Tag: National

ഓഗസ്റ്റിൽ ചേരാനിരുന്ന ആർബിഐയുടെ പണനയ യോഗം മാറ്റിവെച്ചു

ഡൽഹി: ഓഗസ്റ്റിൽ നടത്താനിരുന്ന ധനനയ യോഗം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) മാറ്റിവെച്ചു. ഭരണപരമായ ആവശ്യങ്ങൾ കണക്കിലെടുത്ത് റിസർവ് ബാങ്ക് എംപിസി യോഗം പുനഃക്രമീകരിച്ചു. ഇത് സംബന്ധിച്ച് റിസർവ് ബാങ്ക് ഇന്ന് പ്രസ്താവന പുറത്തിറക്കി. 2022 ഓഗസ്റ്റ് 2 മുതൽ…

‘ഗുജറാത്തില്‍ എ.എ.പി. അധികാരത്തിലെത്തിയാല്‍ 300 യൂണിറ്റ് വരെ വൈദ്യുതി സൗജന്യം’

ഗാന്ധിനഗര്‍: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് അധികാരത്തിൽ വന്നാൽ പ്രതിമാസം 300 യൂണിറ്റ് വൈദ്യുതി വരെ സൗജന്യമായി നൽകുമെന്ന് ആം ആദ്മി പാർട്ടി അധ്യക്ഷനും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ. സൂറത്തിൽ നടന്ന പൊതുപരിപാടിയിലാണ് കെജ്രിവാൾ ഇക്കാര്യം അറിയിച്ചത്. ഈ മാസം…

ഗ്യാന്‍വാപി കേസ്; വാരണാസി കോടതി വിധിയ്ക്ക് ശേഷം തീരുമാനിക്കാമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: ഗ്യാന്‍വാപി കേസിൽ വാരണാസി കോടതി വിധിക്ക് ശേഷം തുടർനടപടികൾ സ്വീകരിക്കാമെന്ന് സുപ്രീം കോടതി. ഗ്യാന്‍വാപി മസ്ജിദിനെതിരെ ഹിന്ദുത്വ വാദികള്‍ സമര്‍പ്പിച്ച സിവില്‍ സ്യൂട്ടിന്റെ നിലനില്‍പ്പിനെ ചോദ്യം ചെയ്ത് മസ്ജിദ് കമ്മിറ്റി സമര്‍പ്പിച്ച ഹർജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതി പരാമര്‍ശം. കേസിൽ അടുത്ത…

ഫോൺപേ ഇന്ത്യയിലേക്ക് ആസ്ഥാനം മാറ്റുമെന്ന് റിപ്പോർട്ട്

ദില്ലി: പ്രമുഖ ഡിജിറ്റൽ പേയ്മെന്‍റ് കമ്പനിയായ ഫോൺപേ അതിന്‍റെ ആസ്ഥാനം സിംഗപ്പൂരിൽ നിന്ന് ഇന്ത്യയിലേക്ക് മാറ്റാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്. അതേസമയം, ഫോൺപേയുടെ ഏറ്റവും വലിയ ഓഹരിയുടമയായ ഫ്ലിപ്കാർട്ട് സിംഗപ്പൂരിൽ തുടരും. 2020 ഡിസംബറിലാണ് ഫ്ലിപ്കാർട്ടിൽ നിന്ന് ഫോൺപേ വേറിട്ടത്. രാജ്യത്തെ ഏറ്റവും…

മൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്ത് സോണിയയെ വിട്ടയച്ചു

ന്യൂഡല്‍ഹി: നാഷണൽ ഹെറാൾഡ് കേസിൽ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ ചോദ്യം ചെയ്യൽ അവസാനിച്ചു. ഉച്ചയ്ക്ക് 12 മണിയോടെയാണ് സോണിയാ ഗാന്ധി ചോദ്യം ചെയ്യലിനായി ഇഡി ആസ്ഥാനത്ത് എത്തിയത്. മൂന്ന് മണിക്കൂറോളം സോണിയയെ ചോദ്യം ചെയ്തു. ആവശ്യമെങ്കിൽ വീണ്ടും വിളിപ്പിക്കും. മക്കളായ…

രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ദ്രൗപതി മുര്‍മു മുന്നില്‍

ന്യൂഡൽഹി: രാജ്യത്തിന്‍റെ 15-ാമത് രാഷ്ട്രപതി തിരഞ്ഞടുപ്പിന്റെ വോട്ടെണ്ണൽ അവസാന ഘട്ടത്തിൽ. എൻഡിഎ സ്ഥാനാർത്ഥി ദ്രൗപദി മുർമു ലീഡ് ചെയ്യുന്നു. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം 540 എംപിമാരുടെ പിന്തുണയാണ് ദ്രൗപദി മുർമുവിന് ലഭിച്ചത്. മുർമുവിന്‍റെ വോട്ടുകളുടെ മൂല്യം 3,78,000 ആണ്. യശ്വന്ത്…

തൊഴിലില്ലായ്മ നിരക്കില്‍ വര്‍ദ്ധനവ്; ഇന്ത്യയിൽ ഭയാനകമായ സാഹചര്യം

ദില്ലി: ജൂൺ മാസത്തെ രാജ്യത്തെ തൊഴിലില്ലായ്മ നിരക്കുമായി ബന്ധപ്പെട്ട കണക്ക് പുറത്തുവിട്ടു. ഇന്ത്യയിലെ നിലവിലെ തൊഴിൽ സാഹചര്യം ഭയാനകമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കോവിഡും ലോക്ക്ഡൗണുമാണ് ഇപ്പോഴത്തെ അവസ്ഥയുടെ പിന്നിലെന്ന് പറയേണ്ടിയിരിക്കുന്നു. തൊഴിൽ പ്രതിസന്ധിക്കിടയിലും തൊഴിലില്ലായ്മ നിരക്ക് ദേശീയ ശരാശരിയേക്കാൾ…

യുഎപിഎ ചുമത്തി അറസ്റ്റിലായത് 24134 പേര്‍; കുറ്റക്കാരായി കണ്ടെത്തിയത് 212 പേരെ

ന്യൂഡല്‍ഹി: 2016 മുതൽ 2020 വരെയുള്ള അഞ്ച് വർഷ കാലയളവിൽ രാജ്യത്ത് 24,134 പേരെ യുഎപിഎ പ്രകാരം അറസ്റ്റ് ചെയ്തു. ഇതിൽ 212 പേർ കുറ്റക്കാരാണെന്ന് കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയം പാർലമെന്‍റിനെ അറിയിച്ചു. ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായാണ് ഇക്കാര്യം അറിയിച്ചത്.…

സോണിയ ഗാന്ധിയെ കേന്ദ്രസർക്കാർ ആക്രമിക്കുന്നുവെന്ന് വി ഡി സതീശൻ

തിരുവനന്തപുരം : നാഷണൽ ഹെറാൾഡ് കേസിൽ ഇഡിയുടെ നീക്കം കോൺഗ്രസ്‌ നേതാക്കളെ അപമാനിക്കാനാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സോണിയാ ഗാന്ധിയെ ഇഡി ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ടായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ പ്രതികരണം. രാജ്യം ഭരിക്കുന്നവർ ഭയപ്പെടുന്നുണ്ട്. സോണിയയോ രാഹുലോ ഇക്കാര്യത്തിൽ…

സോണിയാ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്യുന്നതിൽ പാർലമെന്‍റിൽ കോൺഗ്രസ് പ്രതിഷേധം

നാഷണൽ ഹെറാൾഡ് കേസിൽ സോണിയാ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്യുന്നതിൽ പാർലമെന്‍റിൽ കോൺഗ്രസ് പ്രതിഷേധം. കോൺഗ്രസ് എംപിമാർ പ്ലക്കാർഡുകൾ ഉയർത്തി സഭയുടെ നടുത്തളത്തിലിറങ്ങി. പ്രതിപക്ഷ ബഹളത്തെ തുടർന്ന് രാജ്യസഭ നിർത്തിവെച്ചു. കേന്ദ്ര സർക്കാർ വേട്ടയാടുന്നുവെന്ന് ആരോപിച്ച് 12 പാർട്ടികൾ സംയുക്ത പ്രസ്താവന…