Tag: National

ഫോൺ ചോർത്തൽ കേസിൽ ചിത്ര രാമകൃഷ്ണനെ ഇ.ഡി അറസ്റ്റ് ചെയ്തു

ന്യൂ​ഡ​ൽ​ഹി: നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിലെ (എൻഎസ്ഇ) അനധികൃത ഇടപാടുകളുമായി ബന്ധപ്പെട്ട് അറസ്റ്റിലായി ജയിലിൽ കഴിയുന്ന മുൻ മേധാവി ചിത്ര രാമകൃഷ്ണനെ മറ്റൊരു കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് സ്റ്റോക്ക് എക്സ്ചേഞ്ച് ജീവനക്കാരുടെ ഫോൺ…

രാജ്യത്തെ കൊവിഡ് കേസിൽ നേരിയ കുറവ്; 16,935 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു

ന്യൂഡൽഹി : നാല് ദിവസത്തിന് ശേഷം രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളിൽ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 16935 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകൾ പ്രകാരം പ്രതിദിന അണുബാധ നിരക്ക് 6.48 ശതമാനമാണ്. ഇന്നലെ 51 മരണങ്ങൾ…

എട്ട് പരിസ്ഥിതിനിയമംകൂടി ദുര്‍ബലമാകും

കോട്ടയം: 1986-ലെ പരിസ്ഥിതി സംരക്ഷണ നിയമം ലഘൂകരിക്കുന്നു. ഇതോടെ വളരെ പ്രധാനപ്പെട്ട എട്ട് പാരിസ്ഥിതിക നിയമങ്ങൾ കൂടി ദുർബലമാകും. വ്യാവസായിക വളർച്ച മൂലം രാജ്യത്ത് മലിനീകരണം തടയാൻ ലക്ഷ്യമിട്ടുള്ള നിയമങ്ങളാണിവ. മനുഷ്യരെയും മൃഗങ്ങളെയും മണ്ണിനെയും സാരമായി ബാധിക്കുന്ന രാസമാലിന്യങ്ങൾ വലിച്ചെറിയുന്നവർക്ക് പിഴയടച്ച്…

ഇന്ത്യയുടെ അടുത്ത രാഷ്ട്രപതി ആരാകും? വോട്ടെടുപ്പ് രാവിലെ പത്ത് മുതല്‍

ദില്ലി: ഇന്ത്യയുടെ 15-ാമത് രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നതിനുള്ള തിരഞ്ഞെടുപ്പ് തിങ്കളാഴ്ച രാവിലെ 10 മുതൽ വൈകിട്ട് 5 വരെ നടക്കും. ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സ്ഥാനാർത്ഥി ദ്രൗപദി മുർമുവും പ്രതിപക്ഷത്തിന്‍റെ സംയുക്ത സ്ഥാനാർത്ഥി യശ്വന്ത് സിൻഹയും തമ്മിലാണ് മത്സരം. നിലവിലെ രാഷ്ട്രപതി രാം…

കേന്ദ്ര നേതൃത്വത്തിന്റെ പ്രതീക്ഷകള്‍ യാഥാര്‍ഥ്യമാക്കാന്‍ ആഹ്വാനം; ബിജെപി

പാലക്കാട്: കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കേന്ദ്രനേതൃത്വം അർപ്പിച്ചിരിക്കുന്ന പ്രതീക്ഷകൾ നിറവേറ്റാൻ ബിജെപി. ബിജെപി സംസ്ഥാന പഠനശിബിരം പാലക്കാട് സമാപിച്ചു. ഞായറാഴ്ച വൈകുന്നേരമാണ് സമാപന സമ്മേളനം നടന്നത്. ദേശീയ സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ.സന്തോഷ് ഉദ്ഘാടനം ചെയ്തു. മൂന്ന് ദിവസത്തെ ക്യാമ്പിൽ…

കള്ളക്കുറിച്ചിയിലെ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ; സ്‌കൂള്‍ പ്രിന്‍സിപ്പൽ അറസ്റ്റില്‍

തമിഴ്നാട്: തമിഴ്നാട്ടിലെ കളളക്കുറിച്ചിയിൽ പ്ലസ് ടു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്കൂൾ പ്രിൻസിപ്പൽ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. കുട്ടിയുടെ ആത്മഹത്യാക്കുറിപ്പിൽ പേരുള്ള രണ്ട് അധ്യാപകരെയും പ്രധാനാധ്യാപകനെയും അറസ്റ്റ് ചെയ്തു. ക്രൈംബ്രാഞ്ച് സിഐഡി സംഘം കേസ് ഏറ്റെടുത്തതിന് പിന്നാലെയാണ് അറസ്റ്റ്.…

48 മണിക്കൂർ; ഇന്ത്യയിൽ അടിയന്തരമായി ഇറക്കിയത് മൂന്ന് വിമാനങ്ങള്‍

ന്യൂഡല്‍ഹി: സാങ്കേതിക പ്രശ്നങ്ങൾ കാരണം മൂന്ന് അന്താരാഷ്ട്ര വിമാനങ്ങൾ 48 മണിക്കൂറിനുള്ളിൽ ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിൽ അടിയന്തര ലാൻഡിംഗ് നടത്തി. വെള്ളി,ശനി ദിവസങ്ങളിലായി കൊച്ചി, ചെന്നൈ, കൊൽക്കത്ത വിമാനത്താവളങ്ങളിലാണ് വിമാനങ്ങൾ ഇറങ്ങിയതെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. ഹൈഡ്രോളിക്…

“രാജ്യത്തെ മേഘവിസ്‌ഫോടനത്തിന് പിന്നില്‍ വിദേശരാജ്യങ്ങളുടെ ഗൂഢാലോചന”; കെ.സി.ആർ

ഹൈദരാബാദ്: ഗോദാവരി നദീതടം ഉൾപ്പെടെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഉണ്ടായ മേഘവിസ്ഫോടനത്തിൽ വിദേശരാജ്യങ്ങളുടെ പങ്ക് സംശയിച്ച് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു. ഭദ്രാദ്രി-കോതാഗുഡം ജില്ലയിലെ പ്രളയബാധിത പട്ടണമായ ഭദ്രാചലം സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വെള്ളപ്പൊക്ക ഭീഷണിക്ക് ശാശ്വത പരിഹാരമായി…

മാലിന്യക്കൂമ്പാരത്തില്‍ മോദിയുടെയും യോഗിയുടെയും ചിത്രം; ശുചീകരണ തൊഴിലാളിയെ പിരിച്ചുവിട്ടു

ലഖ്നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും ചിത്രങ്ങൾ മാലിന്യക്കൂമ്പാരത്തില്‍ കിടക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്ന് ശുചീകരണ തൊഴിലാളിയെ പിരിച്ചുവിട്ടു. ഉത്തർപ്രദേശിലെ മഥുര നഗർ നിഗം മുനിസിപ്പൽ കോർപ്പറേഷന് കീഴിലുള്ള തൊഴിലാളിയെയാണ് ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്.…

ചില്ലറ വിൽപനയ്ക്ക് ജിഎസ്ടിയില്ല, പാക്കറ്റ് ഉല്‍പന്നങ്ങള്‍ക്ക് മാത്രം

തിരുവനന്തപുരം: ഭക്ഷ്യോത്പന്നങ്ങൾക്ക് ജിഎസ്ടി ഏർപ്പെടുത്താനുള്ള തീരുമാനത്തിൽ വിശദീകരണവുമായി സംസ്ഥാന ജിഎസ്ടി വകുപ്പ്. പാക്കറ്റുകളിൽ വിൽക്കുന്ന ഉൽപ്പന്നങ്ങൾക്ക് മാത്രമേ നികുതി ഈടാക്കൂവെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ചില്ലറയായി വിൽക്കുന്ന ഭക്ഷ്യ ഉൽപ്പന്നങ്ങൾക്ക് നികുതി ബാധകമല്ലെന്ന് സംസ്ഥാന ജിഎസ്ടി വകുപ്പ് അറിയിച്ചു. എന്നിരുന്നാലും, ആശങ്ക പൂർണ്ണമായും…