Tag: National

മുർമുവിന് ക്രോസ് വോട്ടുമായി 17 പ്രതിപക്ഷ എംപിമാർ, 104 എംഎൽഎമാർ

ന്യൂഡൽഹി: ചരിത്രമെഴുതി ഇന്ത്യയുടെ 15-ാമത് രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ദ്രൗപദി മുർമുവിന് പ്രതിപക്ഷത്ത് നിന്ന് ക്രോസ് വോട്ട് ലഭിച്ചു. മുൻ ബിജെപി നേതാവ് യശ്വന്ത് സിൻഹ പ്രതിപക്ഷത്തിന്‍റെ പൊതു സ്ഥാനാർത്ഥിയായി മത്സരരംഗത്തുണ്ടായിരുന്നപ്പോൾ പ്രതിപക്ഷത്തെ 17 എംപിമാർ മുർമുവിന് അനുകൂലമായി ക്രോസ് വോട്ട് ചെയ്തിട്ടുണ്ട്.…

ദ്രൗപതി മുർമുവിന് ആശംസകളുമായി രാഹുൽ ഗാന്ധിയും മമതാ ബാനർജിയും

ന്യൂഡൽഹി : രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ദ്രൗപദി മുർമുവിനെ രാഹുൽ ഗാന്ധി അഭിനന്ദിച്ചു. ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ദ്രൗപദി മുർമുജിക്ക് അഭിനന്ദനങ്ങളും ആശംസകളും നേരുന്നതായി രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും അഭിനന്ദിച്ചു. രാജ്യം ഭിന്നതകളെ…

മൂസവാല കൊലപാതകം; പ്രതികൾ പാക്കിസ്ഥാനിലേക്ക് കടക്കാൻ പദ്ധതിയിട്ടിരുന്നു

ചണ്ഡിഗഢ്: പഞ്ചാബി ഗായകൻ സിദ്ദു മുസവാലയുടെ കൊലപാതകർ പാകിസ്ഥാനിലേക്ക് കടക്കാൻ പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ടുകൾ. കേസിലെ രണ്ട് പ്രതികൾ അമൃത്സറിനടുത്ത് പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. രാജ്യം വിടാനുള്ള നീക്കമെന്നോണം പാകിസ്ഥാനു സമീപം രാജ്യാന്തര അതിർത്തിക്കടുത്തുള്ള ഒരു ഗ്രാമത്തിൽ നിന്നാണ് ഇവരെ കണ്ടെത്തിയത്. അതിനാൽ…

രാജിക്ക് പിന്നാലെ കൂടിക്കാഴ്ച; വീണ്ടും പാര്‍ട്ടിയിലേക്കെന്ന് യുപി മന്ത്രി

ലഖ്‌നൗ: ദളിതനായതിന്‍റെ പേരിൽ തന്നെ മാറ്റിനിർത്തുന്നുവെന്ന് ആരോപിച്ച് യോഗി മന്ത്രിസഭയിൽ നിന്ന് രാജിവച്ച മന്ത്രി യോഗിക്കൊപ്പം തുടരുമെന്ന് റിപ്പോർട്ടുകൾ. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തീരുമാനം ഉണ്ടായത്. ജാതിയുടെ പേരിൽ തന്നെ മാറ്റിനിർത്തുന്നുവെന്ന് ആരോപിച്ച് ജലവിഭവ വകുപ്പ്…

ദ്രൗപദി മുർമുവിനെ അഭിനന്ദിച്ച് മോദിയും നദ്ദയും

ന്യൂഡൽഹി: ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ദ്രൗപദി മുർമുവിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിംഗ് എന്നിവർ സന്ദർശിച്ചു. മുർമുവിന്‍റെ ഡൽഹിയിലെ വസതിയിലെത്തി തിരഞ്ഞെടുപ്പ് വിജയത്തിൽ അഭിനന്ദിച്ചു. പൂച്ചെണ്ട് സമ്മാനിച്ചാണ്…

747 വെബ്‌സൈറ്റും 94 യൂട്യൂബ് ചാനലും നിരോധിച്ചെന്ന് കേന്ദ്രം

ന്യൂഡൽഹി: 2021-22 വർഷത്തിൽ രാജ്യതാൽപര്യത്തിന് വിരുദ്ധമായി പ്രവർത്തിച്ച യൂട്യൂബ് ചാനലുകൾക്കെതിരെ വിദേശകാര്യ മന്ത്രാലയം ശക്തമായ നടപടി സ്വീകരിച്ചതായി കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂർ. 94 യൂട്യൂബ് ചാനലുകൾ, 19 സോഷ്യൽ മീഡിയ അക്കൗണ്ടുകൾ, 747 യുആർഎല്ലുകൾ എന്നിവയ്ക്കെതിരെ…

ദുബായ്–കൊച്ചി എയർ ഇന്ത്യ വിമാനത്തിന് സാങ്കേതിക തകരാർ; വിമാനം മുംബൈയിൽ ഇറക്കി

മുംബൈ: ദുബായിൽ നിന്ന് കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിന് സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് വിമാനം മുംബൈ വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കി. പ്രശ്നം പരിഹരിച്ച ശേഷം വിമാനം കൊച്ചിയിലേക്ക് പുറപ്പെടും. സംഭവത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അന്വേഷണം…

തിങ്കളാഴ്ച്ച വീണ്ടും ഹാജരാകാൻ സോണിയ ഗാന്ധിക്ക് ഇഡി നോട്ടീസ്

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധിക്ക് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) വീണ്ടും നോട്ടീസ് അയച്ചു. തിങ്കളാഴ്ച വീണ്ടും ഹാജരാകാനാണ് ഇഡിയുടെ നിർദേശം. രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമൊപ്പമാണ് സോണിയ ഇന്ന് ഇഡി ഓഫീസിലെത്തിയത്. സോണിയ ഗാന്ധിയെ ഇന്ന് മൂന്ന്…

നാളെ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കും  

ന്യൂഡല്‍ഹി: ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നാളെ പ്രഖ്യാപിക്കും. 68-ാമത് പുരസ്‌കാരങ്ങളാണ് നാളെ വൈകിട്ട് പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ വർഷം പ്രിയദർശനും മോഹൻ ലാലും ഒന്നിച്ച ‘മരക്കാർ അറബിക്കടലിന്‍റെ സിംഹം’ മൂന്ന് അവാർഡുകൾ നേടിയിരുന്നു. പ്രിയദർശൻ സംവിധാനം ചെയ്ത മരക്കാർ അറബിക്കടലിന്‍റെ സിംഹത്തിനാണ് മികച്ച…

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ഭാഗമാകില്ല; തൃണമൂല്‍ കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ്‌ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പങ്കെടുക്കില്ല. എൻഡിഎ സ്ഥാനാർത്ഥി ജഗ്ദീപ് ധന്‍ഖറിന് വോട്ട് ചെയ്യുന്ന കാര്യത്തിൽ ചർച്ചയുടെ ആവശ്യമില്ലെന്നും അത് ഒരിക്കലും സംഭവിക്കില്ലെന്നും തൃണമൂൽ എംപി അഭിഷേക് ബാനർജി പറഞ്ഞു. പ്രതിപക്ഷ സ്ഥാനാർത്ഥിയെ നിർത്തുമ്പോൾ പാർട്ടിയുമായി…