Tag: National

‘ഞാൻ പറഞ്ഞത് തെറ്റായി വ്യാഖ്യാനിച്ചു’; കശ്മീര്‍ ഫയല്‍സ് വിവാദത്തില്‍ സായ് പല്ലവി

മുംബൈ: കശ്മീർ ഫയൽസ് എന്ന ചിത്രത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെ മതത്തിന്‍റെ പേരിലുള്ള അക്രമങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച നടി സായ് പല്ലവി അടുത്തിടെ വിവാദത്തിൽ പെട്ടിരുന്നു. ഈ വിവാദം തനിക്ക് ഒരു പാഠമാണെന്നാണ് സായി പല്ലവി ഇപ്പോൾ പറയുന്നത്. തന്‍റെ പ്രസ്താവന സന്ദർഭത്തിൽ നിന്ന്…

രാജ്യത്ത് ആദ്യം; സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി ബാധിച്ച കുട്ടികള്‍ക്ക് മരുന്ന് നല്‍കി കേരളം

തിരുവനന്തപുരം : അപൂർവ രോഗമായ സ്പൈനൽ മസ്കുലാർ അട്രോഫിക്ക് ചികിത്സ തേടുന്ന കുട്ടികൾക്ക് മരുന്നുകൾ സൗജന്യമായി വിതരണം ചെയ്ത് കേരളം. ആരോഗ്യമന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. നിലവിൽ സ്പൈനൽ മസ്കുലാർ അട്രോഫിക്ക് ഇന്ത്യയിൽ ലഭ്യമായ ഒരേയൊരു മരുന്നാണ് റസ്ഡിപ്ലാം. ക്രൗഡ്…

രാജ്യത്തെ രാഷ്ട്രീയത്തെ കുറിച്ച് ചീഫ് ജസ്റ്റിസ്

ജയ്പൂര്‍: രാജ്യത്തെ രാഷ്ട്രീയ പ്രതിപക്ഷം ചുരുങ്ങുകയാണെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ. രാഷ്ട്രീയ എതിർപ്പുകൾ ഇപ്പോൾ ശത്രുതയായി മാറിയിരിക്കുന്നു. ആരോഗ്യകരമായ ഒരു ജനാധിപത്യത്തിന് ഇത് ഒരിക്കലും നല്ലതല്ലെന്ന് രമണ പറഞ്ഞു. കേന്ദ്രത്തിലെ സർക്കാരും പ്രതിപക്ഷവും തമ്മിൽ ആരോഗ്യകരമായ പരസ്പര ബഹുമാനമുണ്ടായിരുന്നു.…

രാജ്യത്തെ നിയമനിര്‍മ്മാണത്തിന്റെ ഗുണനിലവാരം ഇടിയുന്നു; ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി: രാജ്യത്തെ നിയമനിർമ്മാണത്തിന്‍റെ ഗുണനിലവാരം കുറയുകയാണെന്ന് ചീഫ് ജസ്റ്റിസ് എൻ.വി രമണ. പ്രതിപക്ഷത്തിന്‍റെ നിലപാട് ചുരുങ്ങുകയാണ്. രാഷ്ട്രീയമായ എതിർപ്പ് ശത്രുതയിലേക്ക് കടക്കുന്നത് ആരോഗ്യകരമായ ജനാധിപത്യത്തിന് ഗുണം ചെയ്യില്ലെന്ന് ചീഫ് ജസ്റ്റിസ് എൻ.വി. രമണ അഭിപ്രായപ്പെട്ടു. പാർലമെന്‍ററി ജനാധിപത്യത്തിന്‍റെ 75-ാം വാർഷികത്തോടനുബന്ധിച്ച് രാജസ്ഥാൻ…

ഗോവയിലും കുതിരക്കച്ചവട ഭീതി: അഞ്ച് കോൺഗ്രസ് എംഎൽഎമാരെ ചെന്നൈയിലേക്ക് മാറ്റി

പനാജി: ഗോവയിൽ ബിജെപിയുടെ കുതിരക്കച്ചവടം ഭയന്ന് അഞ്ച് കോൺഗ്രസ്‌ എംഎൽഎമാരെ ചെന്നൈയിലേക്ക് മാറ്റി. കോൺഗ്രസ്‌ എംഎൽഎമാരായ സങ്കൽപ് അമോങ്കർ, ആൽത്തോൺ ഡി കോസ്റ്റ, കാർലോസ് അൽവാരസ്, റുഡോൾഫ് ഫെർണാണ്ടസ്, യൂറി അലെമോ എന്നിവരെയാണ് ചെന്നൈയിലേക്ക് മാറ്റിയത്. ഗോവ നിയമസഭയിലെ അംഗമായ സങ്കൽപ്…

സര്‍ക്കാര്‍ പദ്ധതി തുടങ്ങാന്‍ ഹൈന്ദവ ആചാരപ്രകാരം പൂജ; തടഞ്ഞ് ഡി.എം.കെ എം.പി

ചെന്നൈ: തമിഴ്നാട്ടിൽ സർക്കാർ പദ്ധതി ആരംഭിക്കുന്നതിന് മുന്നോടിയായി, ഹിന്ദു വിശ്വാസങ്ങൾക്കനുസൃതമായി പൂജ നടത്തുന്നത് തടഞ്ഞ് ഡി.എം.കെ എം.പി ഡോ.കെ.കെ. സെന്തിൽ കുമാർ. മതേതര രീതിയിൽ ആരംഭിക്കേണ്ട സർക്കാർ പദ്ധതി ഒരു പ്രത്യേക മതവിശ്വാസപ്രകാരം ആരംഭിക്കുന്നതിൽ എം.പി എതിർപ്പ് പ്രകടിപ്പിച്ചു. സംഭവത്തിന്റെ വീഡിയോ…

ഇന്ത്യയിൽ പുതിയ കോവിഡ്-19 കേസുകളിൽ നേരിയ കുറവ്

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 20,038 കോവിഡ് -19 കേസുകൾ റിപ്പോർട്ട്‌ ചെയ്തു.വ്യാഴാഴ്ച റിപ്പോർട്ട് ചെയ്ത 20,139 കേസുകളെ അപേക്ഷിച്ച് കോവിഡ് അണുബാധകളിൽ നേരിയ കുറവ് രേഖപ്പെടുത്തിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ , രാജ്യത്ത്…

ബംഗാൾ ഗവർണർ ജഗ്ദീപ് ധൻകർ എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർഥി

ന്യൂഡൽഹി: എൻ ഡി എ ഉപരാഷ്ട്രപതി സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. ജഗ്ദീപ് ധൻഖർ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥിയാകും. നിലവിൽ ബംഗാൾ ഗവർണറാണ് ധൻഖർ. ബി.ജെ.പി പാർലമെന്‍ററി ബോർഡ് യോഗത്തിലാണ് തീരുമാനം. പ്രധാനമന്ത്രി നരേന്ദ്രമോദി, ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ, കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ്…

ലിംഗ വ്യത്യാസം കുറക്കുന്നതിൽ ഇന്ത്യയെക്കാള്‍ മികച്ച രാജ്യം സൗദി അറേബ്യ

ബേണ്‍: ലിംഗഭേദം കുറയ്ക്കുന്ന കാര്യത്തിൽ സൗദി അറേബ്യ ഇന്ത്യയെ മറികടന്നു. സ്വിറ്റ്സർലൻഡ് ആസ്ഥാനമായുള്ള വേൾഡ് ഇക്കണോമിക് ഫോറം (ഡബ്ല്യുഇഎഫ്) പുറത്തിറക്കിയ ഗ്ലോബൽ ജെൻഡർ ഗ്യാപ്പ് ഇൻഡക്സ് 2022 ലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഈ ആഴ്ചയാണ് റിപ്പോർട്ട് പുറത്തുവന്നത്. ആഗോള ലിംഗവ്യത്യാസ സൂചികയിൽ…

തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ഒ പനീർശെൽവം ആശുപത്രിയിൽ

തമിഴ്നാട്: തമിഴ്നാട് മുൻ മുഖ്യമന്ത്രി ഒ പനീർശെൽവത്തെ കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹം നിരീക്ഷണത്തിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. പനീർശെൽവം വേഗം സുഖം പ്രാപിക്കട്ടെയെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ആശംസിച്ചു. എടപ്പാടി…