Tag: National

ഇനി ഫോൺ സ്വയം റിപ്പയർ ചെയ്യാം; പുതിയ നിയമത്തിനായി ശ്രമം തുടങ്ങി

മൊബൈൽ ഫോണുകൾ, ടാബ് ലെറ്റുകൾ, കൺസ്യൂമർ ഡ്യൂറബിൾസ്, വാഹനങ്ങൾ, അനുബന്ധ ഉപകരണങ്ങൾ തുടങ്ങിയ ഉൽപ്പന്നങ്ങൾ എളുപ്പത്തിൽ നന്നാക്കാൻ ഉപഭോക്താക്കളെ അനുവദിക്കുന്ന ‘റൈറ്റ് ടു റിപ്പയർ ചട്ടക്കൂട്’ അവതരിപ്പിക്കാൻ ഇന്ത്യ തയ്യാറെടുക്കുകയാണ്. ഒരേ സമയം പരിസ്ഥിതിയെ ദോഷകരമായി ബാധിക്കാതിരിക്കുകയും ജനങ്ങളെ സ്വയം പര്യാപ്തരാക്കുകയുമാണ്…

ഐസിഎസ്ഇ 10–ാം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

ന്യൂഡൽഹി: ഐസിഎസ്ഇ പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു. രണ്ട് സെമസ്റ്ററുകളിലായാണ് പരീക്ഷ നടന്നത്. രണ്ടിനും തുല്യ വെയ്റ്റേജ് നൽകിയാണ് അന്തിമ ഫലം. പരീക്ഷാഫലം പുനഃപരിശോധിക്കുന്നതിനുള്ള അപേക്ഷ വെബ്സൈറ്റ് വഴി സമർപ്പിക്കാം. ഒരു വിഷയത്തിന് 1,000 രൂപയാണ്.

ശ്രീലങ്കന്‍ പ്രതിസന്ധിയില്‍ ഇടപെടാന്‍ ഇന്ത്യ

ന്യൂഡല്‍ഹി: രാഷ്ട്രീയവും സാമ്പത്തികവുമായ പ്രതിസന്ധി അതിരൂക്ഷമായ ശ്രീലങ്കയില്‍ ഇന്ത്യ ഇടപെടുന്നു. ഇതിന്‍റെ ഭാഗമായി കേന്ദ്രസർക്കാർ ചൊവ്വാഴ്ച സർവകക്ഷിയോഗം വിളിച്ചിട്ടുണ്ട്. തമിഴ്നാട്ടിൽ നിന്നുള്ള എഐഡിഎംകെ, ഡിഎംകെ തുടങ്ങിയ രാഷ്ട്രീയ പാർട്ടികളുടെ അഭ്യർത്ഥനയെ തുടർന്നാണ് തീരുമാനം. മൺസൂൺ സമ്മേളനത്തിന് മുന്നോടിയായി പാർലമെന്‍റിൽ വിളിച്ചുചേർത്ത സർവകക്ഷി…

200 കോടി ഡോസ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കി; അഭിനന്ദനവുമായി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കോവിഡ് വാക്സിന്‍റെ 200 കോടി ഡോസുകൾ പൂർത്തിയാക്കിയത് രാജ്യത്തിന്‍റെ ചരിത്ര സംഭവമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ മുതിർന്നവരിൽ 98 ശതമാനം പേർക്ക് രണ്ട് ഡോസ് വാക്സിനും 90 ശതമാനം പേർക്ക് ഒരു ഡോസും ലഭിച്ചതായി ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട…

ബീഹാർ മിലിട്ടറി പോലീസ് സഞ്ചരിച്ച ബസ് അപകടത്തിൽപെട്ടു

ബീഹാർ: ജാമുയിൽ ബീഹാർ മിലിട്ടറി പോലീസ് (ബിഎംപി) സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് 23 ജവാൻമാർക്ക് പരിക്കേറ്റു. മുസാഫർപൂരിൽ നിന്ന് ജാമുയിലേക്ക് പോവുകയായിരുന്ന വാഹനം മലയ്പൂരിൽ വച്ച് മറിയുകയായിരുന്നു. മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ പരിപാടിയുടെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായാണ് ബിഎംപി ജവാൻമാരുമായി ബസ്…

മുക്താര്‍ അബ്ബാസ് നഖ്‌വി അടുത്ത ബംഗാള്‍ ഗവര്‍ണറായേക്കും

കൊല്‍ക്കത്ത: ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മുക്താർ അബ്ബാസ് നഖ്‌വി പശ്ചിമ ബംഗാളിന്‍റെ പുതിയ ഗവർണറായേക്കും. പശ്ചിമ ബംഗാൾ മുൻ ഗവർണർ ജഗ്ദീപ് ധന്‍ഖറെയെ എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നഖ്‌വി ബംഗാള്‍ ഗവര്‍ണറായേക്കുമെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. ജൂലൈ…

അരി ഉൾപ്പെടെയുള്ള സാധനങ്ങൾക്ക് നാളെ മുതൽ വില കൂടും

തിരുവനന്തപുരം: അരി ഉൾപ്പെടെയുള്ള സാധനങ്ങളുടെ വില തിങ്കളാഴ്ച മുതൽ ഉയരും. കഴിഞ്ഞ മാസം അവസാനം ചേർന്ന ജിഎസ്ടി കൗൺസിൽ യോഗത്തിൽ, പായ്ക്ക് ചെയ്ത ലേബലുകളുള്ള ബ്രാൻഡഡ് അല്ലാത്ത ഭക്ഷ്യവസ്തുക്കളെയും ജിഎസ്ടിയുടെ പരിധിയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചിരുന്നു. ഇത് സംബന്ധിച്ച് പരോക്ഷ നികുതി ബോർഡ്…

ലഖ്‌നൗ ലുലു മാളിനുള്ളില്‍ ഹനുമാന്‍ ചാലിസ മുദ്രാവാക്യം വിളിച്ചു; 2 പേര്‍ അറസ്റ്റില്‍

ലക്നൗ: ലഖ്നൗവിലെ ലുലു മാളിൽ ഹനുമാൻ ചാലിസ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. ലഖ്നൗവിലെ ലുലു മാളിനുള്ളിൽ പ്രാർത്ഥന നടത്തുന്ന ചിലരുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇതിന് പിന്നാലെയാണ് ഹിന്ദുത്വ സംഘടനകൾ മാളിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്.…

അരി ഉൾപ്പടെയുള്ളവയ്ക്ക് ജിഎസ്ടി വർധന? ആശയക്കുഴപ്പത്തില്‍ വ്യാപാരികള്‍

തിരുവനന്തപുരം: അരി ഉൾപ്പെടെയുള്ള ധാന്യവര്‍ഗങ്ങളുടെ വിൽപ്പനയ്ക്ക് ജിഎസ്ടി ഏർപ്പെടുത്താനുള്ള തീരുമാനം തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരും. തൈര്, മോര് എന്നിവയ്ക്ക് നാളെ മുതൽ ജിഎസ്ടി ബാധകമായിരിക്കും. അതേസമയം, ഏതൊക്കെ ഭക്ഷ്യവസ്തുക്കൾക്കാണ് ഇത് ബാധകമാകുക എന്നതിനെക്കുറിച്ച് ആശങ്കയുണ്ട്. വ്യാപാരികൾ സംശയം ഉന്നയിച്ചതിനെ തുടർന്ന്…

സ്കൂൾ ഹോസ്റ്റലിൽ വിദ്യാർത്ഥിനിയുടെ ആത്മഹത്യ; കള്ളക്കുറിച്ചിയിൽ വൻ സംഘർഷം

തമിഴ്നാട്ടിലെ കള്ളക്കുറിച്ചിയിൽ പൊലീസും വിദ്യാർത്ഥികളും തമ്മിൽ വൻ സംഘർഷം. പ്ലസ് ടു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഉണ്ടായ പ്രതിഷേധമാണ് വലിയ സംഘർഷത്തിലേക്ക് നയിച്ചത്. പോലീസ് ആകാശത്തേക്ക് വെടിയുതിർത്തു. നിരവധി പേർക്ക് പരിക്കേറ്റു. 30 ലധികം ബസുകൾ തകർക്കുകയും നിരവധി ബസുകൾ…