Tag: National

പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയുള്ള പ്രതിഷേധവും പാര്‍ലമെന്റില്‍ വിലക്കി

ദില്ലി: നേരത്തെ പാർലമെന്‍റിൽ അൺപാർലമെന്‍ററി ലിസ്റ്റ് അവതരിപ്പിച്ചതുമായി ബന്ധപ്പെട്ട് വിവാദമുണ്ടായിരുന്നു. എന്നാല്‍ മറ്റൊരു വിലക്ക് കൂടി വന്നിരിക്കുകയാണ്. പാർലമെന്‍റിൽ പ്ലക്കാർഡുകൾ ഉയർത്തിപ്പിടിച്ച് പ്രതിഷേധിക്കരുതെന്നാണ് നിർദ്ദേശം. ലഘുലേഖകളും വിതരണം ചെയ്യാൻ പാടില്ല. മൺസൂൺ സെഷനിൽ ഈ കാര്യങ്ങളെല്ലാം നിരോധിച്ചു. ലോക്സഭാ സെക്രട്ടേറിയറ്റിന്‍റേതാണ് തീരുമാനം.…

“മോദിയെ പ്രതിചേര്‍ക്കാന്‍ അഹമ്മദ് പട്ടേല്‍ ഗൂഢാലോചനയ്ക്ക് നിര്‍ദേശിച്ചു”

അഹമ്മദാബാദ്: അന്തരിച്ച കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിക്കെതിരെ നടത്തിയ ഗൂഢാലോചനയുടെ ഭാഗമായിരുന്നു സാമൂഹികപ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദ് എന്ന് ഗുജറാത്ത് പൊലീസ്. ടീസ്റ്റയുടെ ജാമ്യാപേക്ഷയെ കോടതിയിൽ എതിർക്കുന്നതിനിടെയാണ് ഗുജറാത്ത് പോലീസ് ഗുരുതരമായ ഈ ആരോപണം ഉന്നയിച്ചത്. 2002ലെ…

താഴ്ന്ന ജാതി ഏത്? വിവാദമായി സര്‍വകലാശാലയിലെ ചോദ്യം

ചെന്നൈ: തമിഴ്‌നാട്ടിലെ താഴ്ന്നജാതി ഏതെന്ന സേലത്തെ പെരിയാർ സർവകലാശാലയിലെ എം.എ.ഹിസ്റ്ററി രണ്ടാം സെമസ്റ്ററിലെ ചോദ്യം വിവാദമാകുന്നു. വിവാദ ചോദ്യത്തെ കുറിച്ച് അന്വേഷിക്കുമെന്ന് വൈസ് ചാൻസലർ ഡോ.ആര്‍.രാമസ്വാമി ജഗന്നാഥൻ അറിയിച്ചു. മറ്റ് സർവകലാശാലകൾക്ക് കീഴിലുള്ള കോളേജുകളിലെ അധ്യാപകരാണ് ഈ ചോദ്യം തയ്യാറാക്കിയത്. ചോദ്യപേപ്പർ…

നേരിട്ടെത്തണമെന്ന് യുക്രൈന്‍ സര്‍വകലാശാലകള്‍; അനിശ്ചിതത്വത്തിൽ ഇന്ത്യന്‍ വിദ്യാർത്ഥികൾ

ചാവക്കാട് (തൃശ്ശൂര്‍): പഠനം തുടരണമെങ്കിൽ നേരിട്ട് ഹാജരാകാനുള്ള യുക്രൈൻ സർവകലാശാലകളുടെ അറിയിപ്പിനെ തുടർന്ന് അനിശ്ചിതത്വത്തിലായി ഇന്ത്യൻ മെഡിക്കൽ വിദ്യാർത്ഥികൾ. അടുത്ത അധ്യയന വർഷത്തേക്കുള്ള ക്ലാസുകൾ സെപ്റ്റംബറിലാണ് ആരംഭിക്കുക. യുദ്ധക്കളത്തിൽ നിന്ന് രക്ഷപ്പെട്ട് നാട്ടിലേക്ക് മടങ്ങുകയും ഓൺലൈൻ ക്ലാസുകളെ ആശ്രയിക്കുകയും ചെയ്ത വിദ്യാർത്ഥികളെ…

വിവോ ഇന്ത്യയിലേക്ക് വരേണ്ട 62476 കോടി ചൈനയിലേക്ക് മാറ്റിയാതായി ഇഡി

ന്യൂഡല്‍ഹി: ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ വിവോയുടെ ഇന്ത്യൻ വിഭാഗമായ വിവോ മൊബൈൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് രാജ്യത്തെ വിറ്റുവരവിന്‍റെ 50% ചൈനയ്ക്ക് കൈമാറിയെന്ന് കണ്ടെത്തൽ. വിവോ ഇന്ത്യയ്ക്ക് ലഭിക്കേണ്ട തുകയും അതിന്‍റെ നികുതിയും ചൈനയ്ക്ക് കൈമാറിയെന്നാണ് ഇഡിയുടെ കണ്ടെത്തൽ. 62476 കോടി…

ദ്രൗപതി മുർമുവിന് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് സഖ്യകക്ഷി ജെഎംഎം

ദില്ലി: ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥി ദ്രൗപദി മുർമുവിനെ പിന്തുണയ്ക്കാൻ തീരുമാനിച്ചു. ഷിബു സോറന്‍റെ നേതൃത്വത്തിലുള്ള ജെഎംഎം കോൺഗ്രസ്‌ സഖ്യത്തിലാണ് ജാർഖണ്ഡിൽ അധികാരത്തിലുള്ളത്. പാർട്ടിയുടെ പിന്തുണ തേടി ദ്രൗപദി മുർമു കഴിഞ്ഞ ദിവസം ജാർഖണ്ഡ് സന്ദർശിച്ചിരുന്നു.…

യന്ത്രത്തകരാർ മൂലം എയർ അറേബ്യ കൊച്ചിയിൽ ഇറക്കി

കൊച്ചി: യാത്രാമധ്യേ യന്ത്രതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് എയർ അറേബ്യ വിമാനം സുരക്ഷിതമായി കൊച്ചിയിൽ ഇറക്കി. എയർപോർട്ട് അധികൃതരെയും ജീവനക്കാരെയും മുൾമുനയിൽ ഇരുത്തിയ ശേഷമാണ് വിമാനം ലാൻഡ് ചെയ്തത്. 222 യാത്രക്കാരും ഏഴ് ജീവനക്കാരുമായി ഷാർജയിൽ നിന്ന് പറന്നുയർന്ന എയർ അറേബ്യ ജി…

ഇന്ത്യ- ചൈന ചർച്ച 17ന്; പതിനാറാം റൗണ്ട് ചർച്ചയാണ് ഞായറാഴ്ച നടക്കുന്നത്

ന്യൂഡൽഹി: നിർത്തിവച്ചിരുന്ന ഇന്ത്യ-ചൈന കമാൻഡർ തല ചർച്ചകൾ പുനരാരംഭിക്കുന്നു . 16-ാം വട്ട ചർച്ച ഞായറാഴ്ച ഇന്ത്യൻ അതിർത്തിയിലെ ചുഷൂലിൽ നടക്കുന്നതാണ്. ടിബറ്റൻ ആത്മീയ ആചാര്യൻ ദലൈലാമ ലഡാക്കിൽ ഉള്ള സമയത്താണ് ചർച്ച എന്നതും ശ്രദ്ധേയമാണ്. 1959 ൽ ദലൈലാമ നടത്തിയ…

‘ബന്ധം തകരുമ്പോള്‍ ബലാത്സംഗ കുറ്റം ചുമത്തുന്നത് ന്യായീകരിക്കാനാവില്ല’

ന്യൂഡൽഹി : വർഷങ്ങളോളം ഒരുമിച്ച് താമസിച്ച ശേഷം ബന്ധം തകരുന്ന സാഹചര്യത്തിൽ ബലാത്സംഗക്കുറ്റം ചുമത്തുന്നത് ന്യായീകരിക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി. ജസ്റ്റിസ് ഹേമന്ത് ഗുപ്ത അധ്യക്ഷനായ ബെഞ്ചാണ് പ്രതിക്ക് മുൻകൂർ ജാമ്യം അനുവദിച്ചു കൊണ്ടു ഇക്കാര്യം പറഞ്ഞത്. രാജസ്ഥാൻ സ്വദേശിയുടെ കേസിലാണ്…

കേരൂര്‍ വര്‍ഗീയ സംഘര്‍ഷം: സിദ്ധരാമയ്യ നല്‍കിയ പണം വലിച്ചെറിഞ്ഞ് യുവതി

ബെംഗളൂരു: കർണാടകയിലെ കേരൂരിൽ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റവരുടെ കുടുംബാംഗങ്ങൾക്ക് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ നൽകിയ രണ്ട് ലക്ഷം രൂപ അദ്ദേഹത്തിന് നേരെ വലിച്ചെറിഞ്ഞു യുവതി. ബാഗൽകോട്ട് ജില്ലയിലാണ് പ്രതിപക്ഷ നേതാവിനെതിരെ പ്രതിഷേധം നടന്നത്. സംഘർഷം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും പരിക്കേറ്റവരെ…