Tag: National

തെലങ്കാനയില്‍ കോണ്‍ഗ്രസ് ബിജെപിക്കും പുറകില്‍ പോവുമെന്ന് സർവെ ഫലം

ഹൈദരാബാദ്: അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജ്യത്തെ സംസ്ഥാനങ്ങളിലൊന്നാണ് തെലങ്കാന. മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്‍റെ നേതൃത്വത്തിലുള്ള ടിആർഎസ് സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം തവണയും അധികാരത്തിലെത്തുമെന്ന് പ്രതീക്ഷിക്കുമ്പോൾ എന്ത് വിലകൊടുത്തും അധികാരത്തിലെത്താനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. രേവന്ത് റെഡ്ഡി പിസിസി പ്രസിഡന്‍റായതിന്…

എൻഎസ്ഇ മുൻ എംഡി ചിത്ര രാമകൃഷ്ണയെ ഇഡി അറസ്റ്റ് ചെയ്തു; നാല് ദിവസം കസ്റ്റഡിയിൽ

ന്യൂഡൽഹി: നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് മുൻ സിഇഒയും മാനേജിംഗ് ഡയറക്ടറുമായിരുന്ന ചിത്ര രാമകൃഷ്ണയെ ഇഡി അറസ്റ്റ് ചെയ്തു. കള്ളപ്പണം വെളുപ്പിക്കൽ കേസിലും അനധികൃത ഫോൺ ചോർത്തൽ, കബളിപ്പിക്കൽ എന്നീ കേസുകളിലുമാണ് അറസ്റ്റ്. ചിത്ര രാമകൃഷ്ണയെ നാല് ദിവസം കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ…

രാജ് താക്കറെയുടെ മകന് മന്ത്രി പദവി വാഗ്ദാനം ചെയ്ത് ബിജെപി

മുംബൈ: ശിവസേനയെ പിളർത്തി മഹാരാഷ്ട്രയിൽ അധികാരം പിടിച്ചെടുത്ത ബിജെപി അടുത്ത നീക്കത്തിന് തുടക്കമിട്ടിരിക്കുകയാണ്. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയുടെ ലക്ഷ്യം അതിന്‍റെ വളർച്ച തടയുകയാണ്. മഹാരാഷ്ട്ര നവനിർമാൺ സേന (എംഎൻഎസ്) അദ്ധ്യക്ഷൻ രാജ് താക്കറെയുടെ മകൻ അമിത് താക്കറെയ്ക്ക് ബിജെപി മന്ത്രിസ്ഥാനം…

മനുഷ്യക്കടത്ത് കേസിൽ ഗായകന്‍ ദലേര്‍ മെഹന്ദിക്ക് 2 വര്‍ഷം തടവ്

പട്യാല: മനുഷ്യക്കടത്ത് കേസിൽ പഞ്ചാബി ഗായകൻ ദലേർ മെഹന്ദിക്ക് രണ്ട് വർഷം തടവ് ശിക്ഷ. ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദലേർ മെഹന്ദി സമർപ്പിച്ച ഹർജി പട്യാല ജില്ലാ കോടതി തള്ളി. ഗായകനെ ഉടൻ അറസ്റ്റ് ചെയ്യാനും കോടതി ഉത്തരവിട്ടു. ഇതനുസരിച്ച് ദലേർ മെഹന്ദിയെ…

“അൺപാർലമെന്ററി വാക്കുകൾ: ഇതൊരു പുതിയ കാര്യമല്ല; 1959 മുതൽ തുടരുന്ന രീതി”

ന്യൂഡൽഹി: പാർലമെന്‍റിൽ 65 വാക്കുകൾ ഉപയോഗിക്കുന്നത് വിലക്കിയതിൽ വിശദീകരണവുമായി ലോക്സഭാ സ്പീക്കർ ഓം ബിർള. പാർലമെന്‍റിൽ വാക്കുകൾ നിരോധിക്കുന്നത് ഒരു പുതിയ നടപടിയല്ലെന്നും 1959 മുതൽ തുടരുന്ന സമ്പ്രദായമാണിതെന്നും അദ്ദേഹം പറഞ്ഞു. സഭയിൽ പ്രയോഗിക്കാൻ പാടില്ലാത്ത പദങ്ങൾ ഉൾപ്പെടുത്തി പുസ്കത രൂപത്തിൽ…

ബഫര്‍ സോണ്‍; കേരളം സുപ്രീം കോടതിയിലേക്ക്

തിരുവനന്തപുരം: ബഫർ സോൺ വിഷയത്തിൽ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിക്കും. ഞായറാഴ്ച അഡ്വക്കറ്റ് ജനറലുമായും മുഖ്യവനപാലകനുമായും അദ്ദേഹം ചർച്ച നടത്തും. അതിനുശേഷം തിരുത്തൽ ഹർജി നൽകണോ അതോ പുനഃപരിശോധനാ ഹർജി നൽകണോ എന്ന് തീരുമാനിക്കും. ഓഗസ്റ്റ് 12ന് കേന്ദ്ര വനം പരിസ്ഥിതി…

നീറ്റ് യുജി പരീക്ഷ 17ന് നടത്തും; വിദ്യാർത്ഥികളുടെ ഹർജി തള്ളി ദില്ലി ഹൈക്കോടതി

ദില്ലി: നീറ്റ് യു.ജി പരീക്ഷ നീട്ടിവയ്ക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി. ആവശ്യം വളരെ വൈകിയതും അങ്ങേയറ്റം തെറ്റിദ്ധാരണാജനകവുമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. വിദ്യാർത്ഥികൾ നൽകിയ ഹർജിയായതുകൊണ്ടുമാത്രം ഹർജിക്കാരെ വിമർശിക്കുകയോ കോടതി ചെലവുകൾക്കായി പണം ഈടാക്കുകയോ ചെയ്യുന്നില്ലെന്നും കോടതി പറഞ്ഞു. തുടരെ തുടരെ…

കുരങ്ങ് വസൂരി; സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശവുമായി ആരോഗ്യമന്ത്രാലയം

കുരങ്ങ് വസൂരിയുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. സംശയാസ്പദമായ എല്ലാ കേസുകളും പരിശോധനയ്ക്ക് അയയ്ക്കണം. ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർക്ക് ബോധവൽക്കരണം നടത്തണമെന്നും ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചു. ഐസൊലേഷൻ ഉറപ്പാക്കുകയും രോഗം സ്ഥിരീകരിക്കുന്നവർക്ക് ആശുപത്രികൾ സജ്ജമാക്കുകയും ചെയ്യുന്നത് നടപ്പാക്കണമെന്ന്…

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഏകീകൃത ഡ്രസ് കോഡ്; ഹർജി സുപ്രീം കോടതി തള്ളി

ന്യൂഡൽഹി : വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും ഏകീകൃത ഡ്രസ് കോഡ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജി സുപ്രീം കോടതി തള്ളി. സാഹോദര്യവും സമത്വവും ഉറപ്പാക്കാൻ യൂണിഫോം വസ്ത്രധാരണം അനിവാര്യമാണെന്നും ഹർജിയിൽ പറയുന്നു. ഹിജാബ് തർക്കത്തിൽ കർണാടക ഹൈക്കോടതി വിധിക്കെതിരെ സമർപ്പിച്ച…

അൺപാർലമെന്ററി വാക്കുകൾ; പരിഹസിച്ച് രാഹുൽ ഗാന്ധി

മൺസൂൺ സമ്മേളനത്തിന് മുന്നോടിയായി പുറത്തിറക്കിയ പാർലമെന്‍ററി പരാമർശങ്ങളുടെ പുതിയ പട്ടികയിൽ പരിഹാസവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ‘പുതിയ ഇന്ത്യയുടെ പുതിയ നിഘണ്ടു’ എന്നാണ് രാഹുലിൻ്റെ പരിഹാസം. ചർച്ചകളിലും സംവാദങ്ങളിലും നരേന്ദ്ര മോദിയെ വിശേഷിപ്പിക്കുന്ന വാക്കുകൾ കേന്ദ്രം നിരോധിച്ചതായി രാഹുൽ ഗാന്ധി…