Tag: National

“ശിവസേന അത്രപെട്ടെന്നൊന്നും തളരുമെന്ന് ആരും കരുതേണ്ട”; ഷിന്‍ഡെ വിഭാഗത്തിനെതിരെ സഞ്ജയ് ജാദവ്

മുംബൈ: മഹാരാഷ്ട്രയിലെ ഷിൻഡെ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ശിവസേന എംപി സഞ്ജയ് ജാദവ്. ശിവസേന പല നേതാക്കളുടെയും രാഷ്ട്രീയ ഭാവി കെട്ടിപ്പടുത്തിട്ടുണ്ടെന്നും അത്യാഗ്രഹത്തിന് പരിമിതികളുണ്ടാകണമെന്നും സഞ്ജയ് ജാദവ് പറഞ്ഞു. മഹാരാഷ്ട്രയിലെ നിലവിലെ പ്രതിസന്ധി അവസാനിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട്…

ഗൾഫ് വിമാന നിരക്കിൽ ഇടപെടില്ലെന്ന് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: വിമാന നിരക്ക് വർദ്ധനവിന്‍റെ കാര്യത്തിൽ ഇടപെടില്ലെന്ന് വ്യക്തമാക്കി കേന്ദ്രസർക്കാർ. ഗൾഫ് രാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്കുള്ള വിമാനയാത്രാ നിരക്കിൽ ഉണ്ടാവുന്ന അനിയന്ത്രിതമായ വർധനവിൽ ഒന്നും ചെയ്യാനില്ലെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി വി കെ സിങ് പറഞ്ഞു. രാജ്യസഭയിൽ എളമരം കരീം എം…

രണ്ടാം ദിനത്തിലും പാര്‍ലമെന്റില്‍ ബഹളം; വിലക്കയറ്റത്തിനെതിരെ പ്രതിഷേധിച്ച് പ്രതിപക്ഷം

പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സെഷന്റെ രണ്ടാം ദിനത്തിലും വിലക്കയറ്റം അടക്കമുള്ള വിഷയങ്ങളില്‍ പ്രതിഷേധവുമായി പ്രതിപക്ഷം. സഭ പലതവണ തടസ്സപ്പെട്ടു. തുടക്കം മുതലുള്ള പ്രതിഷേധത്തെ തുടർന്ന് പാർലമെന്‍റിന്‍റെ ഇരുസഭകളും ഉച്ചയ്ക്ക് രണ്ട് മണി വരെ നിർത്തിവച്ചു. എന്നാൽ ഉച്ചയോടെ സഭ വീണ്ടും സമ്മേളിച്ചെങ്കിലും പ്രതിഷേധത്തെ…

കള്ളപ്പണക്കേസിലെ സ്ത്രീക്കൊപ്പം അമിത് ഷായുടെ ചിത്രം; സംവിധായകൻ അറസ്റ്റിൽ

അഹമ്മദാബാദ്: കള്ളപ്പണം വെളുപ്പിക്കൽ കേസിലെ പ്രതിയായ സ്ത്രീയുമൊത്തുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ചിത്രം ട്വിറ്ററിൽ പങ്കുവച്ചതിന് ചലച്ചിത്ര സംവിധായകൻ അവിനാശ് ദാസ് അറസ്റ്റിൽ. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ഐ.എ.എസ് ഉദ്യോഗസ്ഥ പൂജ സിങ്ങിനൊപ്പമുള്ള അമിത് ഷായുടെ ചിത്രമാണ്…

നീറ്റ് പരീക്ഷയിലെ വസ്ത്ര വിവാദം; കേന്ദ്രം അന്വേഷണസമിതി രൂപീകരിച്ചു

കൊല്ലം: നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാർത്ഥികളുടെ അടിവസ്ത്രം നീക്കം ചെയ്ത് പരിശോധിച്ച സംഭവം അന്വേഷിക്കാൻ കേന്ദ്ര സർക്കാർ സമിതിയെ നിയോഗിച്ചു. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയാണ് അന്വേഷണ സമിതി രൂപീകരിച്ചത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ നിർദേശ പ്രകാരമാണിത്. ഈ സമിതി സമർപ്പിക്കുന്ന റിപ്പോർട്ടിന്‍റെ…

കർണാടകത്തിൽ ബിജെപിക്ക് ആശ്വാസമായി സർവ്വേ ഫലം

ബെംഗളൂരു: കർണാടകയിൽ ബിജെപിയുടെ പ്രതീക്ഷ ഇരട്ടിപ്പിച്ചു കൊണ്ടു പാർട്ടിയുടെ ആഭ്യന്തര സർവ്വേ. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടന്നാൽ ബിജെപി 104 സീറ്റുകൾ വരെ നേടുമെന്ന് സർവേ ഫലം പറയുന്നു. കോൺഗ്രസിന് 70 സീറ്റും ജെഡിഎസിന് 20 സീറ്റും ബിഎസ്പി, എഐഎംഐഎം, എഎപി ഉൾപ്പെടെയുള്ള…

മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുമെന്ന സൂചന നല്‍കി ഡികെ ശിവകുമാർ

ബെംഗളൂരു: അടുത്ത വർഷം നടക്കാനിരിക്കുന്ന കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകാൻ തയ്യാറാണെന്ന സൂചന നൽകി കെപിസിസി പ്രസിഡന്‍റ് ഡി കെ ശിവകുമാർ. 2023ലെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് തന്‍റെ അവസാന മത്സരമായിരിക്കുമെന്ന് കോൺഗ്രസ്‌ നേതാവ് സിദ്ധരാമയ്യ പ്രഖ്യാപിച്ചതിന് പിന്നാലെയാണ്…

മൂന്ന് വർഷം,​25 ലക്ഷം ടൺ ഇ -മാലിന്യം രാജ്യത്ത്

ന്യൂഡൽഹി: 2017 നും 2020 നും ഇടയിൽ രാജ്യത്ത് 2494621 ലക്ഷം ടൺ ഇ-മാലിന്യങ്ങൾ ഉണ്ടായതായി കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ് സഹ മന്ത്രി അശ്വിനി കുമാർ ചൗബേ. ലോക് സഭയിൽ ബെന്നി ബെഹനാൻ എംപിയുടെ ചോദ്യത്തിന് മറുപടി…

അഞ്ച് കൊല്ലത്തിനിടെ രാജ്യത്ത് ഏഴ് പട്ടണങ്ങളുടെ പേര് മാറ്റിയതായി കേന്ദ്രസർക്കാർ

ന്യൂഡല്‍ഹി: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ അലഹബാദ് ഉൾപ്പെടെ ഏഴ് നഗരങ്ങളുടെയും പട്ടണങ്ങളുടെയും പേര് മാറ്റാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ലോക്സഭയിൽ അറിയിച്ചു. ബംഗാളി, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ പശ്ചിമ ബംഗാളിനെ ബംഗ്ല എന്ന്…

ചില്ലറയായി തൂക്കി വിൽക്കുന്ന സാധങ്ങൾക്ക് ജിഎസ്ടി ഉണ്ടാവില്ല; നിർമ്മല സീതാരാമൻ

ദില്ലി: അരിയും ഗോതമ്പും ഉൾപ്പെടെയുള്ള ധാന്യങ്ങൾക്ക് ജിഎസ്ടി ഏർപ്പെടുത്തിയതിൽ വിശദീകരണവുമായി ധനമന്ത്രി നിർമ്മല സീതാരാമൻ. മുൻകൂട്ടി പായ്ക്ക് ചെയ്ത കാർഷിക ഉൽപ്പന്നങ്ങൾക്കായിരിക്കും നികുതിയെന്നും ധനമന്ത്രി പറഞ്ഞു. ചില്ലറയായി തൂക്കി വാങ്ങുമ്പോൾ ജിഎസ്ടി നല്‍കേണ്ടാത്ത ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ പട്ടിക നിർമല സീതാരാമൻ ട്വിറ്ററില്‍…