Tag: National

ഡൽഹിയിൽ വിദേശത്ത് പോയിട്ടില്ലാത്ത യുവാവിന് മങ്കിപോക്സ് സ്ഥിരീകരിച്ചു

ന്യൂഡൽഹി: ഡൽഹിയിൽ ഒരു യുവാവിന് മങ്കിപോക്സ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച 34കാരന് വിദേശയാത്രാ ചരിത്രമില്ല. അടുത്തിടെ ഹിമാചൽ പ്രദേശിലെ മണാലിയിൽ നടന്ന ഒരു പാർട്ടിയിൽ അദ്ദേഹം പങ്കെടുത്തിരുന്നു. ഇതോടെ രാജ്യത്ത് മങ്കിപോക്സ് ബാധിച്ചവരുടെ എണ്ണം നാലായി. രോഗം സ്ഥിരീകരിച്ച ബാക്കി മൂന്ന്…

ഐസിഎസ്ഇ പന്ത്രണ്ടാംക്ലാസ് ഫലം ഇന്ന് പ്രഖ്യാപിക്കാൻ സാധ്യത

ന്യൂഡല്‍ഹി: കൗൺസിൽ ഫോർ ദി ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻ (സിഐഎസ്സിഇ) ഐസിഎസ്ഇ പന്ത്രണ്ടാം സെമസ്റ്റർ പരീക്ഷാഫലം ഞായറാഴ്ച പ്രഖ്യാപിച്ചേക്കും. സിബിഎസ്ഇ 10, 12 ക്ലാസുകളിലെ ഫലം വെള്ളിയാഴ്ച പുറത്തുവന്നതോടെ ഐസിഎസ്ഇ 12-ാം ക്ലാസ് ഫലം വൈകില്ലെന്നാണ് കണക്കുകൂട്ടൽ. രണ്ട് സെമസ്റ്ററുകളുടെയും…

നീരജ് ചോപ്രയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ന്യൂ ഡൽഹി: ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ജാവലിൻ ത്രോയിൽ വെള്ളി മെഡൽ നേടിയ നീരജ് ചോപ്രയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യൻ കായിക ചരിത്രത്തിലെ സവിശേഷ നിമിഷമാണിതെന്നും മോദി ട്വിറ്ററിൽ കുറിച്ചു. ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിന്‍റെ ചരിത്രത്തിലെ ഇന്ത്യയുടെ രണ്ടാമത്തെ…

കേരള ടൂറിസം വകുപ്പിനെയും ‘എന്‍ ഊരിനെയും’ പുകഴ്ത്തി ആനന്ദ് മഹീന്ദ്ര

കല്പറ്റ: കേരളത്തിന്‍റെ ഗോത്ര പൈതൃകത്തെ പരിചയപ്പെടുത്തുന്ന ‘എന്‍ ഊര്’ ഗോത്ര പൈതൃക ഗ്രാമത്തെ പ്രകീർത്തിച്ച് മഹീന്ദ്ര ആൻഡ് മഹീന്ദ്ര ചെയർമാൻ ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തു. സുന്ദരമായിരിക്കുന്നു, ഇതൊരുക്കിയ കേരള ടൂറിസം വകുപ്പിന് അഭിനന്ദനങ്ങള്‍ . ഈ പുരാതന ഗ്രാമീണ വാസ്തുവിദ്യ…

എംബിബിഎസ് അവസാന വര്‍ഷക്കാര്‍ക്കുള്ള ‘നെക്സ്റ്റ്’ 2023 മുതല്‍

ന്യൂഡല്‍ഹി: അവസാന വർഷ എംബിബിഎസ് വിദ്യാർത്ഥികൾക്കുള്ള ലൈസൻസ് പരീക്ഷയായ ‘നെക്സ്റ്റ്’ അഥവാ നാഷണൽ എക്സിറ്റ് ടെസ്റ്റ് 2023 മുതൽ പ്രാബല്യത്തിൽ വരുമെന്ന് ദേശീയ മെഡിക്കൽ കമ്മീഷൻ പ്രഖ്യാപിച്ചു. ഇതിനായുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പൂർത്തിയായെന്നും ഉടൻ പുറത്തിറക്കുമെന്നും വിവരാവകാശ അപേക്ഷയ്ക്ക് മറുപടിയായി എൻഎംസി പറഞ്ഞു.…

കേന്ദ്രസർക്കാറിന്റെ എൽ.പി.ജി സബ്സിഡിയിൽ വൻ കുറവ്

ന്യൂഡൽഹി: കേന്ദ്രസർക്കാറിന്റെ എൽ.പി.ജി സബ്സിഡിയിൽ വൻ കുറവ്. സബ്സിഡി 2021 സാമ്പത്തിക വർഷത്തിൽ 11896 കോടി രൂപയിൽ നിന്ന് 2022 സാമ്പത്തിക വർഷത്തിൽ 242 കോടി രൂപയായി കുറഞ്ഞു. കേന്ദ്ര പെട്രോളിയം മന്ത്രാലയമാണ് ലോക്സഭയിൽ കണക്കുകൾ പുറത്തുവിട്ടത്. ഇന്ത്യയിലും പെട്രോളിയം ഉത്പന്നങ്ങളുടെ…

‘പെണ്‍മക്കള്‍ പിതാവിന് ബാധ്യതയല്ല’: സുപ്രീംകോടതി

ന്യൂഡല്‍ഹി: ജീവനാംശം നല്‍കുന്നതുമായി ബന്ധപ്പെട്ട കേസില്‍ പെണ്‍മക്കള്‍ പിതാവിന് ബാധ്യതയല്ലെന്ന് വ്യക്തമാക്കി സുപ്രീംകോടതി. ‘പെണ്‍മക്കള്‍ ബാധ്യതയാണെന്ന’ പിതാവിന്റെ അഭിഭാഷകന്റെ വാദം തിരുത്തിക്കൊണ്ട് ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, എ.എസ്. ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ചിന്റെതായിരുന്നു നിരീക്ഷണം. കേസില്‍ കോടതി ജീവനാംശമായി നിര്‍ദേശിച്ച പ്രതിമാസ തുക…

‘2024ൽ അമേത്തിയിൽ രാഹുൽ ഗാന്ധിയെ മത്സരിപ്പിക്കൂ’; കോൺഗ്രസിനെ വെല്ലുവിളിച്ച് സ്മൃതി ഇറാനി

ന്യുഡൽഹി: മകൾക്കെതിരായ ആരോപണത്തിൽ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. സ്മൃതി ഇറാനിയുടെ 18കാരിയായ മകൾ ഗോവയിൽ ബാർ നടത്തുന്നതായിരുന്നു കോൺഗ്രസ് ആരോപണം. കോണ്‍ഗ്രസിനു ശക്തമായ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് സ്മൃതി ഇറാനി. ഒപ്പം മുൻ കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെയും സ്മൃതി…

‘വിവാഹിതയല്ലാത്ത അമ്മയുടെ മകന് അമ്മയുടെ പേര് ചേർത്ത് ജനനസര്‍ട്ടിഫിക്കറ്റ് നല്‍കണം’

കൊച്ചി: അച്ഛൻ ആരാണെന്ന് അറിയാത്ത യുവാവിന്‍റെ ജനനസര്‍ട്ടിഫിക്കറ്റില്‍ അച്ഛന് പകരം അമ്മയുടെ പേര് ചേർത്ത് പുതുക്കി നൽകണമെന്ന് ഹൈക്കോടതി. നിലവിൽ രേഖപ്പെടുത്തിയിട്ടുള്ള പിതാവിന്‍റെ പേര് നീക്കം ചെയ്ത് രണ്ടാഴ്ചയ്ക്കകം സർട്ടിഫിക്കറ്റ് നൽകണം. എല്ലാ സർട്ടിഫിക്കറ്റുകളിലും ഈ മാറ്റം വരുത്തണമെന്നും കോടതി നിർദ്ദേശിച്ചു.…

ഷിന്‍ഡെയെ മുഖ്യമന്ത്രിയാക്കിയത് ദു:ഖത്തോടെയെന്ന് ബിജെപി മഹാരാഷ്ട്ര അധ്യക്ഷന്‍

മുംബൈ: രാഷ്ട്രീയ സംഘർഷങ്ങൾക്കും പ്രതിസന്ധികൾക്കും ശേഷം അധികാരത്തിലെത്തിയ ഷിൻഡെയെ മുഖ്യമന്ത്രിയാക്കിയത് ദു:ഖത്തോടെയെന്ന് മഹാരാഷ്ട്ര ബിജെപി അധ്യക്ഷൻ. ബി.ജെ.പി അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീലാണ് ഇത് സംബന്ധിച്ച പ്രസ്താവന പുറത്തിറക്കിയത്. ബി.ജെ.പി സംസ്ഥാന നിർവാഹക സമിതി യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഉദ്ധവ് താക്കറെ…