വ്യാജ ആധാറുമായി 4 ബംഗ്ലാദേശി പെൺകുട്ടികൾ പിടിയിൽ; മനുഷ്യക്കടത്തെന്ന് സംശയം
ഗുവാഹത്തി: നാല് ബംഗ്ലാദേശി പെൺകുട്ടികളെ റെയിൽവേ പൊലീസ് രക്ഷപ്പെടുത്തി. ഗുവാഹത്തിയിലെ കാമാഖ്യ റെയിൽവേ ജംഗ്ഷനിലാണ് കുട്ടികളെ കണ്ടെത്തിയത്. ഇവരിൽ നിന്ന് നാല് വ്യാജ ആധാർ കാർഡുകൾ പിടിച്ചെടുത്തു. ഇന്ത്യയിൽ ജോലി നൽകാനെന്ന വ്യാജേന മനുഷ്യക്കടത്ത് സംഘമാണ് ഇവരെ കൊണ്ടുവന്നതെന്നാണ് പൊലീസ് സംശയിക്കുന്നത്.…