Tag: National

ലക്നൗ ലുലുമാളിൽ സന്ദർശകരുടെ എണ്ണം ഒരാഴ്ചയ്ക്കുള്ളിൽ 7ലക്ഷം കവിഞ്ഞു

ലക്നൗ: ഒരാഴ്ചയ്ക്കുള്ളിൽ ലുലു മാൾ ലക്നൗ നിവാസികളുടെ ഏറ്റവും പ്രശസ്തമായ ഷോപ്പിംഗ്, വിനോദ കേന്ദ്രങ്ങളിലൊന്നായി മാറി. മാൾ തുറന്ന ആദ്യ ആഴ്ചയിൽ 7 ലക്ഷത്തിലധികം സന്ദർ ശകരാണ് മാൾ സന്ദർശിച്ചത്. വാരാന്ത്യത്തിൽ 3 ലക്ഷത്തിലധികം ആളുകളാണ് മാൾ സന്ദർശിച്ചത്. ലുലു ഹൈപ്പർമാർക്കറ്റിലും…

‘അഗ്‌നിപഥ് രാജ്യത്തിന്റെ സുരക്ഷയെ പ്രതികൂലമായി ബാധിക്കും’; എ എ റഹീം എംപി

ന്യൂഡല്‍ഹി: അഗ്നിപഥ് പദ്ധതി കേന്ദ്ര സർക്കാർ അടിയന്തരമായി പിൻ വലിക്കണമെന്നും സഭാനടപടികൾ മാറ്റിവച്ച് വിഷയം ചർച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് എ.എ റഹീം എം.പി നോട്ടീസ് നൽകി. സായുധ സേനയുടെ കരാർ വ്യവസ്ഥ രാജ്യത്തിന്‍റെ സുരക്ഷയെ പ്രതികൂലമായി ബാധിക്കും. സായുധ പരിശീലനം ലഭിച്ച…

ഡൽഹിയിൽ കാറുകളില്‍ ഇനി ഇന്ധനം വ്യക്തമാക്കുന്ന സ്റ്റിക്കര്‍

ഡല്‍ഹി: ഡല്‍ഹിയില്‍ ഓടുന്ന കാറുകൾക്ക് ഇന്ധനം സൂചിപ്പിക്കുന്ന സ്റ്റിക്കറുകൾ നിർബന്ധമാക്കാൻ ഡൽഹി സർക്കാർ തീരുമാനിച്ചു. വിവിധ ഇന്ധനങ്ങളെ സൂചിപ്പിക്കുന്ന കളർ കോഡുള്ള ഇന്ധന സ്റ്റിക്കറുകൾ വാഹനങ്ങളിൽ ഘടിപ്പിക്കണം. ഡീസലില്‍ ഓടിക്കുന്ന വാഹനങ്ങളുടെ വിന്‍ഡ്ഷീല്‍ഡില്‍ ഓറഞ്ച് നിറത്തിലുള്ള സ്റ്റിക്കറും പെട്രോള്‍, സി.എന്‍.ജി. ഇന്ധനങ്ങളില്‍…

വിദ്യാർത്ഥിനികളുടെ അടിവസ്ത്രമഴിപ്പിച്ച സംഭവത്തിൽ ഇടപെട്ട് കേന്ദ്രസർക്കാർ

കൊല്ലം: കൊല്ലത്ത് നീറ്റ് പരീക്ഷയ്ക്കായി അടിവസ്ത്രം നീക്കം ചെയ്ത സംഭവത്തിൽ കേന്ദ്ര സർക്കാർ ഇടപെട്ടു. സംഭവത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ അന്വേഷണത്തിന് ഉത്തരവിട്ടു. വിദ്യാഭ്യാസ അഡീഷണൽ സെക്രട്ടറിയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി…

നീറ്റ് പരീക്ഷയിൽ വസ്ത്രമഴിച്ച് പരിശോധിച്ചതിൽ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം

ന്യൂ‍ഡൽഹി: കൊല്ലം ആയൂരിൽ നീറ്റ് പരീക്ഷ എഴുതിയ വിദ്യാർത്ഥിനിയുടെ അടിവസ്ത്രം അഴിച്ച് പരിശോധിച്ച സംഭവത്തിൽ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ. വിദ്യാഭ്യാസ അഡീഷണൽ സെക്രട്ടറിയോട് മന്ത്രി റിപ്പോർട്ട് തേടിയിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള ലോക്സഭാ അംഗങ്ങൾ അടിയന്തര പ്രമേയത്തിന്…

പി.ടി ഉഷ ഇന്ന് രാജ്യസഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്യും

ന്യൂഡല്‍ഹി: പി ടി ഉഷ ഇന്ന് രാജ്യസഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. രൺദീപ് സിംഗ് സുർജേവാല, പി ചിദംബരം, കപിൽ സിബൽ, ആർ ഗേൾ രാജൻ, എസ് കല്യാൺ സുന്ദരം, കെആർഎൻ രാജേഷ് കുമാർ, ജാവേദ് അലി ഖാൻ, വി…

മണിരത്‌നത്തിന് കോവിഡ്; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ചെന്നൈ: പ്രശസ്ത ചലച്ചിത്ര സംവിധായകൻ മണിരത്നത്തിന് കോവിഡ്-19 സ്ഥിരീകരിച്ചു. തുടർചികിത്സയ്ക്കായി ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മെഡിക്കൽ ബുള്ളറ്റിനിലൂടെ മണിരത്നത്തിന്‍റെ ആരോഗ്യ വിവരങ്ങൾ ആശുപത്രി അധികൃതർ അറിയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മണിരത്നം തന്‍റെ വരാനിരിക്കുന്ന ചിത്രമായ പൊന്നിയിൻ സെൽവത്തിന്‍റെ പണിപ്പുരയിലായിരുന്നു. ജൂലൈ എട്ടിന്…

തലാഖ് നിരോധിക്കണമെന്ന ആവശ്യം അടിയന്തരമായി പരിഗണിക്കാൻ സുപ്രീം കോടതി

ന്യൂദല്‍ഹി: ഇസ്ലാം മതത്തിൽ വിവാഹമോചനം നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഉടൻ പരിഗണിക്കുമെന്ന് സുപ്രീം കോടതി. അശ്വനി കുമാർ ദുബെ മുഖേന മാധ്യമപ്രവർത്തക ബേനസീർ ഹിന സമർപ്പിച്ച പൊതുതാൽപര്യ ഹർജി നാല് ദിവസത്തിനകം പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് എൻ.വി രമണൻ പറഞ്ഞു. ബേനസീർ ഹിനയുടെ…

മാര്‍ഗരറ്റ് ആല്‍വ ഇന്ന് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും

പ്രതിപക്ഷത്തിന്‍റെ സംയുക്ത വൈസ് പ്രസിഡന്‍റ് സ്ഥാനാർത്ഥി മാർഗരറ്റ് ആൽവ ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. രാജ്യസഭയുടെ സെക്രട്ടറി ജനറലിനാണ് നാമനിർദേശ പത്രിക സമർപ്പിക്കുക. മാർഗരറ്റ് ആൽവ എല്ലാ പ്രധാന പ്രതിപക്ഷ പാർട്ടികളുടെയും നേതാക്കൾക്കൊപ്പമാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നത്. ഇന്നലെ ശരത് പവാറിന്റെ…

ജിഎസ്‌ടി നിരക്ക് വർധന; കേന്ദ്രത്തിന് വീണ്ടും മുഖ്യമന്ത്രിയുടെ കത്ത്

തിരുവനന്തപുരം: അവശ്യവസ്തുക്കളുടെ വിലക്കയറ്റത്തിന് ഇടയാക്കുന്ന ജി.എസ്.ടി നിരക്ക് വർദ്ധനവിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന് കത്തയച്ചു. നിരക്ക് വർദ്ധനവ് പിൻവലിക്കണമെന്ന് മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു. സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുന്ന നടപടികളെ കേരളം പിന്തുണയ്ക്കില്ല. പാക്കറ്റുകളിലായി ചെറിയ അളവിൽ…