Tag: National

രാജ്യത്തെ ജനസംഖ്യ അറിയാൻ പുതിയ സംവിധാനം

രാജ്യത്തെ ജനസംഖ്യാ കണക്കെടുപ്പുമായി ബന്ധപ്പെട്ട് സിവിൽ ഇൻഫർമേഷൻ അതോറിറ്റി പുതിയ സേവനം അവതരിപ്പിച്ചു. 1990 മുതൽ 2021 വരെ രാജ്യത്തെ ഓരോ താ​മ​സ മേഖലയിലെയും ജനസംഖ്യയിലുണ്ടായ വർദ്ധനവ് ഇൻഫോഗ്രാഫിക് രൂപത്തിൽ മനസ്സിലാക്കാൻ ഈ സംവിധാനം സഹായിക്കും. കഴിഞ്ഞ രണ്ട് ദശകങ്ങളിലെ ജനസംഖ്യാ…

ദേശീയ ചലച്ചിത്ര പുരസ്ക്കാരങ്ങള്‍: മികച്ച നടന്മാരായി സൂര്യ, അജയ് ദേവ്ഗൺ, നടി അപർണ ബാലമുരളി

68മത് ദേശീയ ചലച്ചിത്ര പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ചിത്രമായി സൂരറൈ പോട്ര്. മികച്ച സംവിധായകൻ സച്ചി. മികച്ച നടന്മാരായി സൂര്യ, അജയ് ദേവ്ഗൺ എന്നിവരെ തിരഞ്ഞെടുത്തു. അപർണ ബാലമുരളി മികച്ച നടി. തിങ്കളാഴ്ച നിശ്ചയം മികച്ച മലയാള ചിത്രം. മികച്ച ഗായികയ്ക്കുള്ള…

പ്ലസ് വണ്‍ പ്രവേശന സമയപരിധി നീട്ടി: തിങ്കളാഴ്ച വരെ അപേക്ഷിക്കാം

കൊച്ചി: പ്ലസ് വൺ പ്രവേശനത്തിനുള്ള സമയപരിധി നീട്ടി. തിങ്കളാഴ്ച വരെ അപേക്ഷിക്കാം. സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിക്കാത്തതിനാൽ പ്രവേശന സമയപരിധി നീട്ടണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഇന്ന് ഉച്ചയോടെയാണ് സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചത്. വിദ്യാർത്ഥികളുടെ ആവശ്യപ്രകാരമാണ് ഹൈക്കോടതി…

ആകാശ എയർ; കൊച്ചി – ബെംഗളൂരു പ്രതിദിന സർവീസ് ഓഗസ്റ്റ് 13 മുതൽ

കണ്ണൂർ: രാജ്യത്തെ ഏറ്റവും പുതിയ വിമാനക്കമ്പനിയായ ആകാശ എയർ ടിക്കറ്റ് നിരക്കുകളിൽ വിപ്ലവകരമായ കുറവോടെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ഓഗസ്റ്റ് ഏഴിന് വിമാനം സർവീസ് ആരംഭിക്കും. മുംബൈ, അഹമ്മദാബാദ്, ബെംഗളൂരു, കൊച്ചി എന്നീ സംസ്ഥാനങ്ങളെയാണ് വിമാനം ബന്ധിപ്പിക്കുക. കേരളത്തിൽ കൊച്ചിയിൽ നിന്ന്…

76 ദശലക്ഷം ടൺ കൽക്കരി ഇറക്കുമതി ചെയ്യാൻ രാജ്യം; വൈദ്യുതി നിരക്ക് കൂടിയേക്കും

ന്യൂ ഡൽഹി: ഈ സാമ്പത്തിക വർഷം 76 ദശലക്ഷം ടൺ കൽക്കരി ഇറക്കുമതി ചെയ്യാൻ ഇന്ത്യ പദ്ധതിയിടുന്നു. തുറമുഖങ്ങളിൽ നിന്നുള്ള വൈദ്യുതി നിലയങ്ങളുടെ ദൂരത്തെ ആശ്രയിച്ച് വൈദ്യുതി നിരക്ക് യൂണിറ്റിന് 50 മുതൽ 80 പൈസ വർദ്ധിപ്പിച്ചേക്കാമെന്ന് റിപ്പോർട്ടുണ്ട്.  ഓഗസ്റ്റ്, സെപ്റ്റംബർ…

‘എല്ലാ വീട്ടിലും ദേശീയ പതാക ഉയർത്തൂ’; അഭ്യർഥിച്ച് മോദി

ന്യൂഡല്‍ഹി: ഓഗസ്റ്റ് 13 മുതൽ 15 വരെ രാജ്യത്തെ എല്ലാ വീടുകളിലും ദേശീയപതാക ഉയർത്തുകയോ പ്രദർശിപ്പിക്കുകയോ ചെയ്യണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് അഭ്യർത്ഥിച്ചു. ഓരോ വീട്ടിലും ദേശീയ പതാക എന്ന ആശയം ശക്തിപ്പെടുത്തണമെന്നും അദ്ദേഹം ട്വീറ്റുകളിലൂടെ ജനങ്ങളോട് അഭ്യർത്ഥിച്ചു. എല്ലാ…

ഡല്‍ഹി സര്‍ക്കാരിന്റെ മദ്യനയം; സിബിഐ അന്വേഷണത്തിന് ശുപാര്‍ശ

ന്യൂഡല്‍ഹി: അരവിന്ദ് കെജ്രിവാളിന്‍റെ നേതൃത്വത്തിലുള്ള ആം ആദ്മി സർക്കാരിന്റെ വിവാദമായ പുതിയ എക്സൈസ് നയത്തിൽ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്ത് ഡൽഹി ലഫ്റ്റനന്‍റ് ഗവർണർ വിനയ് കുമാർ സക്സേന. ജൂലൈ എട്ടിലെ ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട് പ്രകാരം മദ്യ ലൈസൻസികൾക്ക് ടെന്‍ഡര്‍…

പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത് 4 ദിവസമായ യുപിയിലെ എക്സ്പ്രസ് വേ തകർന്നു

ഉത്തർപ്രദേശ്: പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത യുപിയിലെ എക്സ്പ്രസ് വേ തകർന്നു. ഉദ്ഘാടനം ചെയ്ത് നാലു ദിവസത്തിന് ശേഷമാണ് ബുന്ദേൽഖണ്ഡ് എക്സ്പ്രസ് വേയുടെ വിവിധ ഭാഗങ്ങൾ മഴയിൽ തകർന്നത്. ജൂലൈ 16ന് ഇറ്റാവേയിലെ കുദ്രേലിനെ ചിത്രകൂടിലെ ഭരത് കൂപ്പുമായി ബന്ധിപ്പിക്കുന്ന എക്സ്പ്രസ്…

ജൂലൈ 22 സ്വതന്ത്ര ഇന്ത്യയുടെ പതാക സ്വീകരിച്ച ദിവസം

ന്യൂഡൽഹി : ജൂലൈ 22 ന് ഇന്ത്യയുടെ ചരിത്രത്തിൽ സവിശേഷ പ്രാധാന്യമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വതന്ത്ര ഇന്ത്യയുടെ ത്രിവർണ്ണ പതാക 1947 ജൂലൈ 22നാണ് സ്വീകരിക്കപ്പെട്ടത്. ഈ ദിനത്തിൽ പതാകയുമായി ബന്ധപ്പെട്ട ചരിത്രം പ്രധാനമന്ത്രി ട്വിറ്ററിലൂടെ പങ്കുവച്ചു. കൊളോണിയൽ ഭരണത്തിനെതിരെ…

ഉത്തര്‍പ്രദേശ് ആരോഗ്യവകുപ്പിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് പിഎം ഓഫീസ്

ന്യൂ ഡൽഹി: ഉത്തർപ്രദേശ് സർക്കാരിന്റെ ആരോഗ്യ വകുപ്പിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് പ്രധാനമന്ത്രിയുടെ ഓഫീസ്. വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി അമിത് മോഹൻ പ്രസാദിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസ് അന്വേഷണം പ്രഖ്യാപിച്ചു. ആരോഗ്യവകുപ്പിന് കീഴിലുള്ള ഡോക്ടർമാരെ സ്ഥലം മാറ്റിയതിൽ ക്രമക്കേട് നടന്നുവെന്ന…