽ ഡീസലിന് 3 രൂപയും പെട്രോളിന് 5 രൂപയും കുറഞ്ഞു

മുംബൈ: മഹാരാഷ്ട്രയിൽ പെട്രോളിനും ഡീസലിനും യഥാക്രമം 5 രൂപയും 3 രൂപയും കുറഞ്ഞു. സംസ്ഥാനത്ത് പുതിയ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയാണ് ഈ തീരുമാനം പ്രഖ്യാപിച്ചത്. കഴിഞ്ഞ 11 ദിവസമായി മുംബൈയിൽ പെട്രോൾ വില ലിറ്ററിന് 111.35…

ഏറ്റവും പ്രായം കൂടിയ ബംഗാൾ കടുവ ‘രാജ’ ഓർമയായി

ബംഗാൾ : 25 വയസ്സും 10 മാസവും പ്രായമുള്ള ‘രാജ’ എന്ന കടുവ രാജ്യത്ത് ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ കടുവകളിലൊന്നാണ്. പശ്ചിമ ബംഗാളിലെ സൗത്ത് ഖൈർബാരി കടുവ പുനരധിവാസകേന്ദ്രത്തിലായിരുന്നു രാജയുടെ അന്ത്യം. 11 വയസ്സുള്ളപ്പോൾ രാജയെ പുനരധിവാസ കേന്ദ്രത്തിലെത്തിച്ചു. 2008-ൽ…

അഗ്നിപഥ്; നാവികസേനയിലേക്ക് വെള്ളിയാഴ്ച മുതല്‍ അപേക്ഷിക്കാം

ന്യൂഡല്‍ഹി: അഗ്നിപഥ് പദ്ധതി പ്രകാരം നാവികസേനയിൽ ചേരുന്നതിനുള്ള അപേക്ഷകൾ വെള്ളിയാഴ്ച മുതൽ സമർപ്പിക്കാം. ജൂലായ് 30 വരെ ഔദ്യോഗിക വെബ്സൈറ്റിലൂടെ അപേക്ഷിക്കാം. 17.5 നും 23 നും ഇടയിൽ പ്രായമുള്ള പുരുഷൻമാർക്കും സ്ത്രീകൾക്കും അവസരമുണ്ട്. ഓൺലൈൻ പരിശോധന, ശാരീരിക ക്ഷമത, മെഡിക്കൽ…

“ജോലി അല്ലെങ്കിൽ കുട്ടി’, രണ്ടിലൊന്ന് തീരുമാനിക്കാൻ അമ്മയെ നിർബന്ധിക്കരുത്”

മുംബൈ: ജോലിയോ അതോ സ്വന്തം കുഞ്ഞോ എന്ന് തീരുമാനിക്കാൻ ഒരമ്മയെ നിർബന്ധിക്കാനാവില്ലെന്ന സുപ്രധാന വിധിയുമായി ബോംബെ ഹൈക്കോടതി. മകളുമായി പോളണ്ടിലേക്ക് മാറിത്താമസിക്കാൻ അമ്മയ്ക്ക് അനുമതി നിഷേധിച്ച കുടുംബകോടതി വിധി റദ്ദ് ചെയ്തുകൊണ്ടായിരുന്നു നിരീക്ഷണം. ജസ്റ്റിസ് ഭാരതി ദാംഗ്രെയുടെ സിംഗിൾ ബെഞ്ച് ജൂലൈ…