Tag: National

ബെംഗളൂരുവിൽ ഡെങ്കിപ്പനി കേസുകൾ കൂടുന്നു

ബെംഗളൂരു: ബെംഗളൂരുവിൽ ഡെങ്കിപ്പനി കേസുകൾ പെട്ടെന്ന് വർദ്ധിക്കുന്നത് ആരോഗ്യവകുപ്പിനെ ആശങ്കയിലാക്കിയതായി അധികൃതർ പറഞ്ഞു. ജനുവരി ഒന്നിനും ജൂൺ 17നും ഇടയിൽ 388 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. എന്നാൽ, കഴിഞ്ഞ ഒരു മാസത്തിനിടെ രോഗബാധിതരുടെ എണ്ണം 740 ആയി ഉയർന്നു.

മാലിന്യം തള്ളുന്നു; പഞ്ചാബ് മുഖ്യമന്ത്രിയുടെ വസതിക്ക് 10,000 രൂപ പിഴ

പഞ്ചാബ്: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍റെ ഔദ്യോഗിക വസതിക്ക് 10,000 രൂപ പിഴ ചുമത്തി. മാലിന്യം തള്ളുന്നതായി പരാതി ലഭിച്ചതിനെ തുടർന്നാണ് ചണ്ഡീഗഡ് മുനിസിപ്പൽ കോർപ്പറേഷൻ നടപടി സ്വീകരിച്ചത്. സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് ബറ്റാലിയനിലെ ഡെപ്യൂട്ടി സൂപ്രണ്ട് ഹർജിന്ദർ സിങ്ങിന്‍റെ…

ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ കാണാതായ തൊഴിലാളികളില്‍ 7 പേരെ കണ്ടെത്തി

ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിർത്തിയിൽ കാണാതായ 19 റോഡ് നിർമ്മാണ തൊഴിലാളികളിൽ ഏഴ് പേരെ ഇന്ത്യൻ വ്യോമസേന കണ്ടെത്തി. അരുണാചൽ പ്രദേശിലെ നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള കുരുംഗ് കുമേയിലെ നിന്നാണ് അസം സ്വദേശികളായ തൊഴിലാളികളെ കാണാതായത്. ദാമിന്‍ സര്‍ക്കിളില്‍ ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്റെ…

പാർലമെന്റിൽ വനിതാ സംവരണത്തിനുള്ള ബിൽ: ‘ബിജെപി മുന്നോട്ടു വന്നാൽ സിപിഐ പിന്തുണയ്ക്കും’

കണ്ണൂർ: പാർലമെന്‍റിൽ 33 ശതമാനം വനിതാ സംവരണത്തിനുള്ള ബിൽ പാസാക്കാൻ മുന്നോട്ടുവന്നാൽ സി.പി.ഐ ബി.ജെ.പിയെ പിന്തുണയ്ക്കുമെന്ന് ബിനോയ് വിശ്വം എം.പി. എൻ ഇ ബലറാം-പി പി മുകുന്ദൻ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയമസഭയിൽ ചില അപകീർത്തികരമായ പരാമർശങ്ങൾക്ക് നൽകിയ…

ലുലു മാളിലെ നമസ്കാരവുമായി ബന്ധപ്പെട്ട് യുപി പോലീസ് അഞ്ചാമത്തെ അറസ്റ്റ് രേഖപ്പെടുത്തി

ലഖ്‌നൗ: ഉത്തർപ്രദേശിൽ പുതുതായി തുറന്ന ലുലു മാളിൽ നിയമവിരുദ്ധമായി നമസ്കാരം നടത്തിയ സംഭവത്തിൽ ഒരാളെ കൂടി ഉത്തർപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. ലഖ്നൗവിലെ ചൗപതിയ സ്വദേശിയായ മുഹമ്മദ് ആദിൽ എന്നയാളാണ് അറസ്റ്റിലായതെന്ന് അഡീഷണൽ ഡെപ്യൂട്ടി…

‘കക്ഷിരാഷ്ട്രീയത്തിന് അതീതമായി എല്ലാ പാർട്ടികളും ഉയരണം’

കക്ഷിരാഷ്ട്രീയത്തിന് അതീതമായി എല്ലാ പാർട്ടികളും ഉയരണമെന്ന് സ്ഥാനമൊഴിയുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദ്. പാർലമെന്‍റിൽ ചർച്ച ചെയ്യാനും വിയോജിക്കാനുമുള്ള അവകാശം വിനിയോഗിക്കുമ്പോൾ എംപിമാർ ഗാന്ധിയൻ തത്വശാസ്ത്രം പിന്തുടരണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ പതിനാലാമത് രാഷ്ട്രപതിയുടെ വിടവാങ്ങൽ ചടങ്ങിൽ സംസാരിക്കുകയായിരുന്നു രാഷ്ട്രപതി രാംനാഥ് കോവിന്ദ്.…

എകെജി സെന്‍റര്‍ ആക്രമണ കേസ് ക്രൈംബ്രാഞ്ചിന്

തിരുവനന്തപുരം: എകെജി സെന്‍ററിൽ പടക്കം എറിഞ്ഞതിനെക്കുറിച്ചുള്ള അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. സംസ്ഥാന പോലീസ് മേധാവി അനിൽ കാന്താണ് ഉത്തരവ് പുറപ്പെടുവിച്ചത്. പൊലീസ് അന്വേഷണത്തിൽ 25 ദിവസം കഴിഞ്ഞിട്ടും പ്രതികളെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് നടപടി. മെയ് 30ന് രാത്രി 11.45 ഓടെയാണ്…

‘വിദേശ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയില്‍ പഠനം തുടരാനാവില്ല’

ന്യൂഡല്‍ഹി: വിദേശ സർവകലാശാലകളിൽ പഠിക്കുന്ന മെഡിക്കൽ വിദ്യാർത്ഥികൾക്ക് ഇന്ത്യയിലെ ഏതെങ്കിലും മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനത്തിലോ സർവകലാശാലയിലോ പഠനം തുടരാൻ നിയമം വ്യവസ്ഥ ചെയ്യുന്നില്ലെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി ഡോ. പ്രവീൺ ഭാരതി പവാർ ലോക്സഭയിൽ പറഞ്ഞു. രണ്ട് മാസം മുമ്പ്…

കോവിഡ് മരണങ്ങള്‍ കേരളം അറിയിക്കുന്നത് വൈകിയെന്ന് കേന്ദ്രം

തിരുവനന്തപുരം: കൊവിഡ് മരണങ്ങൾ സമയബന്ധിതമായി റിപ്പോർട്ട് ചെയ്യുന്നതിൽ കേരളം ഗുരുതര വീഴ്ച വരുത്തിയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കോവിഡ് മരണങ്ങൾ ദിവസേന കൃത്യമായി റിപ്പോർട്ട് ചെയ്യണമെന്നും മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്ന സംവിധാനം സംസ്ഥാനം അടിയന്തരമായി ശക്തിപ്പെടുത്തണമെന്നും കാണിച്ച് കേന്ദ്ര ആരോഗ്യ സെക്രട്ടറി…

നടന്‍ അര്‍ജുന്റെ അമ്മ ലക്ഷ്മി ദേവി അന്തരിച്ചു

ബ്ലാംഗ്ലൂർ : നടൻ അർജുന്‍റെ അമ്മ ലക്ഷ്മി ദേവി (85) അന്തരിച്ചു. നടൻ ശക്തി പ്രസാദാണ് ലക്ഷ്മി ദേവിയുടെ ഭർത്താവ്. ബ്ലാംഗ്ലൂരിലെ അപ്പോളോ ഹോസ്പിറ്റലില്‍വച്ചായിരുന്നു മരണം. കിഷോർ, അർജുൻ, ഐശ്വര്യ എന്നിവർ മക്കളാണ്. 85 വയസ്സായിരുന്നു.