Tag: National

സിൽവർലൈൻ ഡിപിആറിൽ മതിയായ വിശദാംശങ്ങളില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി

ന്യൂഡൽഹി: സിൽവർലൈൻ പദ്ധതിയുടെ ഡി.പി.ആറിൽ സാങ്കേതിക സാധ്യതകളെക്കുറിച്ച് വേണ്ടത്ര വിശദാംശങ്ങൾ ഇല്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ലോക്സഭയെ അറിയിച്ചു. അലൈൻമെന്‍റ് പ്ലാൻ, ബന്ധപ്പെട്ട റെയിൽവേ ഭൂമിയുടെയും സ്വകാര്യ ഭൂമിയുടെയും വിശദാംശങ്ങൾ, നിലവിലുള്ള റെയിൽവേ ശൃംഖലയിലൂടെയുള്ള ക്രോസിംഗുകൾ തുടങ്ങിയ വിശദമായ…

കേന്ദ്രത്തിന്റെ ‘നോ സർവീസ് ചാർജ്’ മാർഗ നിർദേശങ്ങൾക്ക് കോടതിയുടെ സ്റ്റേ

ന്യൂ ഡൽഹി: ഭക്ഷണത്തിന്‍റെ ബില്ലിനൊപ്പം സർവീസ് ചാർജ് ഈടാക്കാൻ ഉപഭോക്താക്കളെ നിർബന്ധിക്കരുതെന്ന മാർഗനിർദേശങ്ങൾ ഡൽഹി ഹൈക്കോടതി സ്റ്റേ ചെയ്തു. സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾ ആണ്, ഡൽഹി ഹൈക്കോടതി സ്റ്റേ ചെയ്തത്. നിർബന്ധിത സർവീസ് ചാർജ് ഈടാക്കരുതെന്ന കേന്ദ്ര…

ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ കൊക്കെയ്ൻ വേട്ട

ഡൽഹി : ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ കൊക്കെയ്ൻ വേട്ട. 15 കോടി രൂപ വിലവരുന്ന ഒരു കിലോ കൊക്കെയ്നാണ് കസ്റ്റംസ് പിടികൂടിയത്. കള്ളക്കടത്തിൽ സിംബാബ്‌വെ സ്വദേശിനിയെ നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്‌റ്റാൻസസ് ആക്‌ട് പ്രകാരം അറസ്റ്റ് ചെയ്തു.…

മോദിയുടെയും,യോഗിയുടെയും ചിത്രങ്ങള്‍ മാലിന്യത്തിൽ; പിരിച്ചുവിട്ട ശുചീകരണ തൊഴിലാളിയെ തിരിച്ചെടുത്തു

മഥുര: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെയും ചിത്രങ്ങൾ ചവറ്റുകുട്ടയിൽ കണ്ടെത്തിയതിനെ തുടർന്ന് പിരിച്ചുവിട്ട ശുചീകരണ തൊഴിലാളിയെ അധികൃതർ തിരിച്ചെടുത്തു. തൊഴിലാളിയും കുടുംബവും ഉന്നയിച്ച ആവശ്യങ്ങൾ പരിഗണിച്ചാണ് നടപടി. സംഭവത്തിൽ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനമാണ് അധികൃതർക്കെതിരെ ഉയർന്നത്.…

കളളക്കുറിച്ചിയിൽ വിദ്യാര്‍ഥിനിയുടെ മൃതദേഹം ഏറ്റെടുക്കാതെ കുടുംബം; വീട്ടില്‍ പൊലീസിന്റെ നോട്ടിസ്

ചെന്നൈ: തമിഴ്നാട്ടിലെ കളളക്കുറിച്ചിയിൽ സ്കൂൾ കെട്ടിടത്തിൽ നിന്ന് ചാടിയ പെൺകുട്ടിയുടെ മൃതദേഹം ഏറ്റെടുക്കാതെ കുടുംബം ഒളിവിൽ പോയി. പെൺകുട്ടിയുടെ റീ പോസ്റ്റ്മോർട്ടം ഇന്നലെ രാത്രി പൂർത്തിയായി. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം എത്രയും വേഗം ഏറ്റെടുത്ത് സംസ്കരിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥിനിയുടെ വീട്ടിൽ…

വെള്ളിയാഴ്ച മുതൽ പുതിയ ആഭ്യന്തര സർവീസുകൾ ആരംഭിക്കാൻ സ്‌പൈസ് ജെറ്റ്

ദില്ലി: സ്പൈസ് ജെറ്റ് വെള്ളിയാഴ്ച മുതൽ 26 പുതിയ ആഭ്യന്തര വിമാന സർവീസുകൾ ആരംഭിക്കും. ഡൽഹിയിൽ നിന്ന് നാസിക്കിലേക്കും, ഹൈദരാബാദിൽ നിന്ന് ജമ്മുവിലേക്കും, മുംബൈയിലിൽ നിന്ന് ഗുവാഹത്തിയിലേക്കും ജാർസുഗുഡയിലേക്കും മഥുരയിലേക്കും, വാരണാസിയിൽ നിന്ന് അഹമ്മദാബാദിലേക്കും, കൊൽക്കത്തയിൽ നിന്ന് ജബൽപൂരിലേക്കും നേരിട്ടുള്ള വിമാന…

‘എല്ലാ കരുത്തും ഉപയോഗിക്കുക’; കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള ഇന്ത്യന്‍ സംഘത്തോട് മോദി

എല്ലാ ശക്തിയുമെടുത്ത് മത്സരിക്കാൻ കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള ഇന്ത്യന്‍ സംഘത്തോട് മോദി. ജൂലൈ 28 മുതൽ ഓഗസ്റ്റ് 8 വരെ ബര്‍മിങ്ങാമില്‍ നടക്കുന്ന കോമൺവെൽത്ത് ഗെയിംസിനുള്ള ഇന്ത്യൻ സംഘത്തെ ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐഒഎ) പ്രഖ്യാപിച്ചിരുന്നു. 215 അത്ലറ്റുകളും…

ഒളിമ്പ്യന്‍ പി.ടി ഉഷ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡല്‍ഹി: ഒളിമ്പ്യൻ പി.ടി ഉഷ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. ഹിന്ദിയിലായിരുന്നു സത്യപ്രതിജ്ഞ. എന്തുകൊണ്ടാണ് സത്യപ്രതിജ്ഞാ ചടങ്ങിന് ഹിന്ദി തിരഞ്ഞെടുത്തത് എന്ന ചോദ്യത്തിന് ഹിന്ദിയാണ് ഏറ്റവും കൂടുതൽ സംസാരിക്കുന്ന ഭാഷയെന്നായിരുന്നു ഉഷയുടെ മറുപടി. കായികരംഗത്തിന് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്ന് സത്യപ്രതിജ്ഞാ…

രാജ്യത്ത് 24 മണിക്കൂറിനിടെ 2,000 കോവിഡ് കേസുകളുടെ വർദ്ധനവ്

ന്യൂഡല്‍ഹി: ഇന്ത്യയിൽ 20,557 പുതിയ കൊറോണ വൈറസ് അണുബാധകൾ കൂടി റിപ്പോർട്ട് ചെയ്തു. ആകെ കോവിഡ് -19 കേസുകളുടെ എണ്ണം 4,38,03,619 ആയി ഉയർന്നു. അതേസമയം സജീവ കേസുകൾ 1,45,654 ആയി. മൊത്തം അണുബാധയുടെ 0.33 ശതമാനമാണിത്. 40 പുതിയ മരണങ്ങൾ…

‘സുരക്ഷാ ഏജൻസി പറഞ്ഞിട്ടാണ് വസ്ത്രം മാറ്റാൻ മുറി തുറന്ന് കൊടുത്തത്’

ആയൂർ : നീറ്റ് പരീക്ഷ വിവാദവുമായി ബന്ധപ്പെട്ട് കുട്ടികളെ പരിശോധിക്കാൻ ചുമതലയുണ്ടായിരുന്ന സ്വകാര്യ ഏജൻസിക്കെതിരെ അറസ്റ്റിലായ ശുചീകരണ തൊഴിലാളികൾ. ആയൂർ മാർത്തോമ്മാ കോളേജ് ജീവനക്കാരിയായ എസ് മറിയാമ്മ, കെ മറിയാമ്മ എന്നിവരാണ് സുരക്ഷ ഏജൻസിക്കെതിരെ രം​ഗത്ത് വന്നത്. കുട്ടികളുടെ വസ്ത്രത്തിൽ ലോഹഭാഗമുള്ളതിനാൽ…