Tag: National

യുപിയിലെ ലുലു മാളിൽ മതപരമായ ചടങ്ങുകൾക്കും പ്രാർഥനകൾക്കും വിലക്ക്

ലക്നൗ: ഉത്തർ പ്രദേശ് തലസ്ഥാനമായ ലഖ്നൗവിൽ കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത ലുലു മാളിൽ മതപരമായ എല്ലാ ചടങ്ങുകളും പ്രാർത്ഥനകളും നിരോധിച്ചു. മാളിനുള്ളിൽ ചിലർ പ്രാർത്ഥന നടത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വിവാദമായതിനെ തുടർന്നാണ് നടപടി. എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നുവെന്ന് വ്യക്തമാക്കിയാണ്…

ടൈം മാഗസിന്‍ പട്ടികയിൽ കേരളവും; പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞു ജെ.പി.നഡ്ഡ

കോഴിക്കോട്: ടൈം മാഗസിന്‍റെ ലോകത്തിലെ ഏറ്റവും മനോഹരമായ ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ട കേരളത്തെ അഭിനന്ദിച്ച് ബിജെപി അധ്യക്ഷന്‍ ജെ.പി നദ്ദ. ട്വിറ്ററിലൂടെയാണ് നഡ്ഡ കേരളത്തെ അഭിനന്ദിച്ചത്. രാജ്യത്തിന്‍റെ ടൂറിസം മേഖലയെ പ്രോത്സാഹിപ്പിച്ചതിന് പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞുകൊണ്ടായിരുന്നു നദ്ദ ട്വീറ്റ് ചെയ്തത്.…

പുതിയ വിലക്ക്; പാര്‍ലമെന്റ് വളപ്പില്‍ ധര്‍ണയോ പ്രതിഷേധമോ പാടില്ല

ന്യൂഡല്‍ഹി: പാർലമെന്‍റ് മന്ദിര വളപ്പില്‍ പ്രതിഷേധ ധർണകൾക്കും പ്രകടനങ്ങൾക്കും വിലക്ക് ഏർപ്പെടുത്തി. പാർലമെന്‍റ് പരിസരം സത്യാഗ്രഹ പ്രതിഷേധങ്ങൾക്കോ മതപരമായ ചടങ്ങുകൾക്കോ ഉപയോഗിക്കരുത് എന്നാണ് ഉത്തരവ്. പാർലമെന്‍റിൽ അഴിമതി, ഏകാധിപത്യം തുടങ്ങിയ നിരവധി വാക്കുകൾ ഉപയോഗിക്കുന്നത് നിരോധിച്ചതിന് പിന്നാലെയാണ് പ്രതിഷേധങ്ങൾക്ക് വിലക്കേർപ്പെടുത്തിയത്. രാജ്യസഭാ…

ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ; ഡോളറിനെതിരെ 79.99ൽ രൂപ

ന്യൂ ഡൽഹി: രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. രൂപയുടെ മൂല്യം ഇന്ന് രാവിലെ 79.90 ൽ നിന്ന് 79.99 ലേക്ക് എത്തി. ഇന്നലെ രാവിലെ രൂപയുടെ മൂല്യം 0.17 ശതമാനം ഇടിഞ്ഞിരുന്നു. വൈകുന്നേരത്തോടെ വീണ്ടും 79.90 ആയി കുറഞ്ഞു. ഡോളറിനെതിരെ രൂപയുടെ…

ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ക്കെതിരെ അതിക്രമങ്ങള്‍ വ്യാപകം: ഹര്‍ജികള്‍ ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: രാജ്യത്തെ ക്രിസ്ത്യൻ സമൂഹത്തിനും സ്ഥാപനങ്ങൾക്കുമെതിരെ വ്യാപകമായ അക്രമം നടക്കുന്നുവെന്ന് ആരോപിച്ച് സമർപ്പിച്ച ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ആർച്ച് ബിഷപ്പ് പീറ്റർ മച്ചാഡോ ഉൾപ്പെടെയുള്ളവർ സമർപ്പിച്ച ഹർജികൾ ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുന്നത്. ക്രിസ്ത്യൻ സമുദായത്തെ…

അഗ്നിപഥിനെതിരായ പൊതുതാൽപര്യ ഹര്‍ജികള്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: അഗ്നിപഥ് പദ്ധതിക്കെതിരെ സമർപ്പിച്ച ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് പൊതുതാൽപര്യ ഹർജികൾ പരിഗണിക്കുന്നത്. പദ്ധതിയെ ചോദ്യം ചെയ്ത് 31 ഉദ്യോഗാർത്ഥികൾ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. നിലവിലെ റിക്രൂട്ട്മെന്‍റ് പ്രക്രിയയിലൂടെ കടന്നുപോകുന്ന ഉദ്യോഗാർത്ഥികൾക്ക്…

കനിഷ്‌ക വിമാനം തകർത്ത കേസിൽ വിട്ടയയ്ക്കപ്പെട്ട പ്രതി വെടിയേറ്റു മരിച്ചു

ഒട്ടാവ: 1985ൽ 329 പേരുടെ മരണത്തിനിടയാക്കിയ കനിഷ്ക വിമാനാപകടക്കേസിലെ പ്രതി രിപുദമൻ സിങ് മാലിക്കിനെ കാനഡയിൽ അജ്ഞാതർ വെടിവച്ചുകൊന്നു. 2005ലാണ് സിഖ് വിഘടനവാദി സംഘടനയായ ഖാലിസ്ഥാന്‍റെ പ്രവർത്തകനായിരുന്ന രിപുദമൻ സിങ്ങിനെ കുറ്റവിമുക്തനാക്കിയത്. തെളിവുകളുടെ അഭാവമായിരുന്നു ഇതിന് കാരണം. നിലവിൽ കാനഡയിൽ വസ്ത്രവ്യാപാരത്തിൽ…

സ്ഥിരമായി പൊതു താത്പര്യ ഹർജികൾ; ബി.ജെ.പി നേതാവിനെ വിമര്‍ശിച്ച് സുപ്രീം കോടതി

ന്യൂഡൽഹി: പൊതുതാൽപര്യ ഹർജികൾ തുടർച്ചയായി കോടതിയിൽ സമർപ്പിച്ചതിൻ ബിജെപി നേതാവിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി. ബിജെപി നേതാവ് അശ്വനി ഉപാധ്യായ്ക്കെതിരെ ജസ്റ്റിസ് എന്‍.വി രമണ രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും ഒരേ യൂണിഫോം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട്…

18 വയസിന് മുകളിലുള്ളവർക്ക് ഇന്ന് മുതൽ സൗജന്യ ബൂസ്റ്റർ ഡോസ് ഡ്രൈവ്

ന്യൂഡൽഹി: 18 വയസിന് മുകളിലുള്ളവർക്ക് ഇന്ന് മുതൽ 75 ദിവസത്തേക്ക് കോവിഡ് ബൂസ്റ്റർ ഡോസ് സൗജന്യമായി ലഭിക്കും. ബൂസ്റ്റർ ഡോസ് നൽകുന്നതിനായി 75 ദിവസത്തെ പ്രത്യേക ഡ്രൈവാണ് സംഘടിപ്പിക്കുന്നത്. സർക്കാർ കേന്ദ്രങ്ങളിൽ നിന്ന് വാക്സിൻ സൗജന്യമായി ലഭിക്കും. ബൂസ്റ്റർ ഡോസ് വാക്സിനേഷൻ…

കോവിഡിനെതിരെ നേസൽ സ്പ്രേ ഫലപ്രദമെന്ന് പഠനം

ന്യൂ​ഡ​ൽ​ഹി: കോവിഡ് -19 നെതിരെ നേസൽ സ്പ്രേ ഫലപ്രദമാണെന്ന് ഇന്ത്യയിൽ നടത്തിയ മൂന്നാം ഘട്ട പരീക്ഷണത്തിൽ കണ്ടെത്തിയതായി ഒരു പഠനം പറയുന്നു. ലാൻസെറ്റ് പഠനമനുസരിച്ച്, സ്പ്രേ നൽകിയ രോഗികളുടെ ശരീരത്തിൽ നിന്ന് 24 മണിക്കൂറിനുള്ളിൽ വൈറസുകളുടെ എണ്ണം 94 ശതമാനവും 48…