Tag: National

വാക്സിനേറ്റർമാരെ അഭിനന്ദിച്ച് പ്രധാനമന്ത്രിയുടെ കത്ത്

ന്യൂഡല്‍ഹി: 200 കോടി ഡോസ് വാക്സിൻ പൗരൻമാർക്ക് നൽകുക എന്ന നാഴികക്കല്ല് ഇന്ത്യ മറികടന്നപ്പോൾ, പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ വാക്സിനേറ്റർമാർക്കും അവരുടെ ശ്രമങ്ങളെ അഭിനന്ദിച്ച് കത്തയച്ചു. പകർച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്നുള്ള പ്രതിസന്ധി ഘട്ടത്തിൽ നിശ്ചയദാർഢ്യം നിറവേറ്റുന്നതിൽ ഇന്ത്യ കൈവരിച്ച നേട്ടത്തിൽ…

കൊവിഡ് വാക്‌സിന്‍ വിതരണത്തിൽ ‘മോദിയെ അഭിനന്ദിച്ച് ബില്‍ ഗേറ്റ്‌സ്’

രാജ്യത്ത് 2 ബില്യൺ ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ്. കോവിഡ് -19 മഹാമാരിയുടെ ആഘാതം ലഘൂകരിക്കുന്നതിന് വാക്സിൻ നിർമ്മാതാക്കളും കേന്ദ്ര സർക്കാരും തമ്മിൽ തുടരുന്ന മികച്ച പങ്കാളിത്തത്തിന് ഗേറ്റ്സ്…

രാജ്യാന്തര എര്‍ത്ത് സയന്‍സ് ഒളിമ്പ്യാഡിൽ ഇന്ത്യന്‍ പതാകയേന്താന്‍ മലയാളി ബാലൻ

ഇന്‍റർനാഷണൽ എർത്ത് സയൻസ് ഒളിമ്പ്യാഡിൽ മലപ്പുറം എടപ്പാൾ സ്വദേശിയായ കൊച്ചു ബാലന്‍ ഭാനവ് ഇന്ത്യൻ പതാക ഏന്തും. നടക്കാവ് ഭാരതീയ വിദ്യാഭവനിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ് കുട്ടി. ഓഗസ്റ്റ് 25 മുതൽ 31 വരെ ഇറ്റലിയിൽ നടക്കുന്ന മത്സരത്തിൽ ഇതാദ്യമായാണ് കേരളത്തിൽ…

കൊടകര കള്ളപ്പണ കേസുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഒന്നും പറയാനാകില്ലെന്ന് കേന്ദ്രം

ന്യൂദല്‍ഹി: കേരളത്തിലെ ബിജെപി നേതാക്കൾ പ്രതിക്കൂട്ടിലായ കൊടകര കള്ളപ്പണ കേസുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ഈ ഘട്ടത്തിൽ വെളിപ്പെടുത്താനാകില്ലെന്ന് കേന്ദ്ര സർക്കാർ. വി.ശിവദാസൻ എംപി ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയാണ് രാജ്യസഭയിൽ ഇക്കാര്യം വ്യക്തമാക്കിയത്. കേസുമായി ബന്ധപ്പെട്ട…

‘ഉദ്ധവ് താക്കറെ എന്‍.ഡി.എയില്‍ ചേരാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു’

മുംബൈ: മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ എൻഡിഎയിൽ ചേരാനുള്ള ആഗ്രഹം പ്രകടിപ്പിച്ചതായി ശിവസേന എംപി രാഹുൽ ഷെവാലെ. ഇതുമായി ബന്ധപ്പെട്ട് താക്കറെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ദീർഘനേരം കൂടിക്കാഴ്ച നടത്തിയെന്നും അദ്ദേഹം ആരോപിച്ചു. കോൺഗ്രസുമായും എൻസിപിയുമായും സഖ്യം തുടർന്നാൽ 2024…

ക്രൂഡ് ഓയില്‍ ഇറക്കുമതിക്കായി റഷ്യ ദിര്‍ഹം ആവശ്യപ്പെട്ടെന്ന വാര്‍ത്ത തള്ളി ഇന്ത്യ

ന്യൂഡല്‍ഹി: ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യാൻ ഇന്ത്യൻ റിഫൈനറികളോട് റഷ്യ ദിർഹം ആവശ്യപ്പെട്ടെന്ന റിപ്പോർട്ടുകൾ തള്ളി ഇന്ത്യ. റഷ്യയുടെ അഭ്യർത്ഥന പ്രകാരം രണ്ട് ഇന്ത്യൻ റിഫൈനറികൾ പണം ദിർഹത്തിൽ നൽകിയെന്ന റിപ്പോർട്ടുകളും വ്യാജമാണെന്നും പെട്രോളിയം മന്ത്രാലയം അറിയിച്ചു. സർക്കാർ ഉടമസ്ഥതയിലുള്ള ഒരു…

കള്ളക്കുറിച്ചിയിലെ വിദ്യാര്‍ത്ഥിനിയുടെ മരണം; റീ പോസ്റ്റ്മോർട്ടം റിപ്പോർട്ട് നാളെ സമർപ്പിക്കും

തമിഴ്നാട് : തമിഴ്നാട്ടിലെ കള്ളക്കുറിച്ചിയില്‍ ആത്മഹത്യ ചെയ്ത പ്ലസ് ടു വിദ്യാർത്ഥിനിയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും. കുടുംബം ഇതുവരെ മൃതദേഹം ഏറ്റുവാങ്ങിയിട്ടില്ല. ഇന്നലെ നടത്തിയ റീ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വിദഗ്ധ സംഘം നാളെ സുപ്രീം കോടതിയിൽ സമർപ്പിക്കും. പെൺകുട്ടിയുടെ പിതാവ് നൽകിയ…

വില വർദ്ധനവിനിടെ വൈറലായി മോദിയുടെ പഴയ പ്രസംഗം

ന്യൂഡൽഹി: ഭക്ഷ്യവസ്തുക്കൾക്ക് നികുതി ഏർപ്പെടുത്താനുള്ള ജി.എസ്.ടി കൗൺസിലിന്‍റെ തീരുമാനം പുറത്തുവന്നതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഴയ പ്രസംഗം വൈറൽ. ‘നേരത്തെ ഗോതമ്പ്, അരി, തൈര്, ലസ്സി, മോര് എന്നിവയ്ക്ക് പോലും നികുതി ചുമത്തിയിരുന്നു. എന്നാൽ ഇന്ന്, ജിഎസ്ടി അവതരിപ്പിച്ചതിനുശേഷം, ഇവയെല്ലാം…

ജിഎസ്ടി നഷ്ടപരിഹാര കുടിശ്ശിക 35,266 കോടി രൂപ

ദില്ലി: ചരക്ക് സേവന നികുതി നഷ്ടപരിഹാരമായി സംസ്ഥാനങ്ങൾക്ക് നൽകാനുള്ള കുടിശ്ശിക 35266 കോടി രൂപയാണെന്ന് ധനമന്ത്രാലയം അറിയിച്ചു. 2022 ജൂൺ വരെയുള്ള കണക്കുകളാണ് ധനമന്ത്രാലയം പുറത്തുവിട്ടത്. മഹാരാഷ്ട്ര, കർണാടക, തമിഴ്നാട്, ഉത്തർപ്രദേശ്, ഡൽഹി, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങൾക്കാണ് കൂടുതൽ പണം നൽകേണ്ടി…

“ശ്രീലങ്കയിലെ പ്രതിസന്ധിയില്‍ ഇന്ത്യയ്ക്ക് ആശങ്കയുണ്ട്”

ന്യൂഡല്‍ഹി: അയൽരാജ്യമായ ശ്രീലങ്ക നേരിടുന്ന സാമ്പത്തിക, രാഷ്ട്രീയ പ്രതിസന്ധിയിൽ ഇന്ത്യയ്ക്ക് ആശങ്കയുണ്ടെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ജയശങ്കർ. കേന്ദ്രസർക്കാർ വിളിച്ചുചേർത്ത സർവകക്ഷിയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം, ഇന്ത്യയിൽ അത്തരമൊരു സാഹചര്യത്തിന് സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു. ശ്രീലങ്കയിലെ നിലവിലെ സ്ഥിതിഗതികളെക്കുറിച്ച് ഇന്ത്യയ്ക്ക് ആശങ്കയുണ്ടെന്നതിനാലാണ്…