Tag: National

മോമോസ് തയ്യാറാക്കി മമത ബാനര്‍ജി

ബംഗാൾ : പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി തെരുവിലെ ഭക്ഷണശാലയിൽ കയറി പാചകം ചെയ്തു. മൂന്ന് ദിവസത്തെ ഡാർജിലിംഗ് സന്ദർശനത്തിനിടെ, ഒരു സ്ട്രീറ്റ് ഭക്ഷണശാലയിൽ പ്രവേശിച്ച് പാചകം ചെയ്ത് മമത എല്ലാവരെയും അത്ഭുതപ്പെടുത്തി. മോമോസ് ആണ് മംമ്ത തയ്യാറാക്കിയത്. ഇതിന്റെ…

സ്വാതന്ത്ര്യദിനത്തിലെ അവധി റദ്ദാക്കി യു.പി സര്‍ക്കാര്‍; സ്‌കൂളുകളടക്കം തുറക്കും

ലഖ്‌നൗ: സ്വാതന്ത്ര്യദിന അവധി റദ്ദാക്കി ഉത്തർപ്രദേശ് സർക്കാർ. സർക്കാർ, സർക്കാരിതര സംഘടനകൾ, സ്കൂളുകൾ, കോളേജുകൾ, സർവകലാശാലകൾ, മാർക്കറ്റുകൾ എന്നിവ സ്വാതന്ത്ര്യദിനത്തിൽ തുറന്ന് പ്രവർത്തിക്കും. സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികത്തോടനുബന്ധിച്ച് പ്രത്യേക പരിപാടികളോടെ സ്വാതന്ത്ര്യദിനം ആഘോഷിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചു. ശുചിത്വ പ്രവര്‍ത്തനങ്ങള്‍…

മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയിൽ ഒന്നാമതായി മദ്രാസ് ഐഐടി

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും മികച്ച കോളേജുകളുടെയും സർവകലാശാലകളുടെയും പട്ടിക വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കി. നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്ക് (എൻഐആർഎഫ് 2022) തയ്യാറാക്കിയ റിപ്പോർട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ പുറത്തിറക്കി. മദ്രാസ് ഐഐടി ഈ വർഷവും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ…

‘ഹോട്ടലുകളില്‍ ബീഫ് എന്ന വാക്ക് വേണ്ട; ഉത്തരവിറക്കി അരുണാചല്‍ പ്രദേശ്

അരുണചാൽ പ്രദേശ് : അരുണാചൽ പ്രദേശിലെ ഭക്ഷണശാലകളിൽ നിന്ന് ബീഫ് എന്ന വാക്ക് നീക്കം ചെയ്യാൻ ഇറ്റാനഗർ മജിസ്ട്രേറ്റ് ഉത്തരവിട്ടു. മതപരമായ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ബീഫ് എന്ന വാക്ക് നീക്കം ചെയ്യുന്നത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ മാംസം കഴിക്കുന്ന വടക്കുകിഴക്കൻ…

രാവിലെ 7ന് കുട്ടികൾ സ്കൂളിൽ പോകുന്നു; നമുക്ക് 9ന് ജോലി ആരംഭിച്ചുകൂടേ? ചോദ്യവുമായി ജഡ്ജി

ന്യൂഡൽഹി: ചെറിയ കുട്ടികൾക്ക് രാവിലെ 7 മണിക്ക് സ്കൂളിൽ പോകാൻ കഴിയുമെങ്കിൽ എന്തുകൊണ്ട് ജഡ്ജിമാർക്കും അഭിഭാഷകർക്കും രാവിലെ 9 മണിക്ക് കോടതിയിലേക്ക് വരാൻ കഴിയുന്നില്ലെന്ന് സുപ്രീം കോടതി ജഡ്ജി യു ലളിത്. പതിവിലും ഒരു മണിക്കൂർ മുമ്പ് കോടതി നടപടികൾ ആരംഭിച്ചുകൊണ്ടാണ്…

മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കമല്‍ഹാസന്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ച് കമല്‍ ഹാസന്‍. പാര്‍ലമെന്റിൽ വാക്കുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലാണ് മോദിക്കെതിരെ വിമര്‍ശനവുമായി കമല്‍ഹാസന്‍ രംഗത്തെത്തിയത്. പാര്‍ലമെന്റില്‍ വാക്കുകള്‍ നിരോധിച്ച നടപടി ജനാധിപത്യത്തെ ഇല്ലാതാക്കുമെന്നും ഇത് ജര്‍മനിയല്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മോദിയെ ഹിറ്റ്‌ലര്‍ എന്നായിരുന്നു കമല്‍ഹാസന്‍ പരാമര്‍ശിച്ചത്.…

താലി വിവാഹത്തില്‍ പ്രധാനം; മദ്രാസ് ഹൈക്കോടതി

ചെന്നൈ : ഭാര്യ താലി അഴിച്ചുമാറ്റുന്നത് ഭർത്താവിനെ മാനസികമായി പീഡിപ്പിക്കുന്നതിന് തുല്യമാണെന്ന് മദ്രാസ് ഹൈക്കോടതി. വിവാഹ കരാറിലെ പ്രധാന കണ്ണിയായി താലി കണക്കാക്കപ്പെടുന്നു. ഭർത്താവിന്‍റെ മരണശേഷം മാത്രമാണ് താലി നീക്കം ചെയ്യുന്നതെന്നും അതിനാൽ ഭർത്താവ് ജീവിച്ചിരിക്കുമ്പോൾ താലി അഴിക്കുന്നത് ഭർത്താവിന് കടുത്ത…

മങ്കിപോക്സ്: അന്താരാഷ്ട്ര യാത്രക്കാർക്ക് മാർഗനിർദേശങ്ങൾ പുറത്തിറക്കി

ന്യൂഡൽഹി: സംസ്ഥാനത്ത് മങ്കിപോക്സ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ അന്താരാഷ്ട്ര യാത്രക്കാർക്ക് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് കേന്ദ്ര സർക്കാർ. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയമാണ് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത്. ഇതനുസരിച്ച്, അന്താരാഷ്ട്ര യാത്രക്കാർ രോഗികളുമായുള്ള സമ്പർക്കം പരമാവധി ഒഴിവാക്കണമെന്ന് മന്ത്രാലയം നിർദ്ദേശിക്കുന്നു. ചത്തതും ജീവനുള്ളതുമായ വന്യമൃഗങ്ങളുമായുള്ള സമ്പർക്കവും ഒഴിവാക്കണം.…

ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിന് ജാമ്യം അനുവദിച്ചു

ന്യൂഡല്‍ഹി: മാധ്യമ പ്രവർത്തകനും ഫാക്ട് ചെക്കിംഗ് വെബ്സൈറ്റായ ആൾട്ട് ന്യൂസിന്‍റെ സഹസ്ഥാപകനുമായ മുഹമ്മദ് സുബൈറിന് ഡൽഹി കോടതി ജാമ്യം അനുവദിച്ചു. 2018 ലെ ട്വീറ്റിൽ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ഡൽഹി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് പട്യാല ഹൗസ് കോടതി സുബൈറിന് ജാമ്യം…

റഷ്യയിൽനിന്ന് മിസൈൽ വാങ്ങാം; ഇന്ത്യക്ക് ഉപരോധത്തിൽ ഇളവു നൽകാൻ യുഎസ്

വാഷിങ്ടൻ: റഷ്യയിൽ നിന്ന് എസ്-400 മിസൈൽ പ്രതിരോധ സംവിധാനങ്ങൾ വാങ്ങുന്ന രാജ്യങ്ങൾക്ക് അമേരിക്ക ഏർപ്പെടുത്തിയ കടുത്ത ഉപരോധത്തിൽ നിന്ന് ഇന്ത്യയെ ഒഴിവാക്കാനുള്ള ഭേദഗതി ശബ്ദവോട്ടോടെ യുഎസ് ജനപ്രതിനിധി സഭ പാസാക്കി. ചൈനയുടെ വെല്ലുവിളി നേരിടാനാണ് ഇന്ത്യ റഷ്യൻ മിസൈൽ സംവിധാനം വാങ്ങുന്നത്.…