Tag: National

ഇന്ത്യയുടെ 15-ാമത് രാഷ്ട്രപതി ആര്; ഫലം വൈകിട്ടോടെ

ന്യൂഡൽഹി: ഇന്ത്യയുടെ 15-ാമത് രാഷ്ട്രപതി ആരായിരിക്കുമെന്നറിയാനുള്ള വോട്ടെണ്ണൽ രാവിലെ 11 മണിക്ക് പാർലമെന്‍റ് മന്ദിരത്തിൽ ആരംഭിച്ചു. വൈകുന്നേരത്തോടെ ഫലം പ്രഖ്യാപിക്കും. ആദ്യം എം.എൽ.എമാരുടെയും പിന്നീട് എം.പിമാരുടെയും വോട്ടുകൾ വിഭജിക്കും. എം.എൽ.എമാർക്ക് പിങ്ക് ബാലറ്റും എം.പിമാർക്ക് പച്ച ബാലറ്റുമാണ് നൽകിയിരുന്നത്. ദ്രൗപദി മുർമു,…

ശ്രീലങ്ക വഴി ആയുധങ്ങളും മയക്കുമരുന്നും കടത്തുന്നു; തമിഴ്‌നാട്ടിൽ എൻഐഎ റെയ്ഡ്

ശ്രീലങ്കയിൽ നിന്ന് ആയുധങ്ങളും മയക്കുമരുന്നും കടത്തുന്നതായി സൂചനയുണ്ട്. ഇതുമായി ബന്ധപ്പെട്ട രഹസ്യവിവരത്തെ തുടർന്ന് തമിഴ്നാട്ടിലെ 22 സ്ഥലങ്ങളിൽ എൻഐഎ റെയ്ഡ് നടത്തി. ചെന്നൈ, തിരുപ്പൂർ, ചെങ്കൽപേട്ട്, തിരുച്ചിറപ്പള്ളി ജില്ലകളിലെ വിവിധ സ്ഥലങ്ങളിലാണ് റെയ്ഡ് നടന്നത്. സംഭവത്തിൽ പങ്കുണ്ടെന്ന് കരുതുന്നവരുടെ സ്ഥലങ്ങളിലാണ് പരിശോധന…

ഐഎന്‍എസ് വിക്രമാദിത്യയില്‍ അഗ്നിബാധ

ഇന്ത്യൻ നാവികസേനയുടെ വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രമാദിത്യയില്‍ അഗ്നിബാധ. ആര്‍ക്കും ജീവഹാനിയില്ലെന്ന് നാവിക സേന അറിയിച്ചു. സംഭവത്തിൽ നാവികസേന ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ട്രയൽ റണ്ണിനിടെയാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ. കർണാടകയിലെ കാർവാർ തീരത്താണ് തീപിടുത്തമുണ്ടായത്. കപ്പലിലെ ജീവനക്കാർ തന്നെ തീ വളരെ വേഗത്തിൽ…

‘കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ബിജെപി നടത്തുന്ന പ്രതികാര രാഷ്ട്രീയം ചർച്ച ചെയ്യണം’

ന്യൂഡൽഹി: ഇ.ഡി, സി.ബി.ഐ, എൻ.ഐ.എ, ആദായനികുതി വകുപ്പ്, തുടങ്ങിയ കേന്ദ്ര ഏജൻസികളെയും മറ്റു ഭരണഘടനാ സ്ഥാപനങ്ങളെയും ദുരുപയോഗം ചെയ്തുകൊണ്ട് ഭരണകക്ഷിയായ ബി.ജെ.പി നടത്തുന്ന പകപോക്കൽ രാഷ്ട്രീയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ടി.എൻ പ്രതാപൻ എം.പി അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ബി.ജെ.പി…

വയറ്റിൽ അണുബാധ; പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ ആശുപത്രിയിൽ

ന്യൂ ഡൽഹി: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് മാനെ ഡൽഹിയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നടത്തിയ പരിശോധനയിൽ ആമാശയത്തിൽ അണുബാധ സ്ഥിരീകരിച്ചതായി റിപ്പോർട്ട് ഉണ്ട്.

‘കേന്ദ്ര സർക്കാർ നൽകുന്ന റേഷൻ തെലങ്കാന സർക്കാർ വിതരണം ചെയ്യുന്നില്ല’

തെലങ്കാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്ര ഭക്ഷ്യമന്ത്രി പീയുഷ് ഗോയൽ. പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന (പിഎം-ജികെഎവൈ) പദ്ധതി പ്രകാരം കേന്ദ്ര സർക്കാർ നൽകിയ അഞ്ച് കിലോ റേഷൻ കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ സംസ്ഥാനത്ത് വിതരണം ചെയ്തിട്ടില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.…

അഭയാർത്ഥികളെ സ്വീകരിക്കുന്നതിൽ മുന്നിൽ; മികച്ച 3 രാജ്യങ്ങളിൽ ഇന്ത്യയും

തെക്കുകിഴക്കൻ ഏഷ്യൻ മേഖലയിലെ അന്താരാഷ്ട്ര കുടിയേറ്റക്കാർ, അഭയാർത്ഥികൾ എന്നിവരെ സംരക്ഷിക്കുന്ന ആദ്യ മൂന്ന് രാജ്യങ്ങളിലൊന്ന് ഇന്ത്യയെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്. 2020ലെ അന്താരാഷ്ട്ര റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ലോകത്ത് എട്ടിൽ ഒരാൾ കുടിയേറ്റക്കാരനാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യ, ബംഗ്ലാദേശ്, തായ്ലൻഡ് എന്നീ…

ഷാഹി ഈദ്ഗാഹ് കേസിലെ ഹർജികൾ അടുത്ത മാസം പരിഗണിക്കും

ന്യൂ ഡൽഹി: ഷാഹി ഈദ്ഗാഹ് കേസിലെ ഹർജികൾ അടുത്ത മാസം പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. പള്ളിയും പരിസരവും അളന്ന് ചിട്ടപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സുന്നി സെൻട്രൽ വഖഫ് ബോർഡ് സമർപ്പിച്ച ഹർജികൾ ആണ് അടുത്ത മാസം പരിഗണിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചത്. മഥുര…

ലഖ്‌നൗ ലുലു മാളിന് ചുറ്റും സുരക്ഷ ശക്തമാക്കി യു.പി പൊലീസ്

ലഖ്‌നൗ: മാളിനെച്ചൊല്ലിയുള്ള വിവാദം രൂക്ഷമായതോടെ ഉത്തർപ്രദേശിൽ ലുലു മാളിന് ചുറ്റും സുരക്ഷ ശക്തമാക്കി. പ്രദേശത്തെ ക്രമസമാധാനം നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് നീക്കമെന്നാണ് റിപ്പോർട്ടുകൾ. പ്രൊവിന്‍ഷ്യല്‍ ആര്‍മ്ഡ് കോണ്‍സ്റ്റാബുലറി (പി.എ.സി) പ്രവര്‍ത്തകരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

മധ്യപ്രദേശ് തദ്ദേശ തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിത നേട്ടമുണ്ടാക്കി കോൺഗ്രസ്

ഭോപ്പാല്‍: മധ്യപ്രദേശിൽ തദ്ദേശ തിരഞ്ഞെടുപ്പിന്‍റെ രണ്ടാം ഘട്ടത്തിൽ അപ്രതീക്ഷിത വിജയമുണ്ടാക്കി കോൺഗ്രസ്. ബി.ജെ.പി മുന്നിലാണെങ്കിലും അവരുടെ ശക്തികേന്ദ്രങ്ങളിൽ പലതും കോൺഗ്രസ് പിടിച്ചെടുത്തു. സംസ്ഥാന രാഷ്ട്രീയത്തിൽ കമൽനാഥ് വീണ്ടും ശക്തനായി മാറി. എഎപിയും ചിലയിടങ്ങളിൽ വിജയിച്ചിട്ടുണ്ട്. പലയിടത്തും വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്. ഇതിന്‍റെ…